തുടരെ മൂന്നാം ഒളിമ്പിക്‌സിലും ട്രിപ്പിൾ സ്വർണം നേടിയ സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന് ആഘോഷങ്ങൾ അവസാനിക്കുന്നില്ല. റിയോയിലെ നിശാക്ലബ്ബിൽ 30-ാം പിറന്നാൾ യുവതികൾക്കൊപ്പം ആഘോഷിച്ചതും കിടപ്പറദൃശ്യങ്ങൾ പുറത്തായതുമൊന്നും ബോൾട്ടിനെ ഇളക്കിയിട്ടില്ല. റിയോയിൽനിന്ന് തിരിച്ചുവരുംവഴി ലണ്ടനിലെത്തിയ ബോൾട്ട് രാത്രി മുഴുവൻ ചെലവിട്ടത് നിശാക്ലബ്ബിൽ.

നിശാക്ലബ്ബിലെ ആഘോഷങ്ങൾ അവസാനിപ്പിക്കാതെ വെളുപ്പിന് ബോൾട്ട് ഹോട്ടലിൽ തിരിച്ചെത്തിയത് നിരവധി യുവതികളുമായി. ആഘോഷം നിശാക്ലബ്ബിൽ അവസാനിപ്പിക്കാൻ ബോൾട്ട് തയ്യാറായിരുന്നില്ലെന്ന് താരത്തിനൊപ്പം ഹോട്ടലിലെത്തിയ യുവതികളിലൊരാൾ പറഞ്ഞു.

നിശാ ക്ലബ്ബിൽ ബോൾട്ട് വൻ ആഘോഷത്തിലായിരുന്നു. പരിചയമുള്ള ഡിജെ ബോൾട്ടിനുവേണ്ടി സംഗീതമൊരുക്കിക്കൊടുത്തു. നിശാക്ലബ്ബിന്റെ പ്രവർത്തന സമയം അവസാനിച്ചപ്പോൾ ബോൾട്ട് പാർട്ടി തുടരുകയാണെന്നും ഹോട്ടലിൽ ഒരു ആഫ്റ്റർ പാർട്ടിയുണ്ടെന്നും യുവതികളെ അറിയിച്ചു. തുടർന്ന് എല്ലാവരും കൂടി ഹോട്ടലിലേക്ക് വരികയായിരുന്നുവെന്ന് കൂട്ടത്തിലുണ്ടായിരുന്ന സൗമിയ ഗയൂനി പറഞ്ഞു.

അഞ്ച് യുവതികളെങ്കിലും ഹോട്ടലിലേക്ക് ബോൾട്ടിനൊപ്പം വന്നിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന ഷെറിൽ പാറ്റേഴ്‌സൺ പറഞ്ഞു. അവിടെച്ചെന്നശേഷവും നൃത്തവും മദ്യപാനവും തുടർന്നുവെന്നും അവർ പറഞ്ഞു. എല്ലാവരോടും വളരെ സ്‌നേഹത്തോടെ ഇടപഴകുന്ന വ്യക്്തിയാണ് ബോൾട്ടെന്നും ഷെറിൽ പറയുന്നു.

റിയോയിൽ 20-കാരിയായ വിദ്യാർത്ഥിനിക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങളാണ് പുറത്തായത്. ഈ ചിത്രങ്ങൾ വൈറലായതോടെ കാമുതി കാസി ബെന്നറ്റ് ഉടക്കിപ്പിരിയുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബോൾട്ടിന്റെ ഈ സ്വഭാവം കാസിക്ക് നന്നായി അറിയാമെന്നും ഇരുവരുടെയും ബന്ധത്തിൽ ഉലച്ചിൽ ഇല്ലെന്നും ബോൾട്ടുമായി അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബോൾട്ട് ലണ്ടനിലെത്തിയത്. പിന്നീട് വെസ്റ്റ് ലണ്ടനിലെ സിർക്വെ ലെ സോയർ നിശാ ക്ലബ്ബിലേക്ക് പോവുകയായിരുന്നു. തന്റെ പിറന്നാളായിരുന്നു രണ്ടുദിവസം മുമ്പെന്ന് മൈക്കിലൂടെ പ്രഖ്യാപിച്ച ബോൾട്ട് അതിന്റെ ആഘോഷം തുടരുകയാണെന്നും പറഞ്ഞുവെന്ന് യുവതികൾ പറയുന്നു.