- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ 2018ൽ യു എസ് ടി ഗ്ലോബൽ പങ്കെടുക്കും; നവയുഗ ഡിജിറ്റൽ സാങ്കേതികത്വം പ്രദർശിപ്പിക്കും
തിരുവനന്തപുരം: ആഗോളതലത്തിൽ മുൻനിര കമ്പനികൾക്ക് നവ യുഗ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ ബാഴ്സലോണയിൽ ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2018ൽ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. നവയുഗ ഡിജിറ്റൽ സാങ്കേതിക പ്ലാറ്റ്‌ഫോമുകളും പദ്ധതികളും പ്രദർശിപ്പിക്കുകയാണ് യു എസ് ടി ഗ്ലോബൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ് സേവനങ്ങൾ നൽകുന്നതിൽ മുൻനിര സ്ഥാപനമായ നെറ്റ്4തിങ്‌സ് എന്ന കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് സ്‌പെയിൻ, പോർച്ചുഗൽ, ബ്രസീൽ, ചിലി, കൊളംബിയ, പെറു എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലുമായി സേവനങ്ങൾ നൽകാനൊരുങ്ങുകയാണ് യു എസ് ടി ഗ്ലോബൽ. വൈവിധ്യമാർന്ന നവയുഗ പ്ലാറ്റ്‌ഫോമുകളും പദ്ധതികളും പ്രദർശിപ്പിക്കുന്നതിന് പുറമെ ശിൽപ്പശാലകളും സംഘടിപ്പിക്കപ്പടുന്നുണ്ട്. ഓട്ടോമേഷൻ, ഇന്റലിജന്റ് കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക്‌ചെയിൻ, ക്ളൗഡ്, സൈബർ സെക്യൂരിറ്റി, സ്മാർട്ട് ഓഫറിങ്‌സ്, നവീകരണത്തിലുള്ള തങ്ങളുടെ ശ്രദ്ധ എന്നിവയിലെല
തിരുവനന്തപുരം: ആഗോളതലത്തിൽ മുൻനിര കമ്പനികൾക്ക് നവ യുഗ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ ബാഴ്സലോണയിൽ ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2018ൽ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. നവയുഗ ഡിജിറ്റൽ സാങ്കേതിക പ്ലാറ്റ്‌ഫോമുകളും പദ്ധതികളും പ്രദർശിപ്പിക്കുകയാണ് യു എസ് ടി ഗ്ലോബൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ് സേവനങ്ങൾ നൽകുന്നതിൽ മുൻനിര സ്ഥാപനമായ നെറ്റ്4തിങ്‌സ് എന്ന കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് സ്‌പെയിൻ, പോർച്ചുഗൽ, ബ്രസീൽ, ചിലി, കൊളംബിയ, പെറു എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലുമായി സേവനങ്ങൾ നൽകാനൊരുങ്ങുകയാണ് യു എസ് ടി ഗ്ലോബൽ.
വൈവിധ്യമാർന്ന നവയുഗ പ്ലാറ്റ്‌ഫോമുകളും പദ്ധതികളും പ്രദർശിപ്പിക്കുന്നതിന് പുറമെ ശിൽപ്പശാലകളും സംഘടിപ്പിക്കപ്പടുന്നുണ്ട്. ഓട്ടോമേഷൻ, ഇന്റലിജന്റ് കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക്‌ചെയിൻ, ക്ളൗഡ്, സൈബർ സെക്യൂരിറ്റി, സ്മാർട്ട് ഓഫറിങ്‌സ്, നവീകരണത്തിലുള്ള തങ്ങളുടെ ശ്രദ്ധ എന്നിവയിലെല്ലാമുള്ള തങ്ങളുടെ മികവ് പ്രദർശിപ്പിക്കുവാനാണ് സ്ഥാപനം തയ്യാറെടുക്കുന്നത്.
കണക്ടഡ് കാർ സാങ്കേതികത്വം വികസിപ്പിക്കുന്നതിലായിരിക്കും യു എസ് ടി ഗ്ലോബലും നെറ്റ്4 തിങ്ങ്‌സും ശ്രദ്ധ കേന്ദ്രീകരിക്കുക. ഉപഭോക്താക്കളുടെ അവശ്യകതകൾ നടപ്പിലാക്കുന്നതിനായി സേവന ദാതാക്കൾ പുത്തൻ ബിസിനസ് രീതികൾ അവതരിപ്പിക്കുമ്പോൾ അവർക്ക് യു എസ് ടി ഗ്ലോബലിൽ നിന്നും വിദഗ്ധോപദേശവും പിന്തുണയും ലഭ്യമാകുന്നു. എം ഡബ്‌ള്യു സി 2018ൽ ഇവർ ഇത്തരമൊരു പരിഹാര മാർഗ്ഗം പ്രദർശിപ്പിക്കുകയും ടെലികോം, ഹൈ ടെക്, ഓട്ടോമോട്ടീവ്, ഇൻഷുറൻസ്, കൺസ്യൂമർ ഫിനാൻസ്, എനർജി ഇൻഡസ്ട്രീസ് എന്നീ മേഖലകളിലെ സങ്കീർണമായ ഇക്കോ സിസ്റ്റത്തിന് ഇവ നൽകുന്ന പ്രയോജനങ്ങളെക്കുറിച്ച് ശിൽപ്പശാലകളും സംഘടിപ്പിക്കുന്നു.
2020ഓടുകൂടി 3 ബില്യൺ ജനങ്ങളുടെ ജീവിതശൈലികൾക്ക് യോജിച്ച രീതിയിലുള്ള സാങ്കേതിക സേവനമെത്തിക്കുവാനാണ് യു എസ് ടി ഗ്ലോബൽ പരിശ്രമിക്കുന്നതെന്ന് എം ഡബ്‌ള്യു സി യിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ച യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ള അഭിപ്രായപ്പെട്ടു. തങ്ങളുടെ ഇടപാടുകാരെയും അവരുടെ ഉപഭോക്താക്കളെയും സ്വാധീനിക്കുന്ന അവബോധജന്യമായ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിന് മനുഷ്യ കേന്ദ്രീകൃതമായ മാറ്റങ്ങളിലൂടെ കഠിന പ്രയത്‌നമാണ് തങ്ങൾ നടത്തുന്നതെന്ന് വിശദീകരിച്ച അദ്ദേഹം, മൊബൈൽ വേൾഡ് കോൺഗ്രസ് തങ്ങളുടെ നിലവിലുള്ള നവയുഗ സാങ്കേതിക സേവനങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ വേദിയാണെന്നും കൂട്ടിച്ചേർത്തു. നിലവിലുള്ളതും ഭാവികാലപ്രാപ്യമായതുമായ ഉപഭോക്താക്കളുമായി സംവദിക്കുന്നതിനും ഇത് അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എം ഡബ്‌ള്യു സി 2018ൽ പങ്കെടുക്കുന്നതിനെക്കുറിച്ചും നെറ്റ്4 തിങ്ങ്‌സുമായുള്ള പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ച യു എസ് ടി ഗ്ലോബലിന്റെ സ്‌പെയിൻ & ലാറ്റിൻ അമേരിക്ക മാനേജിങ് ഡയറക്ടർ ഹോസെ അഗ്വിലാനേയ്ഡോ മ്യൂറിയസ്, നവീകരണത്തിന്റെ മുൻനിരയിലാണ് തങ്ങളെന്നും ആഗോളതലത്തിലുള്ള ഉപഭോക്താക്കൾക്ക് മുൻനിര സാങ്കേതിക സേവനങ്ങൾ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. അനുഭവങ്ങളും സേവനങ്ങളും എം ഡബ്‌ള്യു സിയിൽ പ്രദർശിപ്പിക്കുന്നതിൽ ആവേശഭരിതരാണ് തങ്ങളെന്നും നെറ്റ്4 തിങ്ങ്‌സുമായി ചേർന്ന് പുതുമയിലേക്ക് ഒരു ചുവട് കൂടി അടുക്കുന്നതിലും ഉപഭോക്താക്കൾക്ക് ഐ ഒ ടി സേവനങ്ങൾ നൽകുന്നതിലേക്കുമാണ് തങ്ങൾ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എസ് ടി ഗ്ലോബലുമായി ചേർന്ന് അവരുടെ ആഗോള വിപണിയിലേക്ക് കണക്ടഡ് കാറുകളെ പ്രചരിപ്പിക്കുന്നതിലും അതിന്റെ അനന്ത സാധ്യതകളെ സാമ്പത്തിക ലഭ്യതയിലേക്ക് നയിക്കുകന്നതിലും തങ്ങൾ അഭിമാനിക്കുന്നുവെന്ന് ജോയാക്വിൻ ഗാർഷ്യ ബക്വീറോ, സി ഇ ഒ, നെറ്റ് 4 തിങ്ങ്‌സ്, അഭിപ്രായപ്പെട്ടു. വിപണി ആവശ്യങ്ങൾക്കനുസരിച്ച്, ഉപഭോക്താക്കളുടെ അറിവോടെയാണ് ആവശ്യങ്ങൾക്കനുസരിച്ചുമാണ് നെറ്റ് 4 തിങ്ങ്‌സ് സേവനങ്ങൾ നൽകുവാൻ പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.