മറയൂർ: പെൺകുട്ടികളിൽ കണ്ണുവച്ച് ഭർത്താവ് ഉപേക്ഷിച്ച മാതാവുമായി അടുപ്പത്തിലായി. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന മൂത്ത കുട്ടിയെ പലകാരണങ്ങൾ പറഞ്ഞ് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നത് പതിവായി. മാതാവ് വീട്ടിലില്ലാതിരുന്ന അവസരത്തിൽ പലതവണ 13 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഭീതിപ്പെടുത്തുന്ന ദൃശ്യം നേരിൽ കണ്ട 7 വയസുകാരി സഹോദരിയെ മർദ്ദിച്ചവശയാക്കി. പിന്നാലെ വധഭീഷിണിയും. ഇന്നലെ പിടിയിലായ മറയൂർ സ്വദേശി ഉത്തരകുമാറി (32)ന്റെ ക്രൂരകൃത്യത്തെക്കുറിച്ച് മറയൂർ പൊലീസിന്റെ വെളിപ്പെടുത്തലാണ് ഇവ.

ബലാത്സംഗം,ബാലപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്ത ഇയാളിപ്പോൾ റിമാന്റിലാണ്.മാനസീകവും ശാരീരികവുമായി തളർന്ന കുട്ടികളെ കൗൺസിലിംഗും വൈദ്യസഹായവും നൽകി സാധാരണ നിലിയലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ. ഓണം അവധിക്ക് ട്രൈബൽ ഹോസ്റ്റലിൽ നിന്നും പഠിച്ചിരുന്ന മൂത്ത പെൺകുട്ടിയെയും മറ്റൊരുഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന ഇളയ പെൺകുട്ടിയെയും ഇയാൾ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു.

മാതാവ് വീട്ടിലില്ലാത്ത സമയത്ത് മൂത്തകുട്ടിയെ ഇയാൾ വലിച്ചിഴച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ബഹളം കേട്ട് എത്തിയ ഇളയകൂട്ടി കാണുകയും ഇയാൾ പീഡനം തുടർന്നു. കരഞ്ഞ് ബഹളമുണ്ടാക്കിയ ഈ കുരുന്നിലെ ഈ നരാധമൻ മർദ്ദിച്ചവശയാക്കി. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷിണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 18 നും 30 നും ഇടയിൽ 3 ദിവസം ഉത്തരകുമാർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോൾ പെരുമാറ്റത്തിൽ മാറ്റം കണ്ട് വിവരം തിരക്കിയ അദ്ധ്യാപികയോടാണ് മൂത്ത പെൺകുട്ടി തനിക്കുനേരിട്ട ദുരനുഭവം ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം ചെൽഡ് ലൈനെ അറിയിച്ചു. ചെൽഡ്ലൈൻ നൽകിയ റിപ്പോർട്ട് പ്രകാരം ഇടുക്കി വനിതസെൽ എസ് ഐ ടി പി സീന പെൺകുട്ടിയെ കണ്ട് മൊഴിയെടുത്തു. കുരുന്നു ശരീരത്തിൽ ഉത്തര കുമാർ നടത്തിയത് മൃഗീയ ആക്രമണമായിരുന്നെന്ന് പെൺകുട്ടിയുടെ വിവരണത്തിൽ നിന്നും പൊലീസിന് വ്യക്തമായി.

വാവിട്ടുകരഞ്ഞപ്പോൾ കൊല്ലുമെന്ന് ഭിഷിണിപ്പെടുത്തിയാണ് ഇയാൾ ഇംഗിതം സാധിച്ചതെന്ന് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് കുട്ടുകളുടെ മാതാവുമായി ഇയാൾ അടുപ്പത്തിലായത്. അടുത്തിടെ മാതാവിനെയും കുട്ടികളെയും ഇയാൾ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വൃദ്ധയായ മാതാവ് മാത്രമാണ് ഇയാളോടൊപ്പം വീട്ടിൽ താമസിച്ചിരുന്നത്. ഇവരും കുട്ടികളുടെ മാതാവും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു 13 കാരിയെ ഇയാൾ പീഡിപ്പിച്ചിരുന്നത്.