- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മാസ്‌ക് ഉപയോഗം 74 ശതമാനം കുറഞ്ഞു; അപകടകരമായ സൂചന: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ മാസ്‌ക് ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണ്. രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തിൽ 74 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
നിയന്ത്രണങ്ങൾ പിൻവലിക്കുകയും ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ മാസ്‌ക് ഉപയോഗത്തിൽ കുറവ് കാണുന്നു. കോവിഡ് അപകടകരമായി നമുക്ക് ചുറ്റുമുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മെയ്-ജൂൺ കാലയളവിൽ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങിയതായി ഗൂഗിളിന്റെ മൊബിലിറ്റി ഇൻഡക്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും കോവിഡിന് മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ തിരിച്ചുപോയിരിക്കുന്നു. ഈ ഘട്ടത്തിൽ കൃത്യമായി മാസ്‌ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോഴും 50 ശതമാനം ജനങ്ങളും മാസ്‌ക് ഉപയോഗിക്കാത്തവരായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് കാരണം അന്വേഷിച്ച് നടത്തിയ സർവേയിൽ മൂന്ന് കാരണങ്ങളാണ് പൊതുവേ ആളുകൾ പറഞ്ഞത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നുവെന്നും സാമൂഹിക അകലം പാലിച്ചാൽ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല എന്നുമാണ് തങ്ങൾ മാസ്‌ക് ധരിക്കാത്തതിന് കാരണമായി ആളുകൾ പറഞ്ഞത്.
ന്യൂസ് ഡെസ്ക്