- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബൽ ടെക്നോപാർക്കിൽ വനിതാ വാരംആഘോഷിച്ചു; മാറ്റത്തിനായി കരുത്തോടെ നീങ്ങാൻ ആഹ്വാനം
തിരുവനന്തപുരം: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ നൽകിവരുന്ന കമ്പനിയായ യു എസ് ടി ഗ്ലോബൽ, വനിതകൾ സമൂഹത്തിനായി നൽകിയിട്ടുള്ള സമഗ്ര സംഭാവനകളെ പ്രകീർത്തിച്ച് കൊണ്ട് ടെക്നോപാർക്കിലെ തങ്ങളുടെ കേന്ദ്രത്തിൽ വനിതാ വാരം ആഘോഷിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന വനിതാ ദിനം മഹത്തരമായ ആശയമാണെന്ന് യു എസ് ടി ഗ്ലോബൽ വിശ്വസിക്കുന്നു. വനിതകൾക്കു നേരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിച്ചു വരുന്ന ഇന്ത്യയിൽ, വനിതകളുടെ സുരക്ഷിതത്വം അവർ സ്വയം ഏറ്റെടുക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ വനിതാ ജീവനക്കാർക്ക് സ്വയ രക്ഷാ മാർഗ്ഗങ്ങൾ പഠിപ്പിക്കാനായി യു എസ് ടി ഗ്ലോബൽ കേരള പൊലീസുമായി സഹകരിച്ച് ഒരു ഏകദിന സ്വയ രക്ഷാ പരിശീലനക്കളരി സംഘടിപ്പിച്ചു. ഇത് കൂടാതെ, കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കമ്പനിയുടെ വനിതാ ജീവനക്കാരുടെ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വിമൻ അസ്സോസിയേറ്റ്സിന
തിരുവനന്തപുരം: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ നൽകിവരുന്ന കമ്പനിയായ യു എസ് ടി ഗ്ലോബൽ, വനിതകൾ സമൂഹത്തിനായി നൽകിയിട്ടുള്ള സമഗ്ര സംഭാവനകളെ പ്രകീർത്തിച്ച് കൊണ്ട് ടെക്നോപാർക്കിലെ തങ്ങളുടെ കേന്ദ്രത്തിൽ വനിതാ വാരം
ആഘോഷിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന വനിതാ ദിനം മഹത്തരമായ ആശയമാണെന്ന് യു എസ് ടി ഗ്ലോബൽ വിശ്വസിക്കുന്നു.
വനിതകൾക്കു നേരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിച്ചു വരുന്ന ഇന്ത്യയിൽ, വനിതകളുടെ സുരക്ഷിതത്വം അവർ സ്വയം ഏറ്റെടുക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ വനിതാ ജീവനക്കാർക്ക് സ്വയ രക്ഷാ മാർഗ്ഗങ്ങൾ പഠിപ്പിക്കാനായി യു എസ് ടി ഗ്ലോബൽ കേരള പൊലീസുമായി സഹകരിച്ച് ഒരു ഏകദിന സ്വയ രക്ഷാ പരിശീലനക്കളരി സംഘടിപ്പിച്ചു. ഇത് കൂടാതെ, കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കമ്പനിയുടെ വനിതാ ജീവനക്കാരുടെ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വിമൻ അസ്സോസിയേറ്റ്‌സിന്റെ (നൗ - യൂ) ആഭിമുഖ്യത്തിൽ കിളിമാനൂർ ഗവൺമെന്റ് ടൗൺ യു പി സ്‌കൂളിന് ബെഞ്ചുകളും ഡെസ്‌കുകളും സംഭാവന ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 13 നാണു ഔദ്യോഗികമായി ബെഞ്ചുകളും ഡെസ്‌കുകളും കൈമാറുന്ന ചടങ്ങു സംഘടിപ്പിച്ചത് .
വനിതാ വാരവുമായി ബന്ധപ്പെട്ട മറ്റു പരിപാടികളുടെ ഭാഗമായി ജീവനക്കാർക്കായി കഥാരചന, കവിതാ രചന, പെൻസിൽ സ്‌കെച്ചിങ്, ചിത്ര രചന, കൊളാഷ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. യു എസ് ടി ഗ്ലോബൽ ക്യാംപസിലെ ആംഫിതീയറ്ററിൽ പിങ്ക് എന്ന ഹിന്ദി ചലച്ചിത്രവും പ്രദർചപ്പിക്കുകയുണ്ടായി. യു എസ് ടി ഗ്ലോബലിന്റെ ആംഫിതീയറ്ററിൽ ആദ്യമായാണ് ഒരു ചലച്ചിത്ര പ്രദർശനം നടത്തുന്നത്.
കെഎസ്‌ഐഡിസി, കിൻഫ്ര, കെംഡെൽ എന്നീ സഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായ ഡോ. ബീനാ വിജയൻ ഐ എ എസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയി ഹ്യൂമാനിറ്റിസ് വകുപ്പിലെ റീഡറും, കവയത്രിയുമായ ഡോ. ബബിതാ മറീനാ ജസ്റ്റിൻ എന്നിവർ മാർച്ച് 14 നു നടന്ന വനിതാ വാര ചടങ്ങുകളിൽ മുഖ്യാതിഥികളായിരുന്നു. യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രം മേധാവി ഹേമാ മേനോൻ, എഛ് ആർ ഡയറക്ടർ ഉമേഷ് കാമത്ത് എന്നിവരും സന്നിഹിതരായിരുന്നു.
'യു എസ് ടി ഗ്ലോബലിൽ എല്ലാ ദിവസവും വനിതാദിനമാണ്. അന്തരാഷ്ട്ര വനിതാ ദിനം പോലൊരു സവിശേഷ ദിനം ഞങ്ങൾക്ക് കൂടുതൽ ആവേശം നൽകുന്നു. അതിനാൽത്തന്നെ ഈ വർഷം വനിതാ ദിനത്തിനു പകരം വനിതാവാരത്തിലൂടെ ആഘോഷങ്ങൾ ഞങ്ങൾ കൂടുതൽ ഗംഭീരമാക്കി. 'മാറ്റത്തിനായി കൂടുതൽ കരുത്തോടെ' എന്ന ഈ വർഷത്തെ പ്രധാന വിഷയത്തിലൂന്നി, നമ്മുടെ സമൂഹത്തിൽ വന്നു ചേരേണ്ട മാറ്റങ്ങൾക്കായി ഏവരും കൂടുതൽ കരുത്തോടെ പ്രയത്‌നിക്കാൻ ആഹ്വാനം ചെയ്യുന്നു, എന്ന് യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രം മേധാവി ഹേമാ മേനോൻ പറഞ്ഞു.