- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ വീട്ടുജോലിയും മലയാളി സ്ത്രീകൾക്ക് ദുരിത പർവ്വം; ചതിക്കുഴിയിൽ വീണ് നീറിക്കഴിയുന്നത് നൂറുകണക്കിനാളുകൾ; വീട്ടമ്മമാരെ ചാക്കിട്ട് പിടിച്ച് വഞ്ചിക്കുന്നത് തിരുവനന്തപുരത്തുകാരൻ സുരേഷും വിദേശിയായ ഭാര്യയും; സുമനസ്സുകളുടെ കനിവിൽ ഗൾഫിൽ നിന്നും രക്ഷപ്പെട്ട ഉസൈബ മറുനാടനോട് പങ്കുവച്ചത് ഞെട്ടിക്കുന്ന സത്യങ്ങൾ
കോഴിക്കോട്: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ വിദേശത്തേക്കു കയറ്റുന്ന മുഖ്യ ഇടനിലക്കാർ തിരുവനന്തപുരം സ്വദേശി സുരേഷും ഭാര്യ റോജയും. ഇരുവരും ചേർന്ന് നിരവധി സ്ത്രീകളെ ഗൾഫിൽ എത്തിച്ചതായും ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന നിരവധി സ്ത്രീകൾ ഇപ്പോഴും തടവിൽ കഴിയുന്നുണ്ടെന്നും നാട്ടിലെത്തിയ കുന്ദമംഗലം സ്വദേശിനി ഉസൈബയുടെ വെളിപ്പെടുത്തൽ. അടിമച്ചന്തയെന്ന പോലെ ഏജന്റുമാരുടെ ഓഫീസുകുളിൽ സ്ത്രീകളെ അണി നിരത്തും. ഇഷ്ടപ്പെട്ടാൽ അറബികൾ ഏജന്റുമാർക്ക് പണം നൽകി വാങ്ങും. ആരും കൊണ്ടു പോയില്ലെങ്കിൽ ഏജന്റുമാരുടെ തടവും ദുരിതവുമാണെന്നും ഉസൈബ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഭർത്താവും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവിനായാണ് ഉസൈബ ഏജന്റുമാർ മുഖേന ദുബായിലേക്കു പോയത്. എന്നാൽ ഗൾഫിൽ നിന്ന അഞ്ച് ആഴ്ചകൾ ജീവിതത്തിലെ ഭീതി നിറഞ്ഞ ദിനങ്ങളായിരുന്നെന്ന് ഉസൈബ പങ്കുവെയ്ക്കുന്നു. ഏജന്റുമാരുടെ അടിയും തൊഴിയും പട്ടിണിയുമായിരുന്നു ഈ ദിനങ്ങളിൽ. പരാതിപ്പെടാൻ
കോഴിക്കോട്: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ വിദേശത്തേക്കു കയറ്റുന്ന മുഖ്യ ഇടനിലക്കാർ തിരുവനന്തപുരം സ്വദേശി സുരേഷും ഭാര്യ റോജയും. ഇരുവരും ചേർന്ന് നിരവധി സ്ത്രീകളെ ഗൾഫിൽ എത്തിച്ചതായും ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന നിരവധി സ്ത്രീകൾ ഇപ്പോഴും തടവിൽ കഴിയുന്നുണ്ടെന്നും നാട്ടിലെത്തിയ കുന്ദമംഗലം സ്വദേശിനി ഉസൈബയുടെ വെളിപ്പെടുത്തൽ.
അടിമച്ചന്തയെന്ന പോലെ ഏജന്റുമാരുടെ ഓഫീസുകുളിൽ സ്ത്രീകളെ അണി നിരത്തും. ഇഷ്ടപ്പെട്ടാൽ അറബികൾ ഏജന്റുമാർക്ക് പണം നൽകി വാങ്ങും. ആരും കൊണ്ടു പോയില്ലെങ്കിൽ ഏജന്റുമാരുടെ തടവും ദുരിതവുമാണെന്നും ഉസൈബ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഭർത്താവും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവിനായാണ് ഉസൈബ ഏജന്റുമാർ മുഖേന ദുബായിലേക്കു പോയത്.
എന്നാൽ ഗൾഫിൽ നിന്ന അഞ്ച് ആഴ്ചകൾ ജീവിതത്തിലെ ഭീതി നിറഞ്ഞ ദിനങ്ങളായിരുന്നെന്ന് ഉസൈബ പങ്കുവെയ്ക്കുന്നു. ഏജന്റുമാരുടെ അടിയും തൊഴിയും പട്ടിണിയുമായിരുന്നു ഈ ദിനങ്ങളിൽ. പരാതിപ്പെടാൻ ആരുമുണ്ടായിരുന്നില്ല, ഇപ്പോൾ മരിക്കുമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ, ഭർത്താവിനേയും മക്കളെയും ഇനി കാണുമെന്ന് കരുതിയില്ല പ്രവാസി മലയാളികളുടെ ഇടപെടലിനെ തുടർന്ന് ഒടുവിൽ ഉസൈബ രക്ഷപ്പെടുകയായിരുന്നു.