- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ഇനി യൂസേഴ്‌സ് ഫീ അടയ്ക്കണം; ജൂലൈ മുതൽ പ്രാബല്യത്തിൽ
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യൂസേഴ്‌സ് ഫീ വരുന്നു. പാസഞ്ചർ ഫെസിലിറ്റി ചാർജ് എന്ന പേരിൽ 35 ദിർഹമാണ് ഈടാക്കുക. ജൂലൈ മുതലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക.ദുബായ് എയർപോർട്ട് അഥോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിമാന ടിക്കറ്റെടുക്കുന്ന സമയത്ത് ഈ തുകയും നൽകേണ്ടി വരും. രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, ഒരേ ഫ്‌ളൈറ്റ് നമ്പറി
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യൂസേഴ്‌സ് ഫീ വരുന്നു. പാസഞ്ചർ ഫെസിലിറ്റി ചാർജ് എന്ന പേരിൽ 35 ദിർഹമാണ് ഈടാക്കുക. ജൂലൈ മുതലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക.ദുബായ് എയർപോർട്ട് അഥോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വിമാന ടിക്കറ്റെടുക്കുന്ന സമയത്ത് ഈ തുകയും നൽകേണ്ടി വരും. രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, ഒരേ ഫ്‌ളൈറ്റ് നമ്പറിലെ ട്രാൻസിറ്റ് യാത്രക്കാർ, വിമാനജീവനക്കാർ എന്നിവരെ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാർച്ച് ഒന്നിന് ശേഷം ടിക്കറ്റ് എടുക്കുന്നവർക്ക് മുൻകൂറായി നികുതി നൽകേണ്ടി വരും. 35 ദിർഹം വീതം ഒരാൾക്ക് ഈടാക്കും. എഫ് സിക്‌സ് എന്ന പേരിലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക. വിമാന ടിക്കറ്റിന്റെ തുകക്കൊപ്പം ആണ് യൂസേഴ്‌സ് ഫീയും അടക്കേണ്ടത്. ദുബായ് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരും യൂസേഴ്‌സ് ഫീ നൽകണം.
ടിക്കറ്റ് നിരക്ക് അടിക്കടി വർദ്ധിപ്പിക്കുന്ന വിമാനകമ്പനികളുടെ നടപടികൾക്കൊപ്പം യൂസേഴ്‌സ് ഫീയുടെ അധികഭാരം കൂടി ഇനി യാത്രക്കാർ വഹിക്കേണ്ടി വരും.