തിരുവനന്തപുരം 9 മാർച്ച് 2017: പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സേവനദാതാക്കളായ യു.എസ്.ടിഗ്ലോബലും മൈക്രോസോഫ്റ്റും കേരള മൈക്രോസോഫ്ട് യൂസേഴ്‌സ് ഗ്രൂപ്പും (കെ-മഗ്) സംയുക്തമായിസഹകരിച്ച് ടെക്‌നോളജി കോൺഫറൻസായ ഡെവ് കോൺഫ്‌ലുവൻസ് ടെക്‌നോപാർക്കിലെ യു.എസ്.ടിഗ്ലോബൽ ക്യാമ്പസ്സിൽ സംഘടിപ്പിച്ചു.

യു.എസ്.ടി ഗ്ലോബൽ ചീഫ് അഡ്‌മിനിസ് ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡുമായ അലക്‌സാണ്ടർവർഗ്ഗീസാണ് ചടങ്ങിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 നു നിർവ്വഹിച്ചത്. മൈക്രോസോഫ്റ്റിലെഓഡീയൻസ് ഇവാഞ്ചലിസം ഡയറക്ടർ ആനി മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരളം ഒട്ടാകെയുള്ള 250സോഫ്റ്റ് വെയർ പ്രൊഫഷണലുകൾ പങ്കെടുത്ത ഡെവ് കോൺഫ്‌ലുവൻസ് 2017 ൽ കോട്ടയത്ത് നിന്നുള്ള അഞ്ച്ആൻഡ്രോയിഡ് അപ്ലിക്കേഷനുകൾ വികസിപ്പിച്ച പതിമൂന്ന് വയസുള്ള യുവ ഡവലപ്പെർ യാൻ ചുമ്മാർ വിശിഷ്ട
അതിഥിയായിരുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർദ്ധിച്ചു വരുന്ന സ്വാധീനം വളരെ അധികംആവേശം പകരുന്നതാണ്. ആരോഗ്യ പരിചരണ മേഖലയിലുൾപ്പടെ പല മേഖകളിലും ഇന്ന് ആർട്ടിഫിഷ്യൽഇന്റലിജൻസിന്റെ ഉപയോഗം വ്യാപിച്ചു വരുകയാണ്. യു.എസ്.ടി ഗ്ലോബലുമായി സഹകരിച്ച് ഈ വർഷത്തെഡെവ് കോൺഫ്‌ലുവൻസ് തിരുവനന്തപുരത്ത് നടത്താൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുള്ളതായി മൈക്രോസോഫ്റ്റിലെ ഓഡീയൻസ് ഇവാഞ്ചലിസം ഡയറക്ടർ ആനി മാത്യു പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അൽഗോരിതം, ഓഗ്മെന്റഡ് റിയാലിറ്റി എന്നിങ്ങനെ മൂന്ന്‌വിഭാഗങ്ങളിലാണ് യു.എസ്.ടി ഗ്ലോബൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൈക്രോസോഫ്റ്റുമായിസഹകരിച്ച് ഈ വർഷത്തെ ഡെവ് കോൺഫ്‌ലുവൻസിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഐടിപ്രൊഫഷണലുകൾക്ക് തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കുന്നതിനും നൂതന ടെക്‌നോളജികൾ നമ്മുടെ ജീവിതത്തിൽഎത്രമാത്രം സ്വാധീനം ചെലുത്തുന്നു യെന്നു മനസ്സിലാക്കുന്നതിനുമുള്ള ഒരു ഉത്തമ വേദി തന്നെയായിരുന്നുഡെവ് കോൺഫ്‌ലുവൻസ് ,എന്ന് യു.എസ്.ടി ഗ്ലോബൽ ചീഫ് അഡ്‌മിനിസ് ട്രേറ്റീവ് ഓഫീസറുംകൺട്രി ഹെഡുമായ അലക്‌സാണ്ടർ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.