കൊച്ചി : ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെക് നോളജി സർവീസസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റായ ഗോൾ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനംഎറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ്. വൈ. സഫിറുള്ള തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ നിർവഹിച്ചു.

ടൂർണമെന്റിന്റെ ഭാഗമായ വനിതാ ഷൂട്ട് ഔട് മത്സരങ്ങൾ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ നീനു കെ കെ നിർവഹിച്ചു. ഞായറാഴ്ച രാവിലെ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ കൊച്ചി ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ളഫുട്ബാൾ ആരാധകരും കളിക്കാരും പങ്കെടുത്തു.

ഫെബ്രുവരി 19 വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലായിരിക്കുംമത്സരങ്ങൾ നടക്കുക. മത്സരത്തിന്റെ ഫൈനൽ ഫെബ്രുവരി 19-ന് നടക്കും .ഇൻഫോപാർക്കിലെ കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ട് യു.എസ്.ടി ഗ്ലോബൽ നടത്തി വരുന്ന ഇന്റർകമ്പനി സെവൻസ്ഫുട് ബോൾ ടൂർണമെന്റാണ് ഗോൾ. അന്തിമഘട്ടത്തിൽ നാല് ടീമുകൾ വിതമുള്ള എട്ട്ഗ്രൂപ്പുകളാകും മത്സരിക്കുക.രജിസ്റ്റർ ചെയ്ത 40 ടീമുകളിൽ നിന്നും അന്തിമ വിജയിയാകാൻ വേണ്ടി ഓരോഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ വീതം നോക്ക് ഔട്ട് സ്റ്റേജിൽ മത്സരിക്കും.