- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രം യമ്മി എയ്ഡ് 2018 ഭക്ഷ്യമേള സംഘടിപ്പിച്ചു
തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബലിലെ സ്ത്രീ ജീവനക്കാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വുമൺ അസോസിയേറ്റ്സ് (NOWU) യമ്മി എയ്ഡ് 2018 സംഘടിപ്പിച്ചു. സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ധനസമാഹരണം നടത്തുവാൻ തങ്ങളുടെ മുഴുവൻ ജീവനക്കാരെയും പങ്കാളികളാക്കുന്നതിനായാണ് യമ്മി എയ്ഡ് എന്ന വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. എട്ടാം വർഷമായ ഇത്തവണ സ്വരൂപിച്ച 4,00,000 ത്തോളം രൂപ കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയത്തിൽ ബന്ധിക്കപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാകും വിനിയോഗിക്കുക. ഭക്ഷ്യ മേളയിലും പാചക മത്സരത്തിലും 30 ടീമുകളാണ് പങ്കെടുത്തത്. വീട്ടിൽ നിന്നും പാകം ചെയ്തുകൊണ്ട് വന്ന രുചികരമായ വിഭവങ്ങൾ യു എസ് ടി ഗ്ലോബൽ കാമ്പസിലും ടെക്‌നോപാർക്കിലെ ഭവാനി ഓഫീസിലുമായി വിൽപ്പന നടത്തി. 30 ടീമുകളും ബെസ്റ്റ് സ്റ്റാൾ, ബെസ്റ്റ് സിഗ്‌നേച്ചർ ഡിഷ്, മോസ്റ്റ് കോൺട്രിബ്യുട്ടഡ് സ്റ്റാൾ എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. റാവിസ് ഗ്രൂപ്പിലെ എക്സിക്യൂട്ട
തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബലിലെ സ്ത്രീ ജീവനക്കാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വുമൺ അസോസിയേറ്റ്സ് (NOWU) യമ്മി എയ്ഡ് 2018 സംഘടിപ്പിച്ചു. സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ധനസമാഹരണം നടത്തുവാൻ തങ്ങളുടെ മുഴുവൻ ജീവനക്കാരെയും പങ്കാളികളാക്കുന്നതിനായാണ് യമ്മി എയ്ഡ് എന്ന വാർഷികാഘോഷം സംഘടിപ്പിക്കുന്നത്.
എട്ടാം വർഷമായ ഇത്തവണ സ്വരൂപിച്ച 4,00,000 ത്തോളം രൂപ കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയത്തിൽ ബന്ധിക്കപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാകും വിനിയോഗിക്കുക.
ഭക്ഷ്യ മേളയിലും പാചക മത്സരത്തിലും 30 ടീമുകളാണ് പങ്കെടുത്തത്. വീട്ടിൽ നിന്നും പാകം ചെയ്തുകൊണ്ട് വന്ന രുചികരമായ വിഭവങ്ങൾ യു എസ് ടി ഗ്ലോബൽ കാമ്പസിലും ടെക്‌നോപാർക്കിലെ ഭവാനി ഓഫീസിലുമായി വിൽപ്പന നടത്തി. 30 ടീമുകളും ബെസ്റ്റ് സ്റ്റാൾ, ബെസ്റ്റ് സിഗ്‌നേച്ചർ ഡിഷ്, മോസ്റ്റ് കോൺട്രിബ്യുട്ടഡ് സ്റ്റാൾ എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.
റാവിസ് ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയായിരുന്നു മത്സരത്തിന്റെ വിധികർത്താവ്. മികച്ച സ്റ്റാളിനുള്ള സമ്മാനങ്ങൾ 'വാഴയിലയിൽ ഒരു സൽക്കാരം', 'മുല്ലപ്പന്തൽ' എന്നിവയ്ക്ക് ലഭിച്ചു. 'കടൽ' സ്റ്റാളിലെ പാര പൊള്ളിച്ചത്, 'ഒരു വട്ടം കൂടി' എന്ന സ്റ്റാളിലെ പയറുകഞ്ഞി ചമ്മന്തി എന്നിവയ്ക്ക് ബെസ്റ്റ് സിഗ്‌നേച്ചർ ഡിഷ് പുരസ്‌കാരങ്ങൾ നൽകി.
യു എസ് ടി ഗ്ലോബലിന്റെ തിരുവനന്തപുരത്തെ ഓഫീസുകളിൽ നിന്നുമായി 5000ത്തിലധികം ജീവനക്കാർ പങ്കെടുത്തു.