ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ അമേരിക്കയുടെ യുഎസ്എസ് ജെറാൾഡ് ഇന്നലെ പ്രസിഡന്റ് ട്രംപ് നീറ്റിലിറക്കി. ഒട്ടേറെ പ്രത്യേകതകളുള്ള പടക്കപ്പലാണിത്. 20 കൊല്ലം വരെ ഇന്ധനം നിറയ്ക്കാതെ സഞ്ചരിക്കാൻ സാധിക്കുന്ന കപ്പലാണിത്. ഇതിന് പുറമെ കപ്പലിന് ഒരു ലക്ഷം ടൺ ഭാരവുമുണ്ട്. 1200 അടി നീളമുള്ള ഈ പടക്കപ്പലിൽ അനേകം വിമാനങ്ങൾക്ക് നിമിഷനേരം കൊണ്ട് പറന്നുയരാൻ സാധിക്കും. ഈ കപ്പൽ അമേരിക്കൻ നേവിയുടെ ഭാഗമാകുന്നതോടെ ശത്രുക്കൾ പേടിച്ച് വിറയ്ക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു.

12.9 ബില്യൺ ഡോളർ മുടക്കിയുള്ള ഈ യുദ്ധക്കപ്പൽ യാഥാർത്ഥ്യമാക്കിയ യുഎസ് മിലിട്ടറിയെയും അമേരിക്കൻ തൊഴിലാളികളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു. മറൈൻ വൺ പ്രസിഡൻഷ്യൽ ഹെലികോപ്റ്ററിൽ കയറിയാണ് ട്രംപ് ഈ കപ്പലിന്റെ ഫ്ലൈറ്റ് ഡക്കിൽ ട്രംപ് എത്തിയത്. ഇവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ ഡിഫെൻസ് സെക്രട്ടറി ജിം മാറ്റിംസ്, മറ്റ് ഒഫീഷ്യലുകൾ തുടങ്ങിയവർ സ്വീകരിക്കാൻ കാത്ത് നിന്നിരുന്നു. ഈ കാരിയറിൽ ട്രംപ് മാർച്ചിൽ സന്ദർശനം നടത്തിയിരുന്നു. സൈനികരംഗത്തെ തന്റെ ചില പദ്ധതികളെ ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്ന് ആ സന്ദർശനം നടത്തിയിരുന്നത്.

ഈ യുദ്ധക്കപ്പലിന് മേൽ ചെറിയൊരു ദ്വീപും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ വച്ച് വിമാനങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും ഇന്ധനം നിറയ്ക്കാനും കഴിയും. 30 നോട്ട്സിൽ 20 വർഷം വരെ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലാണിത്. ഇതിന് ഊർജമേകാൻ ന്യക്ലിയൽ പവർ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നു. ഏപ്രിലിൽ തന്നെ കപ്പൽ കടലിൽ ഇറക്കിയുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതിന്റെ ബ ാറ്ററി സംബന്ധമായ ടെസ്റ്റ് ഇപ്പോൾ പൂർത്തിയായിട്ടേയുള്ളൂ. കുറച്ച് കൂടി പ്രവൃത്തികൾ അത്യാവശ്യമായി പൂർത്തിയാക്കിയാൽ മാത്രമേ കപ്പൽ സ്ഥിരമായി ഉപയോഗസജ്ജമാവുകയുള്ളൂ.

നാല് വർഷം എടുത്ത് പൂർത്തിയാക്കുന്ന ഈ പ്രവർത്തികൾക്ക് 780 ഡോളർ വേണ്ടി വരുമെന്നും കോൺഗ്രഷണൽ ഓഡിറ്റേർസ് ഈ മാസം വെളിപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസ് ഇപ്പോൾ മെയ്ഡ് ഇൻ അമേരിക്ക വീക്ക് ആഘോഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഈ കപ്പൽ ട്രപ് വെള്ളത്തിലിറക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതിന്റെ ഭാഗമായി ട്രക്ക് മുതൽ ഹെലികോപ്റ്റർ , ബേസ്ബോൾ ബാറ്റുകൾ,ഗ്ലാസ് ബോട്ടിലുകൾ, തുടങ്ങിയ നിരവധി അമേരിക്കൻ നിർമ്മിത സാധനങ്ങൾ ഇതിനിടെ ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്.