- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനുണ്ടായ അപകടം സാമ്പത്തിക ഭദ്രത തകർത്തു; വിവാഹ പ്രായമെത്തിയ മൂന്ന് പെൺകുട്ടികളടങ്ങിയ കുടുംബത്തിന് താങ്ങും തണലുമാകാൻ പ്രതീക്ഷയോടെ വിമാനം കയറി; ഏജന്റുമാരുടെ ചതിയിൽ ദുരിത ജീവിതം; അറബിയുടെ പീഡനങ്ങൾക്കൊടുവിൽ വെള്ളവും ഭക്ഷണവുമില്ലാത്ത അജ്ഞാത വാസവും; മുനീറിന്റേയും മക്കളുടേയും പ്രാർത്ഥന വെറുതെയായില്ല; ഒടുവിൽ ചെന്നിത്തലയുടേയും സമനസ്സുകളുടെയും ഇടപടെലിൽ ഉസൈബ മടങ്ങിയെത്തി
കോഴിക്കോട്: ഏജന്റുമാരുടെ കീഴിൽ വിദേശത്തേക്കു ജോലിക്കുപോയ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ഉസൈബ അകപ്പെട്ടതാകട്ടെ വലിയ ചതിക്കുഴിൽ. ഒടുവിൽ ഒരു മാസത്തിലധികമായി ഉസൈബ അനുഭവിക്കുന്ന ദുരിത്തതിന് അന്ത്യമായിരിക്കുകയാണ്. ഗൾഫിൽ തടവിൽ കഴിഞ്ഞ ഉസൈബ ഇന്ന് ഉച്ചയോടെ നാട്ടിലെത്തി. മൂന്ന് പെൺമക്കളും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഭർത്താവ് മുനീറും ആഴ്ചകളായി കണ്ണീർ തോരാതെ ഉസൈബയെ കാത്തിരിക്കുകയായിരുന്നു. പ്രവാസി മലയാളികളുടെ ഇടപെടലിന്റെ മറ്റൊരു വിജയം കൂടിയായിരുന്നു ഉസൈബയുടെ മോചനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെയും ഇടപെടലിനെ തുടർന്നാണ് ഉസൈബയുടെ മടങ്ങി വരവ്. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരിങ്ങളത്ത് വാടക വീട്ടീൽ താമസിച്ചു വരികയായിരുന്നു. മുനീർ-ഉസൈബ ദമ്പതികളും ഇവരുടെ വിവാഹ പ്രായമെത്തിയ മൂന്ന് പെൺമക്കളും. ഡ്രൈവറായി കുടുംബം പുലർത്തിയിരുന്ന മുനീർ വാഹനാപകടത്തിൽ കൈക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റു. ഇടത് കൈയിന്റെ സ്വാധീനം പാടെ നഷ്ടപ്പെട്ടു. ഇതോടെ കുടുംബത്
കോഴിക്കോട്: ഏജന്റുമാരുടെ കീഴിൽ വിദേശത്തേക്കു ജോലിക്കുപോയ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ഉസൈബ അകപ്പെട്ടതാകട്ടെ വലിയ ചതിക്കുഴിൽ. ഒടുവിൽ ഒരു മാസത്തിലധികമായി ഉസൈബ അനുഭവിക്കുന്ന ദുരിത്തതിന് അന്ത്യമായിരിക്കുകയാണ്. ഗൾഫിൽ തടവിൽ കഴിഞ്ഞ ഉസൈബ ഇന്ന് ഉച്ചയോടെ നാട്ടിലെത്തി. മൂന്ന് പെൺമക്കളും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഭർത്താവ് മുനീറും ആഴ്ചകളായി കണ്ണീർ തോരാതെ ഉസൈബയെ കാത്തിരിക്കുകയായിരുന്നു. പ്രവാസി മലയാളികളുടെ ഇടപെടലിന്റെ മറ്റൊരു വിജയം കൂടിയായിരുന്നു ഉസൈബയുടെ മോചനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെയും ഇടപെടലിനെ തുടർന്നാണ് ഉസൈബയുടെ മടങ്ങി വരവ്.
കോഴിക്കോട് കുറ്റിക്കാട്ടൂർ പെരിങ്ങളത്ത് വാടക വീട്ടീൽ താമസിച്ചു വരികയായിരുന്നു. മുനീർ-ഉസൈബ ദമ്പതികളും ഇവരുടെ വിവാഹ പ്രായമെത്തിയ മൂന്ന് പെൺമക്കളും. ഡ്രൈവറായി കുടുംബം പുലർത്തിയിരുന്ന മുനീർ വാഹനാപകടത്തിൽ കൈക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റു. ഇടത് കൈയിന്റെ സ്വാധീനം പാടെ നഷ്ടപ്പെട്ടു. ഇതോടെ കുടുംബത്തിന്റെ കഷ്ടതകൾ ഇരട്ടിച്ചു. മറ്റൊരു വരുമാന മാർഗം ഇല്ലായിരുന്നു ഈ കുടുംബത്തിന്. ഈ സമയത്താണ് ജോലി അന്വേഷിച്ചിരുന്ന ഉസൈബയെ ഏജന്റുമാർ വിദേശത്തെ അവസരങ്ങൾ വിശദീകരിച്ചു കൊടുക്കുകയും മോഹന വാഗ്ദാനങ്ങൾ നൽകിയതുമെല്ലാം. കുടുംബം രക്ഷപ്പെടുമെന്നോർത്തപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. മുനീറും സമ്മദം മൂളി.
നിലമ്പൂർ എടക്കര സ്വദേശികളായ നൗഷാദ്, ലത്തീഫ് എന്നീ ഏജന്റുമാർ മുഖേനയാണ് ഉസൈബ വിദേശത്തേക്കു പോയത്. ഡൽഹിയിലേക്കു പോയ യാത്രാ ചെലവ് മാത്രമാണ് കൈയിൽ നിന്നെടുത്തത്. സൗജന്യമായാണ് വിസയും ടിക്കറ്റുമെല്ലാം. ഡൽഹി വഴിയായിരുന്നു ദുബായിൽ എത്തിയത്. ദുബായിൽ അറബിയുടെ വീട്ടിൽ വീട്ടു ജോലി എന്നു പറഞ്ഞായിരുന്നു ഏജന്റുമാർ കയറ്റി വിട്ടത്. 22000 രൂപയായിരുന്നു മാസ ശമ്പളം പറഞ്ഞിരുന്നത്.
ഇതനുസരിച്ച് ഉസൈബ ചിലവൊന്നും കൂടാതെ ദുബായിലെത്തി. ഇവിടത്തെ മലയാളി ഏജന്റുമാർ ദുബായിൽ 12 ദിവസം താമസിപ്പിച്ചു. ശേഷം മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞ ശേഷം ഒമാനിലേക്കു കൊണ്ടു പോയി. ഇവിടെ എത്തിയപ്പോൾ ഒമാനിലെ ഏജന്റുമാർ
പറഞ്ഞത് മാസ ശമ്പളം 15000 രൂപയെന്നാണ്. ഒമാനിൽ പോയപ്പോൾ വീട്ടിലേക്ക് ബന്ധപ്പെടാനൊന്നും സാധിച്ചിരുന്നില്ല. കഴിഞ്ഞ മാസം 14ന് ജോലിയിൽ കയറിയെന്ന വിവരം അറിയിക്കാൻ വിളിച്ചിരുന്നതായി ഭർത്താവ് മുനീർ പറഞ്ഞു.
പിന്നീട് ഉസൈബ അനുഭവിക്കേണ്ടി വന്നതുകൊടിയ ദുരിതങ്ങളായിരുന്നു. അറബിയുടെ വീട്ടിൽ നിന്നുള്ള ബുദ്ധമുട്ടുകൾ സഹിച്ച് കഴിയുന്നതിനിടെയാണ് അറബിയും ഭാര്യും ഓരോ കാരണങ്ങൾ പറഞ്ഞ് ഉസൈബയെ ഏജന്റിന്റെ ഓഫീസിൽ തിരിച്ചെത്തിക്കുന്നത്. ഇവിടെ നിന്ന് ഏജന്റുമാർ തിരികെ കൊണ്ടു പോകാമെന്നു പറഞ്ഞെങ്കിലും ഇവർ തടവിൽ പാർപ്പിക്കുകയായിരുന്നു. നാട്ടിലേക്കു പോകാമെന്നു പറഞ്ഞ് ഏജന്റുമാർ പിന്നീട് ദുബായിലേക്കു തന്നെ കൊണ്ടുപോയി. ഇവിടെ അജ്ഞാത കേന്ദ്രങ്ങളിൽ ഉസൈബയെ ഏജന്റുമാർ പാർപ്പിക്കുകയായിരുന്നു. വെള്ളവും ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല.
വിദേശിയായ മറ്റൊരാളുടെ മൊബൈലിൽ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം അറിയുന്നത്. മലയാളികളായ ഏജന്റുമാരാണ് ഗൾഫിൽ ഈ ദുരിതമെല്ലാം നൽകിയതെന്ന് ഉസൈബ പറഞ്ഞു. മുനീറും പെൺമക്കളും സഹായം അഭ്യർത്ഥിച്ചുകൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവരമറിഞ്ഞ് ഉസൈബയെ രക്ഷിക്കാനുള്ള ഇടപെടലുകൾ നടത്തി.
കുന്ദമംഗലം സ്വദേശി കൂടിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാൽ പ്രതിപക്ഷ നേതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രമേശ് ചെന്നിത്തല ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അജ്മാൻ കമ്മിറ്റി പ്രസിഡന്റ് ഖാൻ, ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നിവരെ ബന്ധപ്പെട്ടു. ഇതോടൊപ്പം മുസ്ലിംലീഗിന്റെ പ്രവാസി ഘടകമായ കെ.എം.സി.സിയും യു.എ.ഇ പി.ആർ അസോസിയേഷനും സംയുക്തമായി ഇടപെടൽ നടത്തി. ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഏജൻസികളിലും പ്രവാസി മലയാളികൾ നടത്തിയ കൂട്ടായ ഇടപെടലിനെ തുടർന്ന് ഉസൈബയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പ്രവാസി മലയാളികളായിരുന്നു ഇന്ന് രാവിലെ ഉസൈബയെ വിമനത്താവളത്തിൽ കയറ്റി വിട്ടത്.
ഏജന്റുമാർ മുഖേന ജോലിക്കെന്നു പറഞ്ഞ് സ്ത്രീകളെ സെക്സ് റാക്കറ്റിലേക്കും മറ്റും തള്ളി വിടുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. കേരളത്തിനു പുറത്തെ എയർപോർട്ടുകൾ വഴിയാണ് വിദേശത്തേക്ക് വ്യാപകമായി സ്ത്രീകളെ കയറ്റുന്നത്. ഉസൈബ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തിൽ ഏജന്റുമാർക്കെതിരെ പരാതി നൽകുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും മുനീർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഭാര്യയെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. സഹായിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഇടപെട്ട കെ.എം.സി.സി അടക്കമുള്ള സംഘടനകളോടും നന്ദിയുണ്ടെന്നും ഞങ്ങൾക്ക് താങ്ങായി നിന്ന കോഴിക്കോട്ടെ നല്ലവരായ നാട്ടുകാരോടും സോഷ്യൽ മീഡിയ വഴി അറിഞ്ഞ് പിന്തുണ നൽകിയവരോടും നന്ദിയുണ്ടെന്നും മുനീർ പറഞ്ഞു.
ഇനി ഒരു സ്ത്രീയും ഏജന്റുമാരുടെ ചതിക്കുഴിയിൽ പെടരുതെന്നും വേറെയും വിദേശികളായ സ്ത്രീകളെ ഇവർ തടവിൽ പാർപ്പിച്ചതായും ഉസൈബ പറഞ്ഞു. ഇന്ന് രാവിലെ ഷാർജ വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഉസൈബ പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി.