- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാലറികളിൽ നിലവിളിക്കുന്ന ആരാധകരുടെ നെഞ്ചിൽ തീപടർത്തി ഉസൈൻ ബോൾട്ടിന്റെ പാച്ചിൽ; സ്വന്തം നാട്ടിലെ വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവ് കുറിച്ചത് 10.03 സെക്കൻഡ്; ട്രാക്കിനെ ചുംബിച്ച് മിന്നൽ പോസുമായി 'സല്യൂട്ട് ടു എ ലെജൻഡ്' മത്സര ശേഷം താരം
ജമൈക്ക: മിന്നുന്ന നൂറുമീറ്റർ മത്സരവേഗ പ്രകടനം ആവർത്തിച്ച് വേഗരാജാവ്. സ്വന്തം നാട്ടിൽ നടന്ന വിടവാങ്ങൽ മത്സരത്തിലാണ് ജമൈക്കൻ താരമായ ഉസൻ ബോൾട്ട് ആർത്തിരമ്പുന്ന കാണികൾക്കുമുന്നിൽ ഒരിക്കൽക്കൂടി അവിസ്മരണീയ പ്രകടനം നടത്തിയത്. ഗാലറിയിൽ നൃത്തം ചെയ്തു ആർപ്പുവിളിച്ച 35,000 ആരാധകരുടെ മുന്നിലായിരുന്നു വീണ്ടും ബോൾട്ടിന്റെ അതിവേഗ പ്രകടനം. 10.03 സെക്കൻഡിലാണ് മുപ്പതുകാരനായ ബോൾട്ടിന്റെ ഫിനിഷിങ്. തന്റെ ഐതിഹാസികമായ സ്പ്രിന്റ് ജീവിതത്തിൽനിന്നു വിടപറയുന്നതിനു മുന്നോടിയായി ജമൈക്കയിലെ നാഷണൽ സ്റ്റേഡിയത്തിലായിരുന്നു അവസാന മത്സരം. റേസേഴ്‌സ് ഗ്രാൻപ്രിയിൽ 'സല്യൂട്ട് ടു എ ലെജൻഡ്' എന്ന വിശേഷിപ്പിച്ച 100 മീറ്റർ മൽസരത്തിലാണു ബോൾട്ട് വീണ്ടും ഒന്നാമനായത്. മൽസരശേഷം അഞ്ചാം നമ്പർ ട്രാക്കിനെ ചുംബിച്ച ബോൾട്ട്, സ്വതസിദ്ധമായ മിന്നൽപോസിൽ നിന്ന് ആരാധകർക്കുനേരെയും ബോൾട്ട് ആവേശത്തിരകളെയ്തു. കരിമരുന്നുപ്രയോഗം നടത്തിയാണ് ജമൈക്ക ബോൾട്ടിനെ വരവേറ്റു. പതിനഞ്ചുവർഷം മുൻപ് ഇതേ കിങ്സ്റ്റൺ നാഷണൽ സ്റ്റേഡിയത്തിൽ 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം ന
ജമൈക്ക: മിന്നുന്ന നൂറുമീറ്റർ മത്സരവേഗ പ്രകടനം ആവർത്തിച്ച് വേഗരാജാവ്. സ്വന്തം നാട്ടിൽ നടന്ന വിടവാങ്ങൽ മത്സരത്തിലാണ് ജമൈക്കൻ താരമായ ഉസൻ ബോൾട്ട് ആർത്തിരമ്പുന്ന കാണികൾക്കുമുന്നിൽ ഒരിക്കൽക്കൂടി അവിസ്മരണീയ പ്രകടനം നടത്തിയത്. ഗാലറിയിൽ നൃത്തം ചെയ്തു ആർപ്പുവിളിച്ച 35,000 ആരാധകരുടെ മുന്നിലായിരുന്നു വീണ്ടും ബോൾട്ടിന്റെ അതിവേഗ പ്രകടനം. 10.03 സെക്കൻഡിലാണ് മുപ്പതുകാരനായ ബോൾട്ടിന്റെ ഫിനിഷിങ്.
തന്റെ ഐതിഹാസികമായ സ്പ്രിന്റ് ജീവിതത്തിൽനിന്നു വിടപറയുന്നതിനു മുന്നോടിയായി ജമൈക്കയിലെ നാഷണൽ സ്റ്റേഡിയത്തിലായിരുന്നു അവസാന മത്സരം. റേസേഴ്‌സ് ഗ്രാൻപ്രിയിൽ 'സല്യൂട്ട് ടു എ ലെജൻഡ്' എന്ന വിശേഷിപ്പിച്ച 100 മീറ്റർ മൽസരത്തിലാണു ബോൾട്ട് വീണ്ടും ഒന്നാമനായത്. മൽസരശേഷം അഞ്ചാം നമ്പർ ട്രാക്കിനെ ചുംബിച്ച ബോൾട്ട്, സ്വതസിദ്ധമായ മിന്നൽപോസിൽ നിന്ന് ആരാധകർക്കുനേരെയും ബോൾട്ട് ആവേശത്തിരകളെയ്തു. കരിമരുന്നുപ്രയോഗം നടത്തിയാണ് ജമൈക്ക ബോൾട്ടിനെ വരവേറ്റു.
പതിനഞ്ചുവർഷം മുൻപ് ഇതേ കിങ്സ്റ്റൺ നാഷണൽ സ്റ്റേഡിയത്തിൽ 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടിയാണു ബോൾട്ട് എന്ന മിന്നൽ താരം ലോകത്തെ ഏറ്റവും വേഗമേറിയ താരമായി വരവറിയിച്ചത്. എട്ട് ഒളിംപിക്‌സ് സ്വർണവും 11 ലോക ചാംപ്യൻഷിപ് വിജയങ്ങളും ബോൾട്ട് എന്ന വേഗമാന്ത്രികനു സ്വന്തം. ലണ്ടനിൽ ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ വിരമിക്കാനാണു ബോൾട്ടിന്റെ തീരുമാനം.