- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എസ്.ടി ഗ്ലോബലിന്റെ കോർപ്പറേറ്റ് ഫുട്ബോൾ ടൂർണമെന്റ് 'ഗോൾ 2015' ന് കൊച്ചിയിൽ തുടക്കമായി; മത്സരിക്കാൻ 32 വനിതാ ടീമുകൾ ഉൾപ്പെടെ 70 ടീമുകൾ
കൊച്ചി: ഇൻഫർമേഷൻ ടെക്‌നോളജി സൊലൂഷൻസ് ആൻഡ് സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ഓരോ വർഷവും നടത്തി വരുന്ന ഇന്റർ കമ്പനി ഫുട്ബോൾ ടൂർണമെന്റായ ഗോൾ 2015 ന് തുടക്കം കുറിച്ചു. ഇൻഫോ പാർക്കിലെ വിവിധ സോഫ്റ്റ് വെയർ കമ്പനികളെ പ്രതിനിധീകരിച്ച് 38 പുരുഷ ടീമുകളും 32 വനിതാ ടീമുകളുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2007 ൽ തിരുവനന്തപുരത്ത് 'ടെക്കി' സോക്കർ എന
കൊച്ചി: ഇൻഫർമേഷൻ ടെക്‌നോളജി സൊലൂഷൻസ് ആൻഡ് സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ഓരോ വർഷവും നടത്തി വരുന്ന ഇന്റർ കമ്പനി ഫുട്ബോൾ ടൂർണമെന്റായ ഗോൾ 2015 ന് തുടക്കം കുറിച്ചു. ഇൻഫോ പാർക്കിലെ വിവിധ സോഫ്റ്റ് വെയർ കമ്പനികളെ പ്രതിനിധീകരിച്ച് 38 പുരുഷ ടീമുകളും 32 വനിതാ ടീമുകളുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2007 ൽ തിരുവനന്തപുരത്ത് 'ടെക്കി' സോക്കർ എന്ന പേരിൽ ആരംഭിച്ച ടൂർണമെന്റിന്റെ വിജയത്തെ തുടർന്ന് 2012 ലാണ് ഇൻഫോപാർക്ക് എഡിഷനായ ഗോളിന് തുടക്കം കുറിക്കുന്നത്.
കാക്കനാട് തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന എക്‌സൈസ്-തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു ടൂർണമെന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരവും കോച്ചുമായ സി.വി. സീന, ബെന്നി ബഹനാൻ എംഎൽഎ, തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ പി. ഐ. മുഹമ്മദ് അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ തുടക്കം കുറിച്ച ടൂർണമെന്റ് അഞ്ച് ആഴ്ചയോളം നീണ്ട് നിൽക്കും. പുരുഷന്മാരുടെ സെവൻസ്, വനിതകളുടെ ഷൂട്ട് ഔട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മെയ് പത്തിനാണ് ഫൈനൽ.
'സ്പോർട്സ് ആക്ടിവിറ്റികളിലൂടെയുള്ള ടീം രൂപീകരണം വിനോദത്തെയും സുഹൃദ് ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം മത്സരാർത്ഥകളെ അവരുടെ ശക്തിക്കനുസരിച്ച് കളിക്കുന്നതിന് അനുവദിക്കുകയും ചെയ്യുന്നു. അത്തരമൊരു സംരംഭമാണ് യു.എസ്.ടി ഗ്ലോബലിന്റെ ഗോൾ. സമൂഹത്തിന്റെ നവീകരണത്തിൽ ശക്തമായി വിശ്വസിക്കുന്ന ഒരു കമ്പനി എന്ന നിലയിൽ ഞങ്ങളുടെ ജീവനക്കാരെ മാനസികോല്ലാസത്തിന് പ്രോത്സാഹിപ്പിക്കുന്നതിനപ്പുറം ഫുട്ബാളിനെ സ്‌നേഹിക്കുന്ന ഈ മേഖലയിലെ മറ്റ് പ്രൊഫഷണലുകളിലേക്ക് കൂടി ഫുട്ബാളിനെ പ്രചരിപ്പിക്കുക എന്നതാണ് ഗോളിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. ടൂർണമെന്റിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. പരമ്പരാഗതമായി പുരുഷന്മാർക്കിടയിൽ ജനകീയമായ ഫുട്ബാളിന്റെ ഒരു ടൂർണമെന്റിൽ ഉണ്ടായ വലിയ സ്ത്രീ പങ്കാളിത്തം എന്നെ അത്ഭുതപ്പെടുത്തുന്നു,' യു.എസ്.ടി ഗ്ലോബൽ സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
വിഷു പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15-4-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ