തിരുവനന്തപുരം:ആഗോളതലത്തിൽ 1000 കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്നകാലിഫോർണിയ ആസ്ഥാനമായ കമ്പനിയായ യു.എസ്.ടി ഗ്ലോബലിന പഠനത്തിനും നൈപുണ്യ വികസനത്തിനുമായുള്ള എ.ടി.ഡി ബെസ്റ്റ് അവാർഡിന് തിരഞ്ഞെടുത്തു. 2016 ഒക്‌ടോബർ 5 ന് വാഷിങ്ടൺ ഡിസിയിലെ ചരിത്രപ്രധാനമായ റോണാൾഡ് റീഗൺ ബിൾഡിങ് ആന്റ ഇന്റർനാഷണൽ ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരം സമ്മാനിക്കും.

ജീവനക്കാരുടെ നൈപുണ്യ വികസനത്തിലൂടെ നേട്ടം കൊണ്ടുവരുന്ന കമ്പനികൾക്കാണ് എ.ടി.ഡിപുരസ്‌ക്കാരം നൽകി വരുന്നത്. ഇത്തരത്തിലുള്ള വികസന നൈപുണ്യ പരിപാടികളിലുടെയാണ് യു.എസ്.ടി ഗ്ലോബൽ തങ്ങളുടെ നേട്ടങ്ങൾ കൈവരിക്കുന്നത്. വിദേശ വിപണികളിലേക്കുള്ള പുതിയ കാൽവയ്‌പ്പുകൾ, പുതിയ കമ്പനി ഏറ്റെടുക്കലുകൾ, പുതിയ ഉത്പ്പന്നങ്ങൾ, പുതിയ ഉപഭോക്താക്കളെ കണ്ടെത്തൽ തുടങ്ങി വളർച്ചയുടെ പാതയിലൂടെ നീങ്ങുന്ന യു.എസ്.ടി ഗ്ലോബൽ ഇന്ന് ശക്തമായ നിലയിൽ ബിസിനസ്സ് സാന്നിധ്യമുള്ള കമ്പനിയാണ്.യു.എസ്.ടി ഗ്ലോബലിന്റെ ജീവനക്കാർ നൂതന സാങ്കേതിക വിദ്യയിൽ പ്രഗൽഭ്യം നേടിയവരും, വ്യക്തമായ വ്യവസായധാരണയും അനൗദ്യോഗികമായ കഴിവുകളും ഉള്ളവരാണ്.ബിസിനസ്സിന്റെ വളർച്ചക്കും വിജയത്തിനും ഈ കഴിവുകൾ കാരണമായി തീർന്നിട്ടുണ്ട്.

ജീവനക്കാരെ പരിശീലിപ്പിക്കുന്നതിലുപരിയായി തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കാണ് യു.എസ്.ടി ഗ്ലോബലിന്റെ നൈപുണ്യ- പ്രഗൽഭ്യ വികസന പരിപാടികൾ മുൻതുക്കം കൊടുക്കുന്നത്. യു.എസ്.ടി ഗ്ലോബലിന്റെ ഫ്‌ളാഗ്ഷിപ്പ് പരിപാടിയായ‘സ്റ്റെപ് ഇറ്റ് അപ് അമേരിക്ക' യിലുടെ അമേരിക്കയിലെ തിരഞ്ഞെടുത്ത 10 ഉൾനഗരങ്ങളിൽ നിന്നുള്ള 10,00ത്തോളം സ്ത്രീകൾക്ക് ജോലിസാദ്ധ്യത ഏറെയുള്ള മേഖലകളിൽ പരിശീലനം നടത്താൻ പദ്ധതിയുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 10,000 ത്തോളം പേർക്ക് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിശീലനം നൽക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഈ പദ്ധതിയിലൂടെ പരിശീലിപ്പിക്കപ്പെടുന്നവർക്ക്കൂടുതൽ ജീവിതസൗകര്യങ്ങൾ ഉറപ്പു വരുത്തുക എന്നാണ് ലക്ഷ്യം. യു.എസ്.ടി ഗ്ലോബലിന്റെ വോളണ്ടിയർ പരിപാടിയായ കളേഴ്‌സിലൂടെ ജീവനക്കാർക്കിടയിൽ സഹകരണം, നേതൃത്വപാടവം,വ്യക്തിത്വവികസനം തുടങ്ങിയവ വികസിപ്പിച്ചെടുക്കാൻ കഴിയുന്നുണ്ട്.

പഠന, നൈപൂണ്യ- പ്രഗൽഭ്യ വികസനം എന്നത് യു.എസ്.ടി യെ സംബന്ധിച്ച് സാങ്കേതിക മേഖലയിലൂള്ള പൂതിയ കാൽവായ്‌പ്പുകളാണ്.സാമൂഹിക വ്യവസായിക ഉന്നമനം ലക്ഷ്യമാക്കി കൊണ്ടുള്ള നൈപുണ്യ വികസന പരിപാടികൾക്ക് യു.എസ്.ടി ഗ്ലോബൽ ഇതിന് മുൻപും പുരസ്‌ക്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്, എന്ന് യു.എസ്.ടി ഗ്ലോബലിന്റെ, പഠന-നൈപുണ്യ വികസനവിഭാഗം ഗ്ലോബൽ ഹെഡ്, മദന കുമാർ അഭിപ്രായപ്പെട്ടു.ഇന്നതെ വ്യവസായിക മത്സരത്തിന്റെ കാലഘട്ടത്തിൽ ജീവനക്കാരാണ് സ്ഥാപനത്തിന്റെ കരുത്ത്. സംഘടനയുടെ വളർച്ച ജീവനക്കാരുടെ പ്രഗൽഭ്യത്തിൽ ഊന്നികൊണ്ടുള്ളതാണ് എന്ന് യു.എസ്.ടി ഗ്ലോബലിന് മനസിലായിട്ടുണ്ട്. ഞങ്ങളുടെ പഠന, നൈപുണ്യപരമായ വികസന പരിപാടികൾ വ്യവസായിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ളവയാണ്. ഇന്നത്തെ സാങ്കേതിക യുഗത്തിൽ ഞങ്ങൾ മാനവശേഷി വർദ്ധനവിനാണ് മുൻതൂക്കം നൽകുന്നത്. ഇതിലൂടെ യു.എസ്.ടി ഗ്ലോബലിന്റെ ബിസിനസ്സ് ലക്ഷ്യങ്ങളും ഒപ്പം, സാങ്കേതികത്തികവും ഉറപ്പാക്കാൻ ഞങ്ങൾക്കാവുന്നുണ്ട്. പ്രഗൽഭ്യ വികസനത്തിന്ഞങ്ങളെ പുരസ്‌ക്കാരത്തിന് തെരഞ്ഞടുത്ത എ.ടി.ഡി ബെസ്റ്റിനെ നന്ദിയോടെ സ്മരിക്കുന്നു,"എന്ന് യു.എസ്.ടി ഗ്ലോബലിന്റെ ചിഫ് പീപ്പിൾ ഓഫീസർ മനു ഗോപിനാഥ് പറഞ്ഞു.