- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗേൾഫ്രണ്ടിനെ കണ്ട് പൂതിമാറിയ ബോൾട്ട് നേരെ പോയത് നൈറ്റ് ക്ലബ്ബിലേക്ക്; റിയോയിലെ രാത്രികളിലെല്ലാം ഓരോ രാത്രിയിലും മൂന്ന് സ്ത്രീകൾ വരെ; ട്രാക്കിലെ രാജാവിന്റെ സ്ത്രീലമ്പടത്വം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്
വേഗത്തിന്റെ പര്യായമായ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് സ്ത്രീകളും ഒരു ദൗർബല്യമോ? ഞായറാഴ്ച രാത്രി റിയോയിലെ നിശാക്ലബ്ബിൽ ബോൾട്ട് ചെലവിട്ടത് മൂന്ന് സ്ത്രീകൾക്കൊപ്പം. ബോൾട്ടുമായി കിടക്കപങ്കിടുന്ന ചിത്രങ്ങൾ 20-കാരിയായ വിദ്യാർത്ഥിനി വാട്‌സാപ്പിലൂടെ പങ്കുവച്ചതിന് പിന്നാലെ, അതിന് ഏതാനും മണിക്കൂർ മുമ്പ് ബോൾട്ട് മറ്റൊരു യുവതിയെ ചുംബിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. തന്റെ 30-ാം പിറന്നാൾ ദിനമായ ഞായറാഴ്ച ബോൾട്ട് റിയോയിലെ ബാഹ ദെ തിജൂക്കയിലുള്ള നിശാക്ലബ്ബിൽ സുന്ദരിമാർക്കൊപ്പം ആഘോഷിക്കുകയായിരുന്നു. തനിക്കുവേണ്ടി 1000 പൗണ്ട് ബാറിൽ ബില്ലടയ്ക്കുകയും ചെയ്തിരുന്നു. ബാറിൽ ഒരു സത്രീക്കൊപ്പം ബോൾട്ട് കുടിച്ചുമറിയുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഞായറാഴ്ച നടന്ന സമാപനചടങ്ങളുകളിൽ പങ്കെടുത്ത ശേഷമാണ് ബോൾട്ട് നിശാക്ലബ്ബിലെത്തിയതെന്നാണ് സൂചന. അന്നു രാത്രി ബോൾട്ടിനൊപ്പം കഴിഞ്ഞ സ്ത്രീകളിലൊരാൾ റിയോയിലെ കുപ്രസിദ്ധനായ മാഫിയാ തലവന്റെ വിധവയാണെന്നും റിപ്പോർട്ടുണ്ട്. ബോൾട്ടിനൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ സ്ത്രീയേതെന്ന് വ്യക്തമല്ല. ഡ
വേഗത്തിന്റെ പര്യായമായ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് സ്ത്രീകളും ഒരു ദൗർബല്യമോ? ഞായറാഴ്ച രാത്രി റിയോയിലെ നിശാക്ലബ്ബിൽ ബോൾട്ട് ചെലവിട്ടത് മൂന്ന് സ്ത്രീകൾക്കൊപ്പം. ബോൾട്ടുമായി കിടക്കപങ്കിടുന്ന ചിത്രങ്ങൾ 20-കാരിയായ വിദ്യാർത്ഥിനി വാട്‌സാപ്പിലൂടെ പങ്കുവച്ചതിന് പിന്നാലെ, അതിന് ഏതാനും മണിക്കൂർ മുമ്പ് ബോൾട്ട് മറ്റൊരു യുവതിയെ ചുംബിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
തന്റെ 30-ാം പിറന്നാൾ ദിനമായ ഞായറാഴ്ച ബോൾട്ട് റിയോയിലെ ബാഹ ദെ തിജൂക്കയിലുള്ള നിശാക്ലബ്ബിൽ സുന്ദരിമാർക്കൊപ്പം ആഘോഷിക്കുകയായിരുന്നു. തനിക്കുവേണ്ടി 1000 പൗണ്ട് ബാറിൽ ബില്ലടയ്ക്കുകയും ചെയ്തിരുന്നു. ബാറിൽ ഒരു സത്രീക്കൊപ്പം ബോൾട്ട് കുടിച്ചുമറിയുന്ന ചിത്രവും പുറത്തുവന്നിരുന്നു.
ഞായറാഴ്ച നടന്ന സമാപനചടങ്ങളുകളിൽ പങ്കെടുത്ത ശേഷമാണ് ബോൾട്ട് നിശാക്ലബ്ബിലെത്തിയതെന്നാണ് സൂചന. അന്നു രാത്രി ബോൾട്ടിനൊപ്പം കഴിഞ്ഞ സ്ത്രീകളിലൊരാൾ റിയോയിലെ കുപ്രസിദ്ധനായ മാഫിയാ തലവന്റെ വിധവയാണെന്നും റിപ്പോർട്ടുണ്ട്. ബോൾട്ടിനൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ സ്ത്രീയേതെന്ന് വ്യക്തമല്ല.
ഡീന ടെറർ എന്നറിയപ്പെട്ടിരുന്ന അധോലോക നായകൻ ഡഗ്ലസ് ഡൊനാറ്റോ പെരേരയുടെ വിധവകൂടിയായ 20-കായി ജെയ്ഡി ഡ്യൂറാറ്റെ എന്ന യുവതി താനും ബോൾട്ടുമായി കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങൾ വാട്‌സാപ്പിലൂടെ പങ്കുവച്ചത്. ഇക്കൊല്ലം മാർച്ചിൽ പൊലീസിന്റെ വെടിയേറ്റാണ് ഡീന കൊല്ലപ്പെട്ടത്.
പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലരുംവരെ നിശാക്ലബ്ബിൽ ചെലവിട്ട ശേഷമാണ് ബോൾട്ട് മടങ്ങിയത്. അതിനിടെ ബോൾട്ടും കാമുകി കാസി ബെന്നറ്റുമായുള്ള വിവാഹം ഉടനുണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ബോൾട്ടിന്റെ അമ്മയും സഹോദരിയുമാണ് ഈ വിവരം പുറത്തുവിട്ടത്.