- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴകിയതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങൾ വിറ്റ 68 സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർമാർ; ഒമാനിൽ ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കി
മസ്‌ക്കറ്റ്: കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളും പഴകിയ ആഹാരപദാർഥങ്ങളും വിറ്റ 68 സ്ഥാപനങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പൂട്ടിച്ചു. ഒമാനിലാകമാനം നടത്തിയ പരിശോധനയെ തുടർന്നാണ് ഈ സ്ഥാപനങ്ങൾ പൂട്ടിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് റീജണൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സസിന്റെ നേതൃത്വത്തിലാണ് സൗത്ത് അൽ ഷാർഖിയ മേഖലയിൽ പരിശോധന നടന്നത്. സൗത്ത് അൽ ഷാർഖിയ മേഖലയിലെ 752 സ്ഥാപനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 61 എണ്ണം പൂട്ടിക്കുകയും 299 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഫുഡ് സേഫ്റ്റി ലോ ലംഘനത്തെ തുടർന്നാണ് ഇവയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. സുറിൽ 224 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 20 സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും 16 സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. ഇവിടങ്ങളിൽ നിന്ന് പഴകിയ ഇറച്ചി, കാലാവധി കഴിഞ്ഞ കാൻ ഫുഡ്ഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു നശിപ്പിച്ചു. ജാലൻ ബാനി ബു അലിയിലും കമിൽ വാൽ വാഫി, മസിറാ എന്നിവിടങ്ങളിലും ഫുഡ് ഇൻസ്‌പെക്ടർമാർ കർശന പരിശോധന നടത്തി. നൂറിലധികം സ്ഥാപനങ്ങൾക്കാണ് ഉദ്യോഗസ്ഥ
മസ്‌ക്കറ്റ്: കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളും പഴകിയ ആഹാരപദാർഥങ്ങളും വിറ്റ 68 സ്ഥാപനങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പൂട്ടിച്ചു. ഒമാനിലാകമാനം നടത്തിയ പരിശോധനയെ തുടർന്നാണ് ഈ സ്ഥാപനങ്ങൾ പൂട്ടിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് റീജണൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സസിന്റെ നേതൃത്വത്തിലാണ് സൗത്ത് അൽ ഷാർഖിയ മേഖലയിൽ പരിശോധന നടന്നത്.
സൗത്ത് അൽ ഷാർഖിയ മേഖലയിലെ 752 സ്ഥാപനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 61 എണ്ണം പൂട്ടിക്കുകയും 299 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഫുഡ് സേഫ്റ്റി ലോ ലംഘനത്തെ തുടർന്നാണ് ഇവയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. സുറിൽ 224 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 20 സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും 16 സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. ഇവിടങ്ങളിൽ നിന്ന് പഴകിയ ഇറച്ചി, കാലാവധി കഴിഞ്ഞ കാൻ ഫുഡ്ഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു നശിപ്പിച്ചു.
ജാലൻ ബാനി ബു അലിയിലും കമിൽ വാൽ വാഫി, മസിറാ എന്നിവിടങ്ങളിലും ഫുഡ് ഇൻസ്‌പെക്ടർമാർ കർശന പരിശോധന നടത്തി. നൂറിലധികം സ്ഥാപനങ്ങൾക്കാണ് ഉദ്യോഗസ്ഥർ താക്കീത് നൽകിയത്. രാജ്യത്ത് ഉപഭോക്തൃ നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് ഇൻസ്‌പെക്ടർമാർ സ്ഥാപനങ്ങൾ പരിശോധന ആരംഭിച്ചത്. താക്കീത് നൽകിയിട്ടുള്ള സ്ഥാപനങ്ങളിൽ ചിലതിന് പിഴയും ഈടാക്കിയിട്ടുണ്ട്.