- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യക്കടത്തിനെതിരെയുള്ള അപ്‌സയുടെ ബോധവത്കരണപരിപാടികളിൽ യു എസ് ടി ഗ്ലോബൽ പങ്കാളി
തിരുവനന്തപുരം: മനുഷ്യക്കടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, ഇത് സംബന്ധിച്ച്‌പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനുമായി ബാംഗ്‌ളൂർ ആസ്ഥാനമായുള്ള അസ്സോസിയേഷൻ ഫോർപ്രൊമോട്ടിങ് സോഷ്യൽ ആക്ഷൻ (അപ്‌സ), പ്രമുഖ ടെക് നോളജി കമ്പനിയായ യു എസ് ടി ഗ്ലോബലുമായിചേർന്ന് കർമ്മ പരിപാടികൾ സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടികളുടെ ഭാഗമായി അപ്‌സയുടെയും യുഎസ് ടി ഗ്ലോബലിന്റെയും സംയുക്താഭിമുഖ്യത്തിൽ തെരുവ് നാടകങ്ങൾ, മൈമുകൾ, റേഡിയോ, സോഷ്യൽമീഡിയ എന്നിവയിലൂടെയുള്ള സന്ദേശങ്ങൾ സംഘടിപ്പിച്ചു. കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, കടത്തികൊണ്ടു പോകുന്നസാമൂഹിക വിപത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക് ഷ്യം.കൊച്ചു പെൺകുട്ടികൾ മനുഷ്യക്കടത്തുകാരുടെ വലയിൽ വീഴുന്നത് തടയുന്നതിനു വേണ്ട മുൻകരുതലുകളെ സംബന്ധിച്ച്ബാംഗളൂരിലെ ജയനഗറിൽ അപ്‌സയുടെയും യു എസ് ടി ഗ്ലോബലിന്റെയും ആഭിമുഖ്യത്തിൽ നെമ്മാഡി നാടകസംഘം തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ കണക്കുകൾ പ്രകാരം, കർണാടക
തിരുവനന്തപുരം: മനുഷ്യക്കടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, ഇത് സംബന്ധിച്ച്‌പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനുമായി ബാംഗ്‌ളൂർ ആസ്ഥാനമായുള്ള അസ്സോസിയേഷൻ ഫോർപ്രൊമോട്ടിങ് സോഷ്യൽ ആക്ഷൻ (അപ്‌സ), പ്രമുഖ ടെക് നോളജി കമ്പനിയായ യു എസ് ടി ഗ്ലോബലുമായിചേർന്ന് കർമ്മ പരിപാടികൾ സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടികളുടെ ഭാഗമായി അപ്‌സയുടെയും യുഎസ് ടി ഗ്ലോബലിന്റെയും സംയുക്താഭിമുഖ്യത്തിൽ തെരുവ് നാടകങ്ങൾ, മൈമുകൾ, റേഡിയോ, സോഷ്യൽമീഡിയ എന്നിവയിലൂടെയുള്ള സന്ദേശങ്ങൾ സംഘടിപ്പിച്ചു.
കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, കടത്തികൊണ്ടു പോകുന്നസാമൂഹിക വിപത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക് ഷ്യം.കൊച്ചു പെൺകുട്ടികൾ മനുഷ്യക്കടത്തുകാരുടെ വലയിൽ വീഴുന്നത് തടയുന്നതിനു വേണ്ട മുൻകരുതലുകളെ സംബന്ധിച്ച്ബാംഗളൂരിലെ ജയനഗറിൽ അപ്‌സയുടെയും യു എസ് ടി ഗ്ലോബലിന്റെയും ആഭിമുഖ്യത്തിൽ നെമ്മാഡി നാടക
സംഘം തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ കണക്കുകൾ പ്രകാരം, കർണാടകത്തിൽനിന്ന് കാണാതാകുന്ന പെൺകുട്ടികൾ ഏറെയും ബാംഗളൂരിൽ നിന്നുള്ളവരാണ്. ജയനഗർ കോർപ്പറേറ്റർ നാഗരാജ്ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ വർഷം അപ്‌സ സംഘടിപ്പിച്ച എവരി8മിനിറ്റ്‌സ് എന്ന 16-ദിന ബോധവത്കരണ പരിപാടിക്ക് മികച്ചജനപിന്തുണയാണ് ലഭിച്ചത്. ഈ വർഷം മനുഷ്യക്കടത്തിനും കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെസംഘടിപ്പിക്കുന്ന പരിപാടികളിലൂടെ അപ്‌സ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. 100 പെൺകുട്ടികൾകാണാതാകുമ്പോൾ, വെറും 46 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോലി-വിവാഹവാഗ്ദാനങ്ങളിൽ വീണുപോകുന്ന പെൺകുട്ടികൾ പലപ്പോഴും എത്തിപ്പെടുന്നത് വേശ്യാവൃത്തിയിലാണ്. ഇതിനെതിരെജനങ്ങൾ ജാഗരൂകരായിരിക്കാനും, പൊലീസിലോ അപ്‌സയുടെ ചൈൽഡ് ഹെൽപ് ലൈൻ - 1098 ലോപരാതിപ്പെടാനും അഭ്യർത്ഥിച്ചു കൊണ്ടുള്ള ബോധവത്കരണമാണ് അപ്‌സ നടത്തുന്നത്. ഈ സംരംഭത്തിൽ അപ്‌സയ്ക്കൊപ്പം പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിനോട് അപ്‌സയ്ക്കു നന്ദിയുണ്ട്, എന്ന് അപ്‌സയുടെ എക്‌സിക്യൂട്ടിവ്ഡയറക്ടറും ഫൗണ്ടറുമായ പി ലക്ഷപതി പറഞ്ഞു.
സെക്‌സ് ട്രാഫിക്കിങ്, നിർബന്ധപൂർവമുള്ള പണിയെടുപ്പിക്കൽ എന്നിവയിൽ ഇന്ത്യയിൽ നിന്നുള്ള പുരുഷന്മാരെയും,സ്ത്രീകളെയും കുഞ്ഞുങ്ങളെയും കടത്തുന്ന ദുഷ്പ്രവണത ആശങ്ക ഉളവാക്കുന്നു. ഇത്തരം സാമൂഹ്യ തിന്മകൾക്കെതിരെപൊതുജനങ്ങൾക്ക്‌ബോ ധവത്കരണത്തിലൂടെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് അപ്‌സ കരുതുന്നത്, എന്ന് അപ്‌സ ഡയറക്ടർഷീല ദേവരാജ് കൂട്ടിച്ചേർത്തു.
2015 മുതൽ, മനുഷ്യക്കടത്തിനെതിരെ അപ്‌സ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയുന്നു എന്നതിൽ യു എസ് ടിഗ്ലോബലിന് ചാരിതാർഥ്യമുണ്ട്. ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ യുടെ കണക്കു പ്രകാരം ഓരോമിനിട്ടിലും ഇന്ത്യയിലെ ഒരു കുഞ്ഞിനെ കാണാതാകുന്നു. കൂടാതെ, രാജ്യത്തുള്ള 3 ദശലക്ഷം ലൈംഗികതൊഴിലാളികളിൽ 40 ശതമാനം പേർ 18 വയസ്സ് തികയാത്ത കുഞ്ഞുങ്ങളാണ്. നമ്മളോരോരുത്തരും നമ്മുടെചുറ്റുമുള്ള കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകേണ്ട സമയമായിരിക്കുന്നു. അതീവ ജാഗ്രത പുലർത്തി,ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാലുടനെ റിപ്പോർട്ട് ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു, എന്ന് യുഎസ് ടി ഗ്ലോബൽ ബാംഗളൂർ കേന്ദ്രം മേധാവിയും ജനറൽ മാനേജരുമായ സുധാൻഷു പാണിഗ്രാഹി പറഞ്ഞു.
അപ്‌സയുടെയും യു എസ് ടി ഗ്ലോബലിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന ബോധവത്കരണപരിപാടികകൾക്ക്‌ബാംഗളൂർ കബൺ പാർക്ക് ബാലഭവനിൽ, ശിശുദിനത്തിന് ബാംഗളൂർ സിറ്റി പൊലീസ് കമ്മീഷണർ ആതിഥ്യം വഹിച്ചഅപ്‌സയുടെ തെരുവ് നാടകം ശ്രദ്ധേയമായി. യു എസ് ടി ഗ്ലോബലിൽ നിന്നുള്ള വോളണ്ടീയർമാർ ഇതോടനുബന്ധിച്ച്
മൈം അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ JoinHandswithAPSA, #JoinHandswithHands എന്നീഹാഷ്ടാഗുകളുമായി നടത്തിയ ബോധവത്കരണം 10 ലക്ഷത്തിലധികം പേർ പിന്തുണച്ചു.
അസ്സോസിയേഷൻ ഫോർ പ്രൊമോട്ടിങ് സോഷ്യൽ ആക്ഷൻ (അപ്‌സ)
കഴിഞ്ഞ 3 ദശകക്കാലമായി കുഞ്ഞുങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയാണഅസ്സോസിയേഷൻ ഫോർ പ്രൊമോട്ടിങ് സോഷ്യൽ ആക്ഷൻ (അപ്‌സ). ബാംഗളൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽപാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു.