തിരുവനന്തപുരം: ഒക്‌ടോബർ ഒന്നു മുതൽ ഏഴ് വരെ ഗാന്ധിജ യന്തി വാരാഘോ ഷത്തിന്റെ ഭാഗമായി ഒട്ടനവധി സ്‌കൂളുക ളിലും പുലയ നാർകോട്ട ചെസ്റ്റ് ഡിസീസസ് ആശുപ ത്രിയിലും യു.എ സ്.ടി ഗ്ലോബലിന്റെ ജീവന ക്കാരുടെ സംഘട നയായ കളേഴ്‌സിന്റെ സാമൂഹിക പ്രവർത്തന പരിപാ ടികൾ സംഘടിപ്പിച്ചു. ഈ സ്‌കൂളുക ളിൽ കമ്പനി യുടെ പ്രധാന സി.എസ്. ആർ പരിപാ ടിയായ അഡോപ്റ്റ് എസ്‌കൂൾ നേരത്തെ തന്നെ യു.എ സ്.ടി ഗ്ലോബൽ ആരംഭി ച്ചിരു ന്നു.

യു.എ സ്.ടി ഗ്ലോബൽ കളേഴ്‌സിന്റെ റോസ് ടീം അംഗങ്ങൾ മണലകം സർക്കാർ എൽ.പി സ്‌കൂൾ സന്ദർശിച്ച് വിദ്യാർത്ഥികൾക്കായി മൈതാനം പണിക ഴിപ്പിച്ചു. അതിന് പുറമേ സ്‌കൂളിൽ ഒരു വായന ശാല നിർമ്മിക്കുകയും അതിനാവശ്യ മുള്ള പുസ്തകങ്ങ ളുടെ ചെലവ് വഹിക്കു കയും ചെയ്തു.

കരിക്കകം സർക്കാർ എൽ.പി സ്‌കൂളിൽ യു.എ സ്.ടി ഗ്ലോബൽ സംഘം മൂന്ന് കംപ്യുട്ട റുക ളും, സ്‌കൂളിന്റെപേരിൽ ഒരു ബ്ലോഗ് സൈറ്റും സജ്ജീക രിച്ച് നൽകി. ബ്ലോഗുകൾ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനംവിദ്യാർത്ഥികൾക്കും അദ്ധ്യാപ കർക്കും നൽകി. സ്‌കൂളിന്റെ ഓണാഘോഷ പരിപാ ടിക ളിൽ യു.എ സ്.ടിഗ്ലോബൽ സംഘം പങ്കെടു ക്കുകയും, സമ്മാന ദാന ചടങ്ങ് നിർവ്വഹിക്കു കയും ചെയ്തു.

യു.എ സ്.ടി ഗ്ലോബൽ റോസ് ടീമംഗങ്ങൾ പുത്തൻതോപ്പ് സർക്കാർ എൽ.പി. സ്‌കൂൾ സന്ദർശിച്ച് ഐ.ഡി കാർഡ് വിതര ണവും, പച്ചക്കറി-ഫല പൂന്തോട്ട ത്തിന്റെ നിർമ്മാണം, തുടങ്ങി ഒട്ടന വധി കാര്യപരിപാടിക ളിലും ഏർപ്പെട്ടു. എല്ലാ വാരാന്ത്യങ്ങ ളിലും യു.എ സ്.ടി റോസ് ടീമംഗ ങ്ങൾ വിദ്യാർത്ഥികൾക്ക് സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസുകൾ നൽകി വരൂന്നു.

എല്ലാ വർഷവും ഒണത്തിനും ഗാന്ധിജ യന്തിക്കും പുലയ നാർകോട്ട ചെസ്റ്റ് ഡിസീസസ് ആശുപ ത്രിക്ക് നൽകിവരുന്ന സഹായ ങ്ങളുടെ ഭാഗമായി ഇക്കൊല്ലവും ഒക്‌ടോബർ രണ്ടിന് യു.എ സ്.ടി ഗ്ലോബൽ റോസ്ടീമംഗ ങ്ങൾ ആശുപത്രി സന്ദർശിച്ചിട്ടുണ്ടായിരുന്നു.