- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി രണ്ടാം തവണയും ബിസിനസ് കൾച്ചർ പുരസ്‌ക്കാരം സ്വന്തമാക്കി യു എസ് ടി
കൊച്ചി : പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു എസ് ടി വിഖ്യാതമായ ബിസിനസ് കൾച്ചർ ടീം അവാർഡിന് അർഹരായി. ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചർ വിഭാഗത്തിലാണ് യു എസ് ടി ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചത്. നൂറോളം ആഗോള സ്ഥാപനങ്ങളിൽ നിന്നാണ് അനിതരസാധാരണമായ പ്രകടനം കാഴ്ച വച്ചതിന് യു എസ് ടി യെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
ബെസ്റ്റ് ലാർജ് ഓർഗനൈസേഷൻ ഫോർ ബിസിനസ് കൾച്ചർ എന്ന വിഭാഗത്തിലും യു എസ് ടി ക്ക് മികച്ച പ്രശംസയാണ് ലഭിച്ചത്. ബെസ്റ്റ് കോർപ്പറേറ്റ്സോഷ്യൽ റെസ്പോൺസിബിലിറ്റി ഇനിഷ്യേറ്റീവ് , ബെസ്റ്റ് എംപ്ലോയീ വോയിസ് ഇനിഷ്യേറ്റീവ് ഫോർ ബിസിനസ് കൾച്ചർ, ബെസ്റ്റ് ഇന്റേണൽ കമ്മ്യൂണിക്കേഷൻസ് സ്ട്രാറ്റജി ഫോർ ബിസിനസ് കൾച്ചർ എന്നീ ഇനങ്ങളിലും യു എസ് ടി ഫൈനലിൽ എത്തിയിരുന്നു.
ലോകമാകമാനം ആദരിക്കുന്ന നാൽപ്പത് ആഗോള വിദഗ്ദ്ധർ കഴിഞ്ഞ നാല് മാസമായി നടത്തി വന്ന മൂല്യനിർണ്ണയത്തിന് ശേഷമാണ് പുരസ്‌ക്കാരങ്ങൾ തീരുമാനിച്ചത്. ലണ്ടനിലെ ഡിവേരേ ഗ്രാൻഡ് കൊണാട്ട് റൂംസിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. യു എസ് ടി ക്ക് വേണ്ടി ചീഫ് ഡെലിവറി ഓഫീസർ പ്രവീൺ പ്രഭാകരൻ അവാർഡുകൾ ഏറ്റുവാങ്ങി.
വിനയം, മാനവികത, സമഗ്രത എന്നീ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ച് നിൽക്കുന്ന കമ്പനിയുടെ നിലപാടുകൾക്ക് ഈ മഹത്തായ അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ വ്യക്തമാക്കി. സ്ഥാപനത്തിന്റേതായ തനത് മൂല്യങ്ങളും സംസ്‌ക്കാരവും നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് രണ്ട് വർഷം മുമ്പ് തങ്ങൾ ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചറിന് തുടക്കമിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പുരസ്‌ക്കാരലബ്ധി യു എസ് ടി തങ്ങളുടെ ലക്ഷ്യങ്ങൾ എത്രത്തോളം വിജയകരമായി കൈവരിച്ചു എന്നതിന്റെ പ്രതിഫലനമാണെന്നും സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഈ നേട്ടത്തിൽ അങ്ങേയറ്റം അഭിമാനിക്കുന്നതായും മികച്ച തൊഴിലിടം എന്ന നിലയിൽ ജീവനക്കാർക്ക് അവരുടെ കഴിവുകളും പ്രതിഭയും മെച്ചപ്പെടുത്താനുള്ള സാഹചര്യമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യു.എസ്.ടിയുടെ ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചർ ( ഒ.വി സി) മൂന്ന് കാര്യങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. മൂല്യങ്ങളും സംസ്‌ക്കാരവും സി.എസ്.ആർ, യു.എസ്.ടിയുടെ എംപ്ലോയീ എൻഗേജ്മെന്റ് ഫ്രെയിംവർക്കായ കളേഴ്സ് എന്നിവയാണ് ഇത്. 160000 ജീവിതങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒ.വി സിയുടെ ഈ വർഷത്തെ പ്രധാന നേട്ടങ്ങൾ ഇവയാണ്.
പതിനാറായിരത്തിലധികം ജീവനക്കാർ മുന്നൂറോളം മേഖലകളിൽ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്നു.ഒരു ലക്ഷത്തോളം ജീവിതങ്ങളെ നേരിട്ടറിയുകയും മുപ്പതിനായിരത്തോളം മരങ്ങൾ നട്ട് പിടിപ്പിക്കുകയും ചെയ്തു.70 ശതമാനത്തോളം ജീവനക്കാർ യു.എസ്.ടിയെ ഉയർന്ന മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്ഥാപനമായി കണക്കാക്കുന്നു.
യു എസ് ടിഏറ്റെടുത്തത് വളരെ സങ്കീർണമായ ഒരു പദ്ധതി മികച്ച രീതിയിൽ വികസിപ്പിച്ചെടുക്കാൻ ആയിരുന്നു എന്നും അതിൽ അവർമികച്ച പ്രകടനം കാഴ്ച വെച്ചതായും പുരസ്സ്‌ക്കാര നിർണയ സമിതിയിലെ ഒരംഗം ചൂണ്ടിക്കാട്ടി. ഈ പ്രക്രിയയിലെ അധ്വാനവും അതിന്റെ ഫലവും അസാധാരണമാണെന്നും അദ്ദേഹം പ്രശംസിച്ചു.
വലിയൊരു സംസ്‌ക്കാരത്തിന്റെ തുടർച്ചയെ യു എസ് ടി വളരെ ഗൗരവകരമായി തന്നെ സമീപിച്ചതായും അതുകൊണ്ട് തന്നെയാണ് ഒരു ലക്ഷത്തി അറുപതിനായിരത്തോളം ജീവിതങ്ങളെ നേരിട്ട് സ്പർശിക്കാൻ കഴിഞ്ഞതെന്നും മറ്റൊരു ജൂറി അംഗവും അഭിപ്രായപ്പെട്ടു. യു എസ് ടി യുടെ വാല്യൂസ് ആൻഡ് കൾച്ചർ അസസ്മെന്റ് സർവ്വേയിൽ പങ്കെടുത്ത 82 ശതമാനം പേരും സ്ഥാപനത്തിന്റെ സംസ്‌ക്കാരവും മൂല്യങ്ങളും അതിന്റെ വളർച്ചയെ മികച്ച രീതിയിൽ സഹായിച്ചതായി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷവും യു എസ് ടി ബെസ്റ്റ് ഇന്റർനാഷണൽ ഇനിഷിയേറ്റീവ് ഫോർ ബിസിനസ് കൾച്ചർ പുരസ്‌ക്കാരം കരസ്ഥമാക്കിയിരുന്നു. കോവിഡ് കാലത്തെ മികച്ച നിലവാരം പുലർത്തിയ സി.എസ്.ആർ പ്രവർത്തനങ്ങളാണ് ഇതിന് സ്ഥാപനത്തെ അർഹമാക്കിയത്.
ഈ വർഷവും അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ യു.എസ്.ടി ഗ്രേറ്റ് പ്ലേസ് ടു വർക്ക് അംഗീകാരം നേടിയിട്ടുണ്ട്. തൊഴിൽ രംഗത്തെ അന്താരാഷ്ട്രതലത്തിലെ പ്രമുഖ സ്ഥാപനമായ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടും എട്ട് രാജ്യങ്ങളിലെ മികച്ച തൊഴിലുടമയായി യു എസ് ടി യെ തെരഞ്ഞെടുത്തു. അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, മെക്സിക്കോ, സ്പെയിൻ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, മലേഷ്യാ എന്നിവയാണ് ഈ
രാജ്യങ്ങൾ.
കഴിഞ്ഞ വർഷം ലോകത്തെ മികച്ച 100 തൊഴിൽസ്ഥലങ്ങളിൽ ഒന്നായി യു.എസ്.ടിയെ ഗ്ലാസ് ഡോർ എംപ്ലോയീസ് ചോയിസും അംഗീകാരം നൽകി ആദരിച്ചിരുന്നു. ആഗോള വിപണിയിലെ ആവശ്യങ്ങൾ പരിഗണിച്ച് പതിനായിരത്തോളം ജീവനക്കാരെ പുതിയതായി വിന്യസിക്കാനും കമ്പനി തീരുമാനിച്ചിരിക്കുകയാണ്. യു എസ് ടി യുടെ പുതിയ ഡിജിറ്റൽ പദ്ധതികളുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ ഈ തീരുമാനം ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.