മധുരം അധികമായി ഉപയോഗിക്കുന്നവർക്ക് പ്രമേഹരോഗം വരുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മധുരവും മാനസിക സമ്മർദ്ദവുമായി എന്താണ് ബന്ധം? ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.  അധികമായി മധുരം ഉപയോഗിക്കുന്നവർക്ക് മാനസിക സമ്മർദ്ദം വരുമെന്നാണ് പുതിയ പഠന റിപ്പോട്ടുകൾ. പുരുഷന്മാർക്കാണ് കൂടുതലായും ഇത് ബാധിക്കുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു..



ഭഷണപാനീയങ്ങളിലൂടെയും മദ്യത്തിന്റെ ഉപയോഗത്തിലൂടെയും പഞ്ചസാര ധാരാളമായി ഉപയോഗിക്കുന്നവരാണ് പുരുഷന്മാർ. ഇവർക്ക് പ്രമേഹ അസുഖം കൂടാതെ മാനസിക സമ്മർദ്ദവും കൂടുതലായി അനുഭവിക്കുന്നതായി പുതിയ പഠനറിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിലൂടെ പുരുഷന്മാരുടെ സാധാരണ മാനസികാരോഗ്യ വ്യതിയാനത്തെ കുറിച്ചുള്ള പ്രശ്‌നങ്ങളെ വിവരിക്കുന്നത് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരാണ്.

സോഫ്റ്റ് ഡ്രിങ്ക്‌സ്, മറ്റു പാനീയങ്ങൾ,മധുരം അടങ്ങിയ ഭക്ഷണം എന്നിവയൊന്നും ഇനി പുരുഷന്മാർ അധികമായി ഉപയോഗിക്കരുത് എന്നാണ് പഠനം നടത്തിയ ഗവേഷകരുടെ ഉപദേശം. പ്രമേഹം ഉള്ളവർ മാത്രമല്ല, പഞ്ചസാരയുടെ അളവിൽ നിയന്ത്രണം വരുത്തേണ്ടത്, എല്ലാ പുരുഷന്മാരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതായിരിക്കുമെന്നും ഇവർ പറയുന്നു.

പുരുഷന്മാർ ഉയർന്ന അളവിൽ മധുരം ഉപയോഗിക്കുന്നതും വിഷാദവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. പ്രതിദിനം 67 ഗ്രാമിൽ അധികം പഞ്ചസാര ഉപയോഗിക്കുന്ന പുരുഷന്മാർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാനുള്ള സാധ്യത 23% കൂടുതലാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷം പ്രതിദിനം 39.5 ഗ്രാമിനേക്കാൾ കുറഞ്ഞ അളവ് പഞ്ചസാര ഉപയോഗിച്ചവരുമായി താരതമ്യം ചെയ്താണ് ശതമാനം കണക്ക് കൂട്ടിയത്.