- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചക മത്സരവും ഫുഡ് ഫെസ്റ്റിവലുമായി യു.എസ്.ടി ഗ്ലോബലിന്റെ യമ്മി എയ്ഡ് 2015
തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബലിന്റെ നെറ്റ് വർക്ക് ഓഫ് വിമൺ യു.എസ്‌സോഷ്യേറ്റ്‌സ് (നൗ യു) തിരുവനന്തപുരം കേന്ദ്രത്തിൽ സ്ത്രീകൾക്കായുള്ള ഫണ്ട് സമാഹരണാർത്ഥം യമ്മി എയ്ഡ് 2015 സംഘടിപ്പിച്ചു. യു.എസ്.ടി ഗ്ലോബലിലെ വനിതാ ജീവനക്കാരുടെ ഉന്നമനത്തിനായുള്ള ഇന്റേണൽ വോളണ്ടിയർ ഓർഗനൈസേഷനാണ് നൗ യു. ജീവനക്കാർ തയ്യാറാക്കിയ വൈവിധ്യങ്ങളായ ഭക്ഷണങ്ങളായിര
തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബലിന്റെ നെറ്റ് വർക്ക് ഓഫ് വിമൺ യു.എസ്‌സോഷ്യേറ്റ്‌സ് (നൗ യു) തിരുവനന്തപുരം കേന്ദ്രത്തിൽ സ്ത്രീകൾക്കായുള്ള ഫണ്ട് സമാഹരണാർത്ഥം യമ്മി എയ്ഡ് 2015 സംഘടിപ്പിച്ചു. യു.എസ്.ടി ഗ്ലോബലിലെ വനിതാ ജീവനക്കാരുടെ ഉന്നമനത്തിനായുള്ള ഇന്റേണൽ വോളണ്ടിയർ ഓർഗനൈസേഷനാണ് നൗ യു.
ജീവനക്കാർ തയ്യാറാക്കിയ വൈവിധ്യങ്ങളായ ഭക്ഷണങ്ങളായിരുന്നു ഫുഡ് സ്റ്റാളുകൾ വഴി ലഭ്യമാക്കിയത്. ഫുഡ് സ്റ്റാളിലൂടെ സമാഹരിച്ച തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം ആവശ്യമുള്ള പെൺകുട്ടികളുടെ പഠനത്തിനുമായാണ് ചിലവഴിക്കുക.
'ജീവിതങ്ങൾ പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കമ്പനി എന്ന നിലയ്ക്ക് ഞങ്ങൾക്ക് ചുറ്റുമുള്ള സഹൂഹത്തിലെ അർഹരായവരെ സേവിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. സഹാനുഭൂതി, ഐക്യം, മേന്മ എന്നിവ പരിപോഷിപ്പിക്കുന്ന ഒരു സംസ്‌കാരമാണ് ഞങ്ങളുടെ ജീവനക്കാർ അനുവർത്തിക്കുന്നത്. ഞങ്ങളുടെ വിവിധങ്ങളായ കോർപ്പറേറ്റ് പരിപാടികൾക്ക് അവർ നൽകുന്ന അതിരില്ലാത്ത പിന്തുണയ്ക്കും ഊർജ്ജത്തിനും ഞാൻ അവരെ അഭിനന്ദിക്കുകയാണ്. പാചക മത്സരത്തിന്റെ വിധികർത്താക്കൾ നൗയുവിന്റെ ഉത്സാഹത്തിലും അഭിനിവേശത്തിലും ഒപ്പം ടീമിന്റെ പാചക വൈദഗ്ദ്ധ്യത്തിലും വിസ്മയപ്പെട്ടു,' യു.എസ്.ടി ഗ്ലോബൽ തിരുവനന്തപുരം നൗയു ലീഡർ വീണാ ഗോപാൽ അഭിപ്രായപ്പെട്ടു.
മികച്ച സ്റ്റാളിനുള്ള ക്രിയേറ്റീവ് മൈൻഡ്‌സ്, മികച്ച ഡിഷിനുള്ള യമ്മി ഡിഷ് എന്നീ പുരസ്‌കാരങ്ങൾക്കായി വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള മുപ്പത്തിയഞ്ചോളം ടീമുകളാണ് മാറ്റുരച്ചത്. ഓരോ ടീമും അവരുടെ പ്രിയപ്പെട്ട ഡിഷ് തയ്യാറാക്കി പാനലിന് മുന്നിൽ അവതരിപ്പിച്ചു. ഹിൽട്ടൺ ഗാർഡനിലെ ചീഫ് ഷെഫ് അശോക് ഈപ്പൻ, എക്‌സിക്യൂട്ടീവ് ഷെഫ് അമൃത് ജോസ് അപ്പാഡൻ എന്നിവരടങ്ങുന്നതായിരുന്നു പാനൽ.
യമ്മി എയ്ഡ് 2015 ൽ പങ്കെടുത്തവർക്ക് രുചിഭേദങ്ങളുടെ കലവറ സമ്മാനിക്കുന്നതായിരുന്നു ടീമുകൾ ഒരുക്കിയ നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, മലബാർ സ്‌പെഷ്യൽ, ചൈനീസ് ഡിഷ് എന്നിവ ഉൾപ്പെട്ട വിഭവങ്ങൾ. വിധികർത്താക്കളെ പ്രചോദിപ്പിക്കുന്ന വൈവിധ്യങ്ങളായ ഡിഷുകൾ തയ്യാറാക്കുന്നതിനും പുതിയ ഭക്ഷണവിഭവങ്ങളിൽ പരീക്ഷണങ്ങൾക്ക് മുതിരുന്നതിനും ടീമുകൾ മികച്ച ഉത്സാഹമാണ് പ്രകടിപ്പിച്ചത്.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ