- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
റമദാനിനെ പുകവലി നിർത്തുവാൻ പ്രയോജനപ്പെടുത്തുക; ആന്റി സ്‌മോക്കിങ് സൊസൈറ്റി
ദോഹ. സ്രഷ്ടാവിന്റെ അളവറ്റ അനുഗ്രഹങ്ങളും നന്മകൾ വാരിക്കൂട്ടുവാനുള്ള സുവർണാവസരവുമായി സമാഗതമായ വിശുദ്ധ റമദാനിനെ പുകവലി നിർത്തുവാനുള്ള ഏറ്റവും അനുഗുണമായ സന്ദർഭമായി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ആന്റി സ്‌മോക്കിങ് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. വ്യക്തിക്കും സമൂഹത്തിനും പ്രകൃതിക്കുമൊക്കെ ദോഷങ്ങൾ മാത്രം ബാക്കിയാക്കുന്ന
ദോഹ. സ്രഷ്ടാവിന്റെ അളവറ്റ അനുഗ്രഹങ്ങളും നന്മകൾ വാരിക്കൂട്ടുവാനുള്ള സുവർണാവസരവുമായി സമാഗതമായ വിശുദ്ധ റമദാനിനെ പുകവലി നിർത്തുവാനുള്ള ഏറ്റവും അനുഗുണമായ സന്ദർഭമായി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ആന്റി സ്‌മോക്കിങ് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. വ്യക്തിക്കും സമൂഹത്തിനും പ്രകൃതിക്കുമൊക്കെ ദോഷങ്ങൾ മാത്രം ബാക്കിയാക്കുന്ന പുകവലി നിർത്തുവാൻ വിശ്വാസിക്കും അല്ലാത്തവർക്കും ഏറ്റവും സഹായകരമായ സന്ദർഭമാണ് നോമ്പുകാലം.
നോമ്പെടുക്കുന്നവരാണെങ്കിൽ പ്രഭാതം മുതൽ പ്രദോഷം വരെ പുകവലി നിയന്ത്രിക്കുവാൻ ബാധ്യസ്ഥരാണ്. നോമ്പെടുക്കാത്തവർക്കും പരസ്യമായി പുകവലിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി പുകവലി എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളും പരിശ്രമിക്കണമെന്ന് ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, ഖത്തർ ചെയർമാൻ ഡോ. എം. പി. ഹസ്സൻകുഞ്ഞി, ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സ്‌മോക്കിങ് പാർട്ടികളും പരിപാടികളും യുവാക്കളേയും വിദ്യാർത്ഥികളേയും ലഹരിയുടെ തീരാകയങ്ങളിലേക്ക് നയിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുമ്പോൾ പുകവലി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യമേറുകയാണ്.
ആരോഗ്യപരവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന പുകവലിക്കെതിരെ സാമൂഹ്യ കൂട്ടായ്മ രൂപപ്പെടണമെന്നും പുകവലി ഒരു തിന്മയായി വിലയിരുത്തുന്ന അവസ്ഥ ഉണ്ടാവണമെന്നുമാണ് ആന്റി സ്‌മോക്കിങ് സൊസൈറ്റി ആഗ്രഹിക്കുന്നത്. റമദാനിന്റെ രാപ്പകലുകളെ പുണ്യങ്ങൾ വാരിക്കൂട്ടാൻ പരിശ്രമിക്കുന്ന വരൊക്കെ ഈ ദൗത്യത്തിൽ പങ്കാളികളാവണമെന്നും ആന്റി സ്‌മോക്കിങ് സൊസൈറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.