- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാ ഞങ്ങളോട് ഈ ദ്രോഹം; ഉസ്താദ് ഹോട്ടലിന്റെ കന്നട ട്രെയിലറിനെതിരെ മലയാളികളുടെ പൊങ്കാല; ആക്രമണം സഹിക്കാനാവാതെ ഗൗദ്രു ഹോട്ടലിന്റെ അണിയറ പ്രവർത്തകർ കമന്റ് ബോക്സ് പൂട്ടി
നിവിൻ പോളി നായകനായ പ്രേമം നാഗചൈതന്യ തെലുങ്കിൽ മനോഹരമാക്കിയതിന് പിന്നാലെ ഇപ്പോൾ ദുൽഖർ സൽമാന്റെ ഉസ്താദ് ഹോട്ടലാണ് പിടിയിലായിരിക്കുന്നത്. ഇത് കന്നഡയിലേയ്ക്കാണെന്ന ഒറ്റ വ്യത്യാസം മാത്രം. 'ഗൗദ്രു ഹോട്ടൽ' എന്നാണ് ചിത്രത്തിന്റെ പേര്. പൊൻകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫൈസി എന്ന ദുൽഖർ കഥാപാത്രമായി രചൻ ചന്ദ്രയും, തിലകൻ ചെയ്ത കരീം ഇക്കയായി പ്രകാശ് രാജും എത്തുന്നു. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും പല ഭാഷകളിലേക്കും മൊഴിമാറ്റം നടന്നിട്ടുണ്ട്. നിവിൻപോളിയുടെ പ്രേമം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോൾ ചിത്രത്തിന്റെ ട്രെയിലർ മലയാളികൾക്കത്ര ദഹിച്ചില്ല. നായകനായെത്തിയ നാഗചൈതന്യയേയും നായിക ശ്രുതി ഹാസനേയും മലയാളികൾ പൊങ്കാല കൊണ്ടാണ് വരവേറ്റത്. കമന്റാക്രമണം സഹിക്കാതെ വയ്യാതായപ്പോൾ ചിത്രത്തിന്റെ ട്രെയിലറിന് താഴെയുള്ള കമന്റ് ബോക്സ് യൂ ട്യൂബ് പൂട്ടി രക്ഷപ്പെട്ടു. പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, 22 എഫ്‌കെ, സാൾട്ട് ആൻഡ് പെപ്പർ എന്നിങ്ങനെ മലയാളത്തിൽ വൻ തരംഗമായിരുന്ന പല ചിത്രങ്ങളും അന്യഭാഷകളിലേയ്ക്ക് മൊഴി മാറ്റിയപ്പോൾ തകർന

നിവിൻ പോളി നായകനായ പ്രേമം നാഗചൈതന്യ തെലുങ്കിൽ മനോഹരമാക്കിയതിന് പിന്നാലെ ഇപ്പോൾ ദുൽഖർ സൽമാന്റെ ഉസ്താദ് ഹോട്ടലാണ് പിടിയിലായിരിക്കുന്നത്. ഇത് കന്നഡയിലേയ്ക്കാണെന്ന ഒറ്റ വ്യത്യാസം മാത്രം. 'ഗൗദ്രു ഹോട്ടൽ' എന്നാണ് ചിത്രത്തിന്റെ പേര്. പൊൻകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫൈസി എന്ന ദുൽഖർ കഥാപാത്രമായി രചൻ ചന്ദ്രയും, തിലകൻ ചെയ്ത കരീം ഇക്കയായി പ്രകാശ് രാജും എത്തുന്നു.
മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും പല ഭാഷകളിലേക്കും മൊഴിമാറ്റം നടന്നിട്ടുണ്ട്. നിവിൻപോളിയുടെ പ്രേമം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോൾ ചിത്രത്തിന്റെ ട്രെയിലർ മലയാളികൾക്കത്ര ദഹിച്ചില്ല. നായകനായെത്തിയ നാഗചൈതന്യയേയും നായിക ശ്രുതി ഹാസനേയും മലയാളികൾ പൊങ്കാല കൊണ്ടാണ് വരവേറ്റത്. കമന്റാക്രമണം സഹിക്കാതെ വയ്യാതായപ്പോൾ ചിത്രത്തിന്റെ ട്രെയിലറിന് താഴെയുള്ള കമന്റ് ബോക്സ് യൂ ട്യൂബ് പൂട്ടി രക്ഷപ്പെട്ടു.
പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, 22 എഫ്‌കെ, സാൾട്ട് ആൻഡ് പെപ്പർ എന്നിങ്ങനെ മലയാളത്തിൽ വൻ തരംഗമായിരുന്ന പല ചിത്രങ്ങളും അന്യഭാഷകളിലേയ്ക്ക് മൊഴി മാറ്റിയപ്പോൾ തകർന്നത് മലയാളികളുടെ ചങ്കായിരുന്നു. സമാനമായ ആക്രമണമാണ് ഉസ്താദ് ഹോട്ടലിന്റെ കന്നട ട്രെയിലറിനും ഇപ്പോൾ നേരിടേണ്ടി വന്നിട്ടുള്ളത്.
'ഗൗദ്രു ഹോട്ടൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖറായി രചൻചന്ദ്രയും തിലകനായി പ്രകാശ് രാജുമാണ് വേഷമിട്ടിരിക്കുന്നത്. ഫൈസിയേയും കരീംക്കയേയും ദഹിക്കാതെ വന്ന മല്ലൂസ് കമന്റിൽ പണി തുടങ്ങി. പൊൻകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയതോടെ മലയാളികൾ കമന്റാക്രമണം നടത്തുകയായിരുന്നു. ഞങ്ങളോട് ദ്രോഹം ചെയ്യുന്നതെന്തിനാണെന്നാണ് മല്ലൂസിന്റെ ചോദ്യം. ഒടുക്കം സഹിക്കാതെ വന്നപ്പോൾ യു ട്യൂബ് കമന്റ് ബോക്സിന് താഴിട്ടു.
സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ മലയാളി പ്രേക്ഷകരുടെ ഖേദ പ്രകടനം തുടങ്ങി. ഞങ്ങളോട് എന്തിനാ എപ്പോഴും ഈ ദ്രോഹമെന്നാണ് ആരാധകരുടെ ചോദ്യം. ഉസ്താദ് ഹോട്ടലിന്റെ പാരഡിയെന്നാണ് വിശേഷിപ്പിക്കുന്നത്. ട്രെയിലറിന്റെ യൂട്യൂബ് ലിങ്കിന് താഴെയും കമന്റുകൾ പെരുകി. സഹിക്കാനാവാതെ അണിയറ പ്രവർത്തകർ കമന്റ് ബോക്സ് പൂട്ടി.
ഗൗദ്രു ഹോട്ടലിന്റെ ട്രെയിലർ കാണാം

