- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഡി 3ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: സി ഇ ഒ സാജൻപിള്ളയുടെ ഉജ്ജ്വലമായ മുഖ്യ പ്രഭാഷണത്തോടെ യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഡി 3 (ഡിസൈൻ ഡെവലപ്പ് ഡിസ്റപ്റ്റ് ) ആരംഭിച്ചു. 'സാങ്കേതികരംഗത്തെ സാധ്യതകളല്ല, അവ പകർന്ന അനുഭവങ്ങളാണ് ഇന്റർനെറ്റിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. അനുഭവങ്ങൾ എന്നതുകൊണ്ട് പ്രോബ്ലം സോൾവിങ്ങിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നതുകൂടി അർത്ഥമാക്കുന്നുണ്ട്. അനുഭവങ്ങൾ സമ്പന്നമാകണമെങ്കിൽ, മനുഷ്യരെ അറിയണം. മനുഷ്യരുടെ പെരുമാറ്റങ്ങളെ പ്രചോദിപ്പിക്കുന്നതെന്തെന്ന് മനസ്സിലാക്കണം,' ഈ വർഷത്തെ ഡി 3 യുടെ മുഖ്യ വിഷയമായ ' ഇന്റർഫേസസ് ', സാങ്കേതികവിദ്യയിൽ മനുഷ്യനും മെഷീനിനും ഇടയിലുള്ള ഇന്റർഫേസുകൾ ( എച്ച് എം ഐ ) എന്നിവയെപ്പറ്റി സംസാരിച്ച അദ്ദേഹം പറഞ്ഞു. ഹ്യൂമൻ-മെഷീൻ ഇന്റർഫേസുകൾ വ്യത്യസ്ത വ്യവസായ മേഖലകളിൽ പ്രാവർത്തികമാക്കുന്നതിനെപ്പറ്റി സംസാരിച്ച അദ്ദേഹം, യു എസ് ടി ഗ്ലോബലിന്റെ ഒരു ഹെൽത്ത് കെയർ ഉപയോക്താവിന് വേണ്ടി ചെയ്ത നൂതനമായ ഒരു പദ്ധതിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 'ജെസ്ചർ റെക്കഗ്‌നിഷനും (ശരീരാവയവങ്ങളുടെ ചലനത
തിരുവനന്തപുരം: സി ഇ ഒ സാജൻപിള്ളയുടെ ഉജ്ജ്വലമായ മുഖ്യ പ്രഭാഷണത്തോടെ യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഡി 3 (ഡിസൈൻ ഡെവലപ്പ് ഡിസ്റപ്റ്റ് ) ആരംഭിച്ചു.
'സാങ്കേതികരംഗത്തെ സാധ്യതകളല്ല, അവ പകർന്ന അനുഭവങ്ങളാണ് ഇന്റർനെറ്റിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. അനുഭവങ്ങൾ എന്നതുകൊണ്ട് പ്രോബ്ലം സോൾവിങ്ങിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നതുകൂടി അർത്ഥമാക്കുന്നുണ്ട്. അനുഭവങ്ങൾ സമ്പന്നമാകണമെങ്കിൽ, മനുഷ്യരെ അറിയണം. മനുഷ്യരുടെ പെരുമാറ്റങ്ങളെ പ്രചോദിപ്പിക്കുന്നതെന്തെന്ന് മനസ്സിലാക്കണം,' ഈ വർഷത്തെ ഡി 3 യുടെ മുഖ്യ വിഷയമായ ' ഇന്റർഫേസസ് ', സാങ്കേതികവിദ്യയിൽ മനുഷ്യനും മെഷീനിനും ഇടയിലുള്ള ഇന്റർഫേസുകൾ ( എച്ച് എം ഐ ) എന്നിവയെപ്പറ്റി സംസാരിച്ച അദ്ദേഹം പറഞ്ഞു.
ഹ്യൂമൻ-മെഷീൻ ഇന്റർഫേസുകൾ വ്യത്യസ്ത വ്യവസായ മേഖലകളിൽ പ്രാവർത്തികമാക്കുന്നതിനെപ്പറ്റി സംസാരിച്ച അദ്ദേഹം, യു എസ് ടി ഗ്ലോബലിന്റെ ഒരു ഹെൽത്ത് കെയർ ഉപയോക്താവിന് വേണ്ടി ചെയ്ത നൂതനമായ ഒരു പദ്ധതിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 'ജെസ്ചർ റെക്കഗ്‌നിഷനും (ശരീരാവയവങ്ങളുടെ ചലനത്തിലൂടെ ആശയം പ്രകടിപ്പിക്കൽ) തോട്ട് കൺട്രോൾ ടെക്നോളജിയും പ്രായം ചെന്നവരുടെ പരിപാലനത്തിലും ആരോഗ്യ ചികിത്സാ രംഗത്തും വലിയ സ്വാധീനം ചെലുത്തുന്നവയാണ്. യു എസ് ടി ഗ്ലോബലിന്റെ ഒരു ഉപയോക്താവിനുവേണ്ടി ഞങ്ങളിത് നടപ്പിലാക്കി,' അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ' എന്ന ലക്ഷ്യവുമായി എച്ച് എം ഐ ( ഹ്യൂമൻ മെഷീൻ ഇന്റർഫേസ്) ഉപയോഗിക്കുന്ന യു എസ് ടി ഗ്ലോബലിന് ഡിസൈൻ ഫസ്റ്റ് രീതിശാസ്ത്രമാണ് നിലവിലുള്ളത്. മനുഷ്യ-കേന്ദ്രിത ഡിസൈൻ ആധാരമാക്കി വ്യാപാരരംഗത്തെ വെല്ലുവിളികൾ നേരിടാനും നരവംശ ശാസ്ത്ര സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി ഉപയോക്താവിന്റെ പെയിൻ പോയിന്റുകൾ കണ്ടെത്താനും എൻഡ് യൂസർമാരുടെ പ്രശ്‌നങ്ങൾ അതുവഴി തിരിച്ചറിയാനും ആറാഴ്ചകൾക്കുള്ളിൽ ഇവയെ ബ്ലിസ് പോയിന്റുകളാക്കി മാറ്റാനും കഴിവുള്ള ഒരു മെത്തഡോളജിയാണ് (രീതിശാസ്ത്രം) ഇതിനായി പ്രയോജനപ്പെടുത്തുന്നത്,' അദ്ദേഹം പറഞ്ഞു.
നൂതനമായ ഒരു ആവാസ വ്യവസ്ഥ (ഇക്കോ സിസ്റ്റം) സൃഷ്ടിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ സാജൻ പിള്ള ഊന്നിപ്പറഞ്ഞു. 'മനുഷ്യ- മെഷീൻ അനുഭവ പരിസരം കരുത്തുറ്റതും കാര്യക്ഷമതയുള്ളതുമായി മാറ്റിത്തീർക്കാനും നമുക്കിനിയും ഏറെ ചെയ്യാനുണ്ട്. നൂതന പങ്കാളികൾ, സ്റ്റാർട്ട് അപ്പുകൾ, അക്കാദമിക മേഖല, ഇൻ ഹൗസ് ഹ്യൂമൻ- മെഷീൻ ഇൻക്യൂബേറ്ററുകൾ എന്നിവ വഴി ഞങ്ങൾ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരും,' അദ്ദേഹം വിശദമാക്കി.
വരും തലമുറയുടെ സ്റ്റാർട്ടപ്പുകൾ 'എക്‌സ്പീരിയൻസ് ' കമ്പനികളാവുമെന്നും അനുഭവാധിഷ്ഠിത സേവനങ്ങളാവും അവ പ്രദാനം ചെയ്യുന്നതെന്നും, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ, ഇക്കോസിസ്റ്റം എന്നിവയെ കുറിച്ച് വിശദീകരിച്ച അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യരുടെയും മെഷീനുകളുടെയും സാധ്യതകളെയും പരിമിതികളെയും കുറിച്ച് വിശദീകരിച്ച സാജൻ പിള്ള യു എസ് ടി ഗ്ലോബലിന് അവയ് ക്കിടയിലുള്ള വിടവ് നികത്താനും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കാനാവും കഴിയുമെന്നും വ്യക്തമാക്കി. ഈ രംഗത്ത് യു എസ് ടി ഗ്ലോബലിന് അനന്ത സാധ്യതകളാണ് ഉള്ളത് എന്ന ശുഭാപ്തിവിശ്വാസമാണ് അദ്ദേഹം പ്രകടമാക്കിയത് .
സാജൻ പിള്ളക്ക് ശേഷം പ്രമുഖ ഫ്യൂച്ചറിസ്റ്റും ഡിജിറ്റൽ സ്ട്രാറ്രജിസ്റ്റുമായ ഗെർഡ് ലിയോൻഹാർഡ് അതിഥികളിലെ മുഖ്യ പ്രഭാഷകനായി. 'കഴിഞ്ഞ 300 വർഷങ്ങൾക്കുള്ളിൽ ലോകത്ത് നടന്ന മാറ്റങ്ങളെക്കാൾ വലിയ മാറ്റമാണ് വരാനിരിക്കുന്ന 20 കൊല്ലം കൊണ്ട് ലോകത്ത് സംഭവിക്കാനിരിക്കുന്നത്. ഏറ്റവും വലിയ വ്യതിയാനം എന്നത് ഇന്റർഫേസസ്സ് ആകും. യു എസ് ടി ഗ്ലോബലിനെപ്പോലുള്ള ഡിജിറ്റൽ ടെക്നോളജി കമ്പനികൾക്ക് വമ്പിച്ച അവസരങ്ങളാണ് കൈവരുന്നത്. പുലരാനിരിക്കുന്നത് നാം കണക്കുകൂട്ടുന്നതിനേക്കാൾ മികച്ച ഭാവിയാണ്. സാങ്കേതികവിദ്യയുടെ ശക്തിയെ മെരുക്കിയെടുക്കാനാവണം, തടയിടാനാവരുത് നമ്മുടെ ശ്രമങ്ങൾ. ഡാറ്റ അഥവാ വിവരശേഖരമാണ് ഇന്നിന്റെ ഇന്ധനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പുതിയകാലത്തിന്റെ ഇലക്ട്രിസിറ്റി. ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ് അഥവാ ഐ ഒ ടി ആണ് പുതിയ കാലത്തിന്റെ നാഡീവ്യൂഹം,' സാങ്കേതികവിദ്യയുടെ കരുത്തിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ആയ ഡി 3 ( ഡ്രീം ഡെവലപ്പ് ഡിസ്റപ്റ്റ് ) ഡിജിറ്റൽ സാങ്കേതിക രംഗത്തെ കമ്പനിയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം ഒത്തുചേരുന്ന വേദിയാണ്. പരസ്പരമുള്ള ഒത്തുചേരലിനൊപ്പം ഡിജിറ്റൽ സാങ്കേതിക രംഗത്തെ വൈദഗ്ധ്യങ്ങളും പുതിയ പ്രവണതകളും അവതരിപ്പിക്കാനും അവയുടെ പഠനത്തിനും അതുവഴിയുള്ള വികസന സാധ്യതകൾക്കുമാണ് ഡി 3 വഴിയൊരുക്കുന്നത്.