- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസിന് ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ
തിരുവനന്തപുരം, ഓഗസ്റ്റ് 17: ആഗോള തലത്തിൽ പുതുയുഗ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബലിന്റെ പുതിയ തിരുവനന്തപുരം ക്യാമ്പസിന് മികവിന്റെ പര്യായമായ ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചു. കെട്ടിടങ്ങളുടെ പാരിസ്ഥിതിക മൂല്യം നിർണയിക്കുന്നതിനും സ്ഥായിയായ മാതൃകയിലേക്കുള്ള വിപണി മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രീൻ ബിൽഡിങ് കൗൺസിൽ (USGBC) രൂപകൽപ്പന ചെയ്തതാണ് ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൺവയോൺമെന്റൽ ഡിസൈൻ (ലീഡ്). 740000 ചതുരശ്ര അടിയുള്ള യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ റേറ്റിങ് സംവിധാനത്തിൽ ഇന്ത്യ സി എസ് വേർഷൻ 1 ൽ ഗോൾഡ് റേറ്റിംഗാണ് നൽകിയിരിക്കുന്നത്. നിലവിൽ 3000 ജീവനക്കാരാണ് ഈ ക്യാമ്പസിലുള്ളത്. 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസിൽ 7800 ജീവനക്കാരെ ഉൾക്കൊള്ളാനാകും. കെട്ടിടത്തിന്റെ ഊർജ ഉപഭോഗത്തിലുണ്ടായിരിക്കുന്ന കുറവ്, 47.9 ശതമാനം വരെ ജല ഉപഭോഗത്തിൽ ഉണ്ടായിട്ടുള്ള കുറവ്, പ്രകൃതിയോടിണങ്ങിയ നിർമ്മാണം, ശുദ്ധ വായുവിന്റെ
തിരുവനന്തപുരം, ഓഗസ്റ്റ് 17: ആഗോള തലത്തിൽ പുതുയുഗ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബലിന്റെ പുതിയ തിരുവനന്തപുരം ക്യാമ്പസിന് മികവിന്റെ പര്യായമായ ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചു. കെട്ടിടങ്ങളുടെ പാരിസ്ഥിതിക മൂല്യം നിർണയിക്കുന്നതിനും സ്ഥായിയായ മാതൃകയിലേക്കുള്ള വിപണി മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രീൻ ബിൽഡിങ് കൗൺസിൽ (USGBC) രൂപകൽപ്പന ചെയ്തതാണ് ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൺവയോൺമെന്റൽ ഡിസൈൻ (ലീഡ്).
740000 ചതുരശ്ര അടിയുള്ള യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ റേറ്റിങ് സംവിധാനത്തിൽ ഇന്ത്യ സി എസ് വേർഷൻ 1 ൽ ഗോൾഡ് റേറ്റിംഗാണ് നൽകിയിരിക്കുന്നത്. നിലവിൽ 3000 ജീവനക്കാരാണ് ഈ ക്യാമ്പസിലുള്ളത്. 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസിൽ 7800 ജീവനക്കാരെ ഉൾക്കൊള്ളാനാകും.
കെട്ടിടത്തിന്റെ ഊർജ ഉപഭോഗത്തിലുണ്ടായിരിക്കുന്ന കുറവ്, 47.9 ശതമാനം വരെ ജല ഉപഭോഗത്തിൽ ഉണ്ടായിട്ടുള്ള കുറവ്, പ്രകൃതിയോടിണങ്ങിയ നിർമ്മാണം, ശുദ്ധ വായുവിന്റെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങളിലേക്കും പൊതു ഗതാഗത സംവിധാനത്തിലേക്കും സുഗമമായി എത്തിച്ചേരാനുള്ള സൗകര്യം, സുഗമമായ വായു സഞ്ചാരം, ബാഹ്യ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള കെട്ടിടാന്തരീക്ഷം, അപകടകരമായ ബാറ്ററി അവശിഷ്ടങ്ങൾ ഇല്ലായ്മചെയ്യാനുള്ള ഫ്‌ലൈ വീൽ യു പി എസ് സംവിധാനം, റേഡിയന്റ് കൂളിങ് സംവിധാനം ഉപയോഗിച്ച് ഊർജ നൈപുണ്യത്തിൽ വരുത്തിയിട്ടുള്ള വർദ്ധനവ്, നൂറു ശതമാനം മഴ വെള്ള സംഭരണം എന്നിവയാണ് യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസിന്റെ പ്രധാന സവിശേഷതകൾ.