യൂട്ടാ: യൂട്ടായിലെ ഒരു ചെറിയ നഗരത്തിന്റെ മേയറായ ബ്രന്റ് ടെയ്ലർ നവംബർ മൂന്നിനു ശനിയാഴ്ച അഫ്ഗിനിസ്ഥാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സിലെ അംഗമാണ് മേയർക്കെതിരേ നിറയൊഴിച്ചത്. വെടിവെച്ചയാളെ അഫ്ഗാൻ ഫോഴ്സിലെ മറ്റു പട്ടാളക്കാർ ഉടൻ വെടിവെച്ചു കൊല്ലുകയും ചെയ്തു.

2009 മുതൽ സിറ്റി കൗൺസിൽ അംഗമായിരുന്ന ബ്രന്റ് 2013-ലാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. യു.എസ് അഫ്ഗാൻ ഫോഴ്സിൽ അംഗമാണ് ബ്രന്റ് താത്കാലികമായ മേയർ സ്ഥാനം രാജിവെച്ച് യൂട്ടാ ആർമി നാഷണൽ ഗാർഡായി പ്രവർത്തിക്കുകയായിരുന്നു. മറ്റൊരു യു.എസ് സർവീസ് മെമ്പർക്കും വെടിയേറ്റിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കാണ്ഡഹാർ പ്രോവിൻസിൽ സേനയെ നിയോഗിച്ചത്.

മേയറുടെ മരണത്തിൽ സിറ്റി കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിൽ ഉയർന്ന അംഗീകാരം ലഭിച്ച വ്യക്തിയാണ് മേയർ ബ്രന്റ് എന്നു സിറ്റി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.