- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റൺ സെന്റ്. ജോസഫ് സീറോ മലബാർ ഫൊറോനയുടെ പുതിയ പാരീഷ് കൗൺസിൽ ചുമതലയേറ്റു
ഹൂസ്റ്റൺ: ഷിക്കാഗോ സീറോമലബാർ രൂപതയുടെ കീഴിലുള്ള ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ 2024-2025 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗൺസിലിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാർ, ഇടവകവികാരി നാമനിർദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാർ, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവർ, സണ്ടേസ്കൂൾ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് 32 അംഗ പുതിയ പാരീഷ് കൗൺസിൽ.
വർഗ്ഗീസ് കുര്യൻ , പ്രിൻസ് ജേക്കബ് , സിജോ ജോസ്, ജോജോ തുണ്ടിയിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ.
2024 ജനുവരി 7-ന് വിശുദ്ധ കുർബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരന്മാർ ചുമതലയേറ്റു. തദ്ദവസ്സരത്തിൽ ഫാ. ജോണിക്കുട്ടി 2022-2023 വർഷങ്ങളിലെ പാരിഷ് കൗൺസിലിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു. രൂപതാ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, ഫാ. ജോയ് കൊല്ലിയിൽ എന്നിവർ സന്നിഹിതരായിരുന്നു.