- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബലിന് 2 ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് പുരസ്ക്കാരങ്ങൾ
തിരുവനന്തപുരം: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് അവാർഡ്സ് 2018ൽ രണ്ട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. 'എക്‌സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്', 'എക്‌സലൻസ് ഇൻ ബിസിനസ് ഇന്നൊവേഷൻ', എന്നീ പുരസ്‌കാരങ്ങൾ മലേഷ്യയിലെ കോലാലംപുരിൽ വെച്ച് കമ്പനി ഏറ്റുവാങ്ങി. യു എസ് ടി ഗ്ലോബലിന്റെ ബിസിനസ് പരിശീലനങ്ങൾ, നൂതന ഓപ്പറേഷനുകൾ, സാങ്കേതിക സംവിധാനങ്ങളിലെ നവീകരണം, അതിനൂതനമായ സി എസ് ആർ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന മൂല്യമേറിയ സേവനങ്ങൾ, നിരന്തരവും ക്രിയാത്മകവുമായ ആശയവിനിമയത്തിലുള്ള വിശ്വാസം എന്നിവയെല്ലാം പരിഗണിച്ചാണ് 'എക്‌സലൻസ് ഇൻ ബിസിനസ് ഇന്നോവേഷൻ പുരസ്‌കാരം' ലഭ്യമായത്. സർക്കാരിന് വേണ്ടിയും പൊതുജനാരോഗ്യ സ്ഥാപനങ്ങൾ, സർക്കാരേതര സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് നൽകിയ നിലവാരമുള്ള സേവനങ്ങൾ വിലയിരുത്തിയാണ് വിധികർത്താക്കൾ യു എസ് ടി ഗ്ലോബലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. യു എസ് ടി ഗ്ലോബൽ മലേഷ്യ മേധാവിയായ അമർ ഛാജേറിന് ലഭ്യമായ 'എക്‌സലൻസ് ഇൻ ബി
തിരുവനന്തപുരം: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് അവാർഡ്സ് 2018ൽ രണ്ട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. 'എക്‌സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്', 'എക്‌സലൻസ് ഇൻ ബിസിനസ് ഇന്നൊവേഷൻ', എന്നീ പുരസ്‌കാരങ്ങൾ മലേഷ്യയിലെ കോലാലംപുരിൽ വെച്ച് കമ്പനി ഏറ്റുവാങ്ങി.
യു എസ് ടി ഗ്ലോബലിന്റെ ബിസിനസ് പരിശീലനങ്ങൾ, നൂതന ഓപ്പറേഷനുകൾ, സാങ്കേതിക സംവിധാനങ്ങളിലെ നവീകരണം, അതിനൂതനമായ സി എസ് ആർ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന മൂല്യമേറിയ സേവനങ്ങൾ, നിരന്തരവും ക്രിയാത്മകവുമായ ആശയവിനിമയത്തിലുള്ള വിശ്വാസം എന്നിവയെല്ലാം പരിഗണിച്ചാണ് 'എക്‌സലൻസ് ഇൻ ബിസിനസ് ഇന്നോവേഷൻ പുരസ്‌കാരം' ലഭ്യമായത്. സർക്കാരിന് വേണ്ടിയും പൊതുജനാരോഗ്യ സ്ഥാപനങ്ങൾ, സർക്കാരേതര സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് നൽകിയ നിലവാരമുള്ള സേവനങ്ങൾ വിലയിരുത്തിയാണ് വിധികർത്താക്കൾ യു എസ് ടി ഗ്ലോബലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
യു എസ് ടി ഗ്ലോബൽ മലേഷ്യ മേധാവിയായ അമർ ഛാജേറിന് ലഭ്യമായ 'എക്‌സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്' പുരസ്‌കാരം മലേഷ്യയിലെ ജീവിത സാഹചര്യം പരിണമിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പദ്ധതികൾക്കുള്ള അംഗീകാരമാണ്. ഒന്നുമില്ലായ്മയിൽ നിന്നും ഒരു സംഘത്തെ രൂപീകരിക്കുകയും മലേഷ്യയിലെ ജീവിത സാഹചര്യങ്ങൾ വികസിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തനം പ്രചോദനകരമാണ്. സിലിക്കൺ എഞ്ചിനീയറിങ് വിപണി കീഴടക്കി സെമി കണ്ടക്ടർ സാങ്കേതിക സംവിധാനങ്ങളുടെ മുൻനിര സേവന ദാതാവായി യു എസ് ടി ഗ്ലോബലിനെ മാറ്റുവാനുള്ള പ്രയത്‌നത്തിന് നേതൃത്വം നൽകുന്ന പദവിയാണ് അമർ ഛാജേർ യു എസ് ടി ഗ്ലോബലിൽ വഹിക്കുന്നത്.
മലേഷ്യയിൽ നൂതന സംവിധാനങ്ങൾ വികസിപ്പിക്കുക, തദ്ദേശീയ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പുരസ്‌കാര നേട്ടത്തെക്കുറിച്ച് സംസാരിക്കവെ അമർ ഛാജേർ അഭിപ്രായപ്പെട്ടു. തെക്ക് കിഴക്കൻ ഏഷ്യയുടെ സിലിക്കൺ വാലിയായി മലേഷ്യയെ മാറ്റിയെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് തങ്ങളെന്നും തങ്ങളുടെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് അവാർഡ്സ് 2018 വിധികർത്താക്കളോട് യു എസ് ടി ഗ്ലോബൽ മലേഷ്യ ടീമിന് വേണ്ടി നന്ദി പറയുവാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിനയം, മനുഷ്യത്വം, സത്യസന്ധത എന്നിങ്ങനെയുള്ള തങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ ബിസിനെസ്സിലും കാത്തുസൂക്ഷിക്കുന്നുവെന്നും ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നതായും അമർ വ്യക്തമാക്കി.
നൂതനമായ ബിസിനസ് സംവിധാനങ്ങളിലെ മികവിനും നേതൃത്വത്തിനും തുടർച്ചയായ നാലാം വർഷവും ഗോൾഡൻ ഗ്ലോബ് ടൈഗേഴ്സ് അവാർഡ് സ്വന്തമാക്കുകയെന്നത് യു എസ് ടി ഗ്ലോബലിന് അഭിമാന നിമിഷമാണ്. ജീവിത സഘചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സ്ഥാപനത്തിന്റെ ദൗത്യം. സ്ത്രീ ശാക്തീകരണം, നിസ്സഹായരായവർക്ക് വിദ്യാഭ്യാസം നൽകുക, ഭിന്ന ശേഷിയുള്ളവരെ പ്രാപ്തരാക്കുക, മനുഷ്യക്കടത്ത് തടയുക, വിവിധ സാമൂഹിക വികസന പരിപാടികൾ നടപ്പിലാക്കുക എന്നിവയിലൂടെ തങ്ങൾ പ്രവർത്തിക്കുന്ന സമൂഹത്തിൽ പ്രത്യാശ വളർത്തുന്നതിന് നിരന്തരം പരിശ്രമിക്കുകയാണ് യു എസ് ടി ഗ്ലോബൽ.