- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി; 21ന് സമാപനം
ന്യൂഡൽഹി: മറുനാടൻ മലയാളികൾക്ക് ഇത് ഉത്സവകാലം. മയൂർ വിഹാർ ഫേസ്1ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഉത്സവം കോടിയേറി.ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മുരളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഉത്സവ ദിനങ്ങളിൽ നിർമ്മാല്യ ദർശനവും അഭിഷേകവും ഗണപതി ഹോമവും മലർ നിവേദ്യവും ഉഷ:പൂജയും ഉണ്ടാവും. ഗുരുവായൂരപ്പനുവേണ്ടി പരികലശാഭി
ന്യൂഡൽഹി: മറുനാടൻ മലയാളികൾക്ക് ഇത് ഉത്സവകാലം. മയൂർ വിഹാർ ഫേസ്1ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഉത്സവം കോടിയേറി.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മുരളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഉത്സവ ദിനങ്ങളിൽ നിർമ്മാല്യ ദർശനവും അഭിഷേകവും ഗണപതി ഹോമവും മലർ നിവേദ്യവും ഉഷ:പൂജയും ഉണ്ടാവും. ഗുരുവായൂരപ്പനുവേണ്ടി പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ചോറ്റാനിക്കര ഭഗവതിക്കും ശിവനും വേണ്ടി മഹാകലശാഭിഷേകവും നടക്കും. വൈകുന്നേരങ്ങളിൽ ദീപാരാധനയും അത്താഴപൂജയും ശ്രീഭൂതബലിയും എഴുന്നെള്ളിപ്പും ഉണ്ടാവും. വിനായക ചതുർഥി ദിനമായ 18നു അഷ്ടദ്രവ്യ ഗണപതി ഹോമവും ഗണപതി ഭഗവാന് പുഷ്പാഭിഷേകവും ഉണ്ടാവും. ആറാട്ട് ദിവസം പാണ്ടിമേളവും ഗുരുവായൂരപ്പന് പുഷ്പാഭിഷേകവും ഉണ്ടാവും. ആറാട്ട് സദ്യ ആണ് മറ്റൊരു പ്രധാന ഇനം.
സമീപ പ്രദേശങ്ങളിലെ വിവിധ കരക്കരാണ് ഉത്സവം നടത്തുന്നത്.
18നു (ചൊവ്വ) വിനായക ചതുർഥി മയൂർ വിഹാർ ഫേസ്1 എക്സ്റ്റൻഷൻ സൊസൈറ്റീസ് ആൻഡ് ഈസ്റ്റ് എൻഡ് അപ്പാർട്ടുമെന്റ്‌സ്
19നു (ബുധൻ) മയൂർ വിഹാർ ഫേസ്3
20നു (വ്യാഴം) പള്ളിവേട്ട മയൂർ വിഹാർ ഫേസ്1 സൊസൈറ്റീസ്, നോർത്ത്
21നു (വെള്ളി) ആറാട്ട് മയൂർ വിഹാർ ഫേസ്1 ഡിഡിഎ ഫ്‌ളാറ്റ്‌സ് എന്നീ കരക്കാരാണ് ഓരോ ദിവസത്തെയും ഉത്സവം നടത്തുന്നത്. ദിവസവും അതാതു സ്ഥലങ്ങളിൽ നിന്നും വാദ്യമേളങ്ങളുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് താലപ്പൊലി എഴുന്നള്ളത്തും ഉണ്ടാവും.
ഉത്സവ ദിവസങ്ങളിൽ കേരളത്തിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന പ്രഗത്ഭർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ക്ഷേത്ര ഭാരവാഹികളായ ആർഷ ധർമ്മ പരിഷദ് ആണ് തിരുവുത്സവത്തിനു മേൽനോട്ടം വഹിക്കുന്നത്.