- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീലമ്പടത്വം ഉപേക്ഷിച്ച് മര്യാദക്കാരനാകാൻ ഉറച്ച് ഉസൈൻ ബോൾട്ട്; ജമൈക്കൻ സുന്ദരികൾ എല്ലാം സ്വപ്നം കണ്ടിട്ടും കല്യാണത്തിന് നറുക്കുവീണത് ഈ പെൺകുട്ടിക്ക്
ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് ഉസൈൻ ബോൾട്ട്. ലോകം മുഴുവൻ അറിയപ്പെടുന്ന താരം. സെലിബ്രിറ്റി ജീവിതവും സുന്ദരികളുമൊത്തുള്ള നിശാ വിരുന്നുകളും ബോൾട്ടിന് മടുത്തു. ഒളിമ്പിക്‌സ് കരിയറിനോട് വിടപറഞ്ഞ ജമൈക്കൻ ഇതിഹാസം പുതിയൊരു ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ജമൈക്കയിലെ മുഴുവൻ സുന്ദരിമാരുടെയും സ്വപ്‌ന കാമുകനാണ് ഉസൈൻ ബോൾട്ട്. ബോൾട്ടിനെ പ്രണയിക്കാത്തവരില്ല. മോഹിക്കാത്തവരും. എന്നാൽ, ബോൾട്ടിന്റെ മോഹവലയത്തിൽ ഇടം നേടിയ ഒരേയൊരു സുന്ദരിയേയുള്ളൂ. ജമൈക്കൻ ഫാഷൻ ഡിസൈനൻ കാസി ബെന്നറ്റാണ് ബോൾട്ടിന്റെ മനസ്സിലേക്ക് അതിവേഗം ഇടം പിടിച്ചത്. രണ്ടുവർഷമായി ഇരുവരും പ്രണയത്തിലാണ്. ഒളിമ്പിക്‌സിനുശേഷം മകൻ വിവാഹം കഴിച്ചേക്കുമെന്ന സൂചന അമ്മ ജെന്നിഫറാണ് പുറത്തുവിട്ടത്. അത് കാസി ബെന്നറ്റുതന്നെയാകുമെന്ന് സഹോദരി ക്രിസ്റ്റീൻ ബോൾട്ടും ഉറപ്പിക്കുന്നു. കാസിയുമായുള്ള പ്രണയം പുറംലോകത്തെ അറിയിച്ച് ബോൾട്ടും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒളിമ്പിക്‌സിനുശേഷം ബോൾട്ടിനെ ഒരിടത്ത് തളയ്ക്കണമെന്ന ആഗ്രഹത്തിലാണ് താൻ എന്ന് ജെന്നിഫർ വെളി്പ്പെ
ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് ഉസൈൻ ബോൾട്ട്. ലോകം മുഴുവൻ അറിയപ്പെടുന്ന താരം. സെലിബ്രിറ്റി ജീവിതവും സുന്ദരികളുമൊത്തുള്ള നിശാ വിരുന്നുകളും ബോൾട്ടിന് മടുത്തു. ഒളിമ്പിക്‌സ് കരിയറിനോട് വിടപറഞ്ഞ ജമൈക്കൻ ഇതിഹാസം പുതിയൊരു ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ജമൈക്കയിലെ മുഴുവൻ സുന്ദരിമാരുടെയും സ്വപ്‌ന കാമുകനാണ് ഉസൈൻ ബോൾട്ട്. ബോൾട്ടിനെ പ്രണയിക്കാത്തവരില്ല. മോഹിക്കാത്തവരും. എന്നാൽ, ബോൾട്ടിന്റെ മോഹവലയത്തിൽ ഇടം നേടിയ ഒരേയൊരു സുന്ദരിയേയുള്ളൂ. ജമൈക്കൻ ഫാഷൻ ഡിസൈനൻ കാസി ബെന്നറ്റാണ് ബോൾട്ടിന്റെ മനസ്സിലേക്ക് അതിവേഗം ഇടം പിടിച്ചത്.
രണ്ടുവർഷമായി ഇരുവരും പ്രണയത്തിലാണ്. ഒളിമ്പിക്‌സിനുശേഷം മകൻ വിവാഹം കഴിച്ചേക്കുമെന്ന സൂചന അമ്മ ജെന്നിഫറാണ് പുറത്തുവിട്ടത്. അത് കാസി ബെന്നറ്റുതന്നെയാകുമെന്ന് സഹോദരി ക്രിസ്റ്റീൻ ബോൾട്ടും ഉറപ്പിക്കുന്നു. കാസിയുമായുള്ള പ്രണയം പുറംലോകത്തെ അറിയിച്ച് ബോൾട്ടും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഒളിമ്പിക്‌സിനുശേഷം ബോൾട്ടിനെ ഒരിടത്ത് തളയ്ക്കണമെന്ന ആഗ്രഹത്തിലാണ് താൻ എന്ന് ജെന്നിഫർ വെളി്‌പ്പെടുത്തിയിരുന്നു. ബോൾട്ട് വിവാഹിതനായി പുതിയൊരു ജീവിതം ആരംഭിച്ചേക്കുമെന്നും അമ്മ പറഞ്ഞു. താനൊരു കുടുംബജീവിതം തുടങ്ങാൻ പോവുകയാണെന്ന് ബോൾട്ടും പറഞ്ഞിരുന്നുവെന്ന് ജെന്നിഫർ പറഞ്ഞു.
കാസിയുമായുള്ള പ്രണയം ഒതുക്കിനിർത്തിയിരിക്കുകയായിരുന്നു ബോൾട്ട് ഇതുവരെ. തന്റെ പ്രകടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്നാൽ, ഏപ്രിലിൽ ന്യൂ കിങ്സ്റ്റണിൽ നടന്ന പരേഡിൽ ബോൾട്ടും കാസിയും പ്രത്യക്ഷപ്പെട്ടിരുന്നു. 'പ്രസിഡന്റ് ആൻഡ് ഫസ്റ്റ് ലേഡി' എന്നാണ് ബോൾട്ട് തങ്ങളെ വിലയിരുത്തുന്നത്.