- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങിനിടെ മൊബൈലിൽ സംസാരിക്കുന്നവർ ജാഗ്രതെ: നിയമം കർക്കശമാക്കാനുറച്ച് യുഎഇ; പിഴ ആയിരം ദിർഹമായി ഉയർത്തി; നിയമലംഘകരുടെ വാഹനം ഒരു മാസം പിടിച്ചെടുക്കാൻ തീരുമാനം
ദുബായിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് കനത്ത ശിക്ഷ വരുന്നു. ഒരു മാസം വരെ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഡ്രൈവിംഗിനിടെ ഫോണുപയോഗിക്കുന്നവർക്ക് നിലവിൽ 200 ദിർഹമാണ് പിഴ. ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും. എന്നാൽ ഇനി ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റ
ദുബായിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് കനത്ത ശിക്ഷ വരുന്നു. ഒരു മാസം വരെ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഡ്രൈവിംഗിനിടെ ഫോണുപയോഗിക്കുന്നവർക്ക് നിലവിൽ 200 ദിർഹമാണ് പിഴ. ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും.
എന്നാൽ ഇനി ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളുമാണ് ലഭിക്കുക.സിഗ്‌നലിൽ കാത്തിരിക്കുകയാണെങ്കിൽപ്പോലും വാഹനമോടിക്കുന്നയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും അതും നിയമ ലംഘനമായി കണക്കാക്കുമെന്നും അധികൃതർ പറഞ്ഞു.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ഡ്രൈവർമാരെ ബോധവത്കരിക്കാൻ ഫെബ്രുവരി 18 വരെ നീളുന്ന കാമ്പയിനും ദുബൈ പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്.49,643 പേരാണ് വാഹനമോടിക്കുമ്പോൾ ഫോണുപയോഗിച്ച് കഴിഞ്ഞ വർഷം പിടിയിലായത്.
Next Story