- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എസ്.ടി ഗ്ലോബൽ ഫുട്ബാൾ ടൂർണമെന്റ് ഗോൾ 2017: പേ കോമേഴ്സ് ജേതാക്കൾ
കൊച്ചി ഫെബ്രുവരി 19 : ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെക്‌നോളജി സർവീസസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റായ ഗോൾ അഞ്ചാം പതിപ്പിനു സമാപനമായി. ആവേശം നിറഞ്ഞ ഫൈനലിൽ പേ കോമേഴ്സ് ടീം, ഏൺസ്‌റ് ആൻഡ് യങ് ടീമിനെ (സ്‌കോർ 4 -2) പരാജയപ്പെടുത്തി. യു എസ് ടി റെഡ്‌സ് മൂന്നാം സ്ഥാനക്കാരായി. വനിതകളുടെ ഫൈനൽ മത്സരങ്ങളിൽ ഫിൻജന്റ്, സി ടി എസിനെ പരാജയപ്പെടുത്തി വിജയികളായി. ഗോൾ 2017 ട്രോഫി കൂടാതെ ഒന്നാം സ്ഥാനം നേടിയ ടീമിന് 15000 രൂപയും, രണ്ടാം സ്ഥാനാർഹരായ ടീമിന് 10000 രൂപയും സമ്മാനമായി ലഭിച്ചു. തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സമാപന ചടങ്ങിൽ ജേതാക്കളായ ടീമുകൾക്ക് ദേശീയ വോളിബാൾ താരം ടോം ജോസഫ്, അന്താരാഷ്ട്ര ഫുട്ബാൾ റഫറിയായ ബെന്റല ഡി കോത്ത് എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. യു എസ് ടി ഗ്ലോബലിൽ നിന്ന് കൊച്ചി സെന്റർ ഓപ്പറേഷൻസ് മേധാവി സുനിൽ ബാലകൃഷ്ണൻ, മനോജ് ആലപ്പാട്ട് എന്നിവർ സംബന്ധിച്ചു. കൊച്ചി ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള ഫു
കൊച്ചി ഫെബ്രുവരി 19 : ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെക്‌നോളജി സർവീസസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റായ ഗോൾ അഞ്ചാം പതിപ്പിനു സമാപനമായി. ആവേശം നിറഞ്ഞ ഫൈനലിൽ പേ കോമേഴ്സ് ടീം, ഏൺസ്‌റ് ആൻഡ് യങ് ടീമിനെ (സ്‌കോർ 4 -2) പരാജയപ്പെടുത്തി.
യു എസ് ടി റെഡ്‌സ് മൂന്നാം സ്ഥാനക്കാരായി. വനിതകളുടെ ഫൈനൽ മത്സരങ്ങളിൽ ഫിൻജന്റ്, സി ടി എസിനെ പരാജയപ്പെടുത്തി വിജയികളായി. ഗോൾ 2017 ട്രോഫി കൂടാതെ ഒന്നാം സ്ഥാനം നേടിയ ടീമിന് 15000 രൂപയും, രണ്ടാം സ്ഥാനാർഹരായ ടീമിന് 10000 രൂപയും സമ്മാനമായി ലഭിച്ചു.
തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സമാപന ചടങ്ങിൽ ജേതാക്കളായ ടീമുകൾക്ക് ദേശീയ വോളിബാൾ താരം ടോം ജോസഫ്, അന്താരാഷ്ട്ര ഫുട്ബാൾ റഫറിയായ ബെന്റല ഡി കോത്ത് എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. യു എസ് ടി ഗ്ലോബലിൽ നിന്ന് കൊച്ചി സെന്റർ ഓപ്പറേഷൻസ് മേധാവി സുനിൽ ബാലകൃഷ്ണൻ, മനോജ് ആലപ്പാട്ട് എന്നിവർ സംബന്ധിച്ചു.
കൊച്ചി ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള ഫുട്ബാൾ ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ഗോൾഡൻ ബോൾ അവാർഡ് അഗസ്റ്റിൻ (ഏൺസ്‌റ് ആൻഡ് യങ്), ഗോൾഡൻ ഗ്ലവ് അവാർഡ് സോനു നായർ (ഏൺസ്‌റ് ആൻഡ് യങ്), ഗോൾഡൻ ബൂട്ട് അവാർഡ് അരവിന്ദ് കെ ജി (പേ കോമേഴ്സ്), വനിതാ വിഭാഗം മികച്ച താരം മേഘ (കോണ്ടുവന്റ്), മികച്ച ആരാധകനുള്ള അവാർഡ് സയ്യദ് ബാസിം (ജിയോജിത്) എന്നിവർക്ക് ലഭിച്ചു.
ഇൻഫോപാർക്കിലെ കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ട് യു.എസ്.ടി ഗ്ലോബൽ നടത്തി വരുന്ന ഇന്റർകമ്പനി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റാണ് ഗോൾ.