- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബലിന്റെ സഹായത്തോടെയുള്ള ഇ-നഗരപാലിക സംവിധാനം; മധ്യപ്രദേശ് മുഖ്യമന്ത്രി ഉദ്ഘാടകനായി
തിരുവനന്തപുരം: ആഗോള തലത്തിൽ കമ്പനികൾക്ക് സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായയു എസ് ടി ഗ്ലോബൽ മധ്യപ്രദേശ് സർക്കാരുമായി ചേർന്ന് ആ സംസ്ഥാനത്ത് ഇ-നഗരപാലിക സേവനങ്ങൾക്ക്തുടക്കം കുറിച്ചു. ഡിജിറ്റൽ മധ്യപ്രദേശ് എന്ന ആശയത്തിലൂന്നി മധ്യപ്രദേശ് സർക്കാർ ആരംഭം കുറിക്കുന്നഇ-നഗരപാലിക സേവനങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യു എസ് ടി ഗ്ലോബലിന്റെ സി ഇഒ സാജൻ പിള്ള, മധ്യപ്രദേശ് ഗ്രാമ വികസന മന്ത്രി മായാ സിങ്, പ്രിൻസിപ്പൽ സെക്രട്ടറി മലയ്ശ്രീവാസ്തവ ഐ എ എസ്, ഗ്രാമ വികസനം കമ്മീഷണർ വിവേക് അഗർവാൾ ഐ എ എസ് എന്നിവർസന്നിഹിതരായിരുന്നു.ഭരണ പ്രക്രിയയിലെ മികവ്, ദ്രുതഗതിയിലുള്ള സാമ്പത്തിക ഉന്നമനം, സാമൂഹിക പരിഷ്‌കരണംഎന്നിവയ്ക്കായി യു എസ് ടി ഗ്ലോബലും മധ്യപ്രദേശ് സർക്കാരും പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽമധ്യപ്രദേശ് എന്ന ആശയം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിലും, ഒപ്പം ജനജീവിതങ്ങളിലും ശക്തമായമുന്നേറ്റമാണുണ്ടാ
തിരുവനന്തപുരം: ആഗോള തലത്തിൽ കമ്പനികൾക്ക് സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായയു എസ് ടി ഗ്ലോബൽ മധ്യപ്രദേശ് സർക്കാരുമായി ചേർന്ന് ആ സംസ്ഥാനത്ത് ഇ-നഗരപാലിക സേവനങ്ങൾക്ക്തുടക്കം കുറിച്ചു. ഡിജിറ്റൽ മധ്യപ്രദേശ് എന്ന ആശയത്തിലൂന്നി മധ്യപ്രദേശ് സർക്കാർ ആരംഭം കുറിക്കുന്നഇ-നഗരപാലിക സേവനങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ യു എസ് ടി ഗ്ലോബലിന്റെ സി ഇഒ സാജൻ പിള്ള, മധ്യപ്രദേശ് ഗ്രാമ വികസന മന്ത്രി മായാ സിങ്, പ്രിൻസിപ്പൽ സെക്രട്ടറി മലയ്ശ്രീവാസ്തവ ഐ എ എസ്, ഗ്രാമ വികസനം കമ്മീഷണർ വിവേക് അഗർവാൾ ഐ എ എസ് എന്നിവർസന്നിഹിതരായിരുന്നു.ഭരണ പ്രക്രിയയിലെ മികവ്, ദ്രുതഗതിയിലുള്ള സാമ്പത്തിക ഉന്നമനം, സാമൂഹിക പരിഷ്‌കരണംഎന്നിവയ്ക്കായി യു എസ് ടി ഗ്ലോബലും മധ്യപ്രദേശ് സർക്കാരും പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽമധ്യപ്രദേശ് എന്ന ആശയം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിലും, ഒപ്പം ജനജീവിതങ്ങളിലും ശക്തമായമുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്.
ഇ-നഗരപാലിക എന്ന പേരിൽ തുടക്കം കുറിച്ച സർക്കാരിന്റെ ഇ-ഗവേർണൻസ് പദ്ധതി 16 മുനിസിപ്പൽകോർപ്പറേഷനുകൾ, 98 മുനിസിപ്പൽ കൗൺസിലുകൾ, 264 നഗര പഞ്ചായത്തുകൾ, എന്നിവ ഉൾപ്പെടുന്ന 378 നഗരസഭകൾ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ്. മധ്യപ്രദേശ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ള 7 സ്മാർട്‌സിറ്റികൾ, 11 അമൃത നഗരങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഇ-നഗരപാലിക ബൃഹത്തായ പങ്കാണ് വഹിക്കുക.
ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകൾ, മാലിന്യ നിർമ്മാർജനം, ഇൻഷുറൻസ് ക്ലെയിമുകളുടെസാക്ഷ്യപത്രങ്ങൾ, അഗ്‌നിശമന സേവനങ്ങൾ, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കൽ, മരം വെട്ടൽ, ആംബുലൻസ് സേവനങ്ങൾ,മൊബൈൽ ശുചിമുറികൾ, ജലസേചനം, മരണാന്തര സേവനങ്ങൾ, പരാതി ബോധിപ്പിക്കൽ സംവിധാനം തുടങ്ങിനിരവധി സേവനങ്ങൾക്കായുള്ള അപേക്ഷകൾ ഇ-നഗരപാലികയിലൂടെ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഇതുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ്‌ളിക്കേഷനിലൂടെയും, ഇന്റർനെറ്റ്, എസ് എം എസ്, പൊതുജന സേവനകേന്ദ്രം തുടങ്ങിയവയിലൂടെയും ജനങ്ങൾക്ക് ഇ-നഗരപാലിക സംവിധാനങ്ങൾപ്രയോജനപ്പെടുത്താവുന്നതാണ് . ഈ സംവിധാനത്തിലൂടെ സർക്കാരിന് പൊതുജനങ്ങളുടെ ആവശ്യപ്രകാരമുള്ള സേവനങ്ങൾ കൂടുതൽ മികവോടെ നിറവേറ്റാൻ സാധ്യമാകും. സർക്കാരിന്റെ ഭാഗത്തുനിന്ന്ഫിനാൻഷ്യൽ അക്കൗണ്ടിങ് മാനേജ് മെന്റ്, ബജറ്റ്, സ്വത്തു സംബന്ധമായ നികുതികൾ, വെള്ളക്കരം, പദ്ധതിസംവിധാനങ്ങൾ, സ്വത്തുവിവര കണക്കുകൾ, ശമ്പളം, മാനവ ശേഷി സംബന്ധിച്ച വിവരങ്ങൾ, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ്, സ്വയം തൊഴിൽ സംബന്ധമായ വിവരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കൂടുതൽസുതാര്യമായും, മികവോടെയും പ്രവർത്തനങ്ങൾ ഉറപ്പാക്കാനാകും.
ഈ സംരംഭത്തിൽ യു എസ് ടി ഗ്ലോബൽ പ്രദാനം ചെയ്ത സേവനങ്ങൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ തുടങ്ങി മറ്റ് പ്രമുഖ വ്യക്തികൾ യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ളയ്ക്ക് നന്ദിരേഖപ്പെടുത്തി.