- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിനം സംഘടിപ്പിച്ചു
തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിന വാർഷിക പരിപാടി സംഘടിപ്പിച്ചു. യു എസ് ടി ഗ്ലോബലിലെ കളേഴ്‌സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ശനിയാഴ്ച യാണ് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം 2500 ഓളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. സ്ഥാപനത്തിന്റെ പുത്തൻ സംവിധാനങ്ങൾ ബോധ്യമാകുന്ന ക്യാമ്പസ് ടൂറാണ് കുടുംബങ്ങൾ ക്കായി നൽകപ്പെട്ടത്. വിവിധ കാരിക്കേച്ചർ കലാകാരന്മാർ, മജിഷ്യന്മാർ, ബലൂൺ കലാകാരന്മാർ എന്നിവരെ അണിനിരത്തി യു എസ് ടി ഗ്ലോബൽ ജീവനക്കാരും കുടുംബങ്ങളും ഒരുക്കിയ കിഡ്‌സ് സോൺ ആകർഷണീയമായി. 1000ൽഅധികം കുട്ടികൾ പങ്കെടുത്തിരുന്നു. ഗെയിമുകൾ, നൃത്തം, സംഗീതം, കുട്ടികളുടെ ഫാൻസി ഡ്രസ്സ് എന്നിങ്ങനെ കുടുംബാംഗങ്ങ ൾക്കായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ള, ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ അലക്‌സാണ്ടർ വർഗ്ഗീസ്, ചീഫ് ട്രാൻസ്‌ഫോർമേഷൻ ഓഫീസർ രാജു ചിദംബരം, തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ്പ മേനോൻ എന്നിവർ ഉദ്ഘാടനം ചെയ്ത ആഘോഷങ്ങളിൽ
തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിന വാർഷിക പരിപാടി സംഘടിപ്പിച്ചു. യു എസ് ടി ഗ്ലോബലിലെ കളേഴ്‌സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ശനിയാഴ്ച യാണ് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം 2500 ഓളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.
സ്ഥാപനത്തിന്റെ പുത്തൻ സംവിധാനങ്ങൾ ബോധ്യമാകുന്ന ക്യാമ്പസ് ടൂറാണ് കുടുംബങ്ങൾ ക്കായി നൽകപ്പെട്ടത്. വിവിധ കാരിക്കേച്ചർ കലാകാരന്മാർ, മജിഷ്യന്മാർ, ബലൂൺ കലാകാരന്മാർ എന്നിവരെ അണിനിരത്തി യു എസ് ടി ഗ്ലോബൽ ജീവനക്കാരും കുടുംബങ്ങളും ഒരുക്കിയ കിഡ്‌സ് സോൺ ആകർഷണീയമായി. 1000ൽഅധികം കുട്ടികൾ പങ്കെടുത്തിരുന്നു. ഗെയിമുകൾ, നൃത്തം, സംഗീതം, കുട്ടികളുടെ ഫാൻസി ഡ്രസ്സ് എന്നിങ്ങനെ കുടുംബാംഗങ്ങ ൾക്കായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ള, ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ അലക്‌സാണ്ടർ വർഗ്ഗീസ്, ചീഫ് ട്രാൻസ്‌ഫോർമേഷൻ ഓഫീസർ രാജു ചിദംബരം, തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ്പ മേനോൻ എന്നിവർ ഉദ്ഘാടനം ചെയ്ത ആഘോഷങ്ങളിൽ യു എസ് ടി ഗ്ലോബലിലെ മറ്റ് മുതിർന്ന അംഗങ്ങളും പങ്കെടുത്തു.