- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിലെ മരണം 50 ആയി; തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം തുരങ്കത്തിൽ കുടുങ്ങികിടന്ന മുപ്പതോളം പേരെ രക്ഷപ്രവർത്തകർ പുറത്തെത്തിച്ചു.
തപോവൻ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ നിന്നും നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തു. തുരങ്കത്തിൽ ഏഴു ദിവസമായി തിരച്ചിൽ നടക്കുന്നുണ്ടെങ്കിൽ ആദ്യമായാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഇതിന് മുമ്പ് 38 മൃതദേഹങ്ങളും കണ്ടെടുത്ത് ദൗലി ഗംഗ നദിയിൽ നിന്നായിരുന്നു. തിരച്ചിൽ ഉാർജിതമാക്കിയെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണെങ്കിലും കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാനാകും എന്നാണ് രക്ഷപ്രവർത്തകരുടെ പ്രതീക്ഷ. 164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുണ്ട്. അടുത്ത തുരങ്കത്തിലേക്ക് കടക്കാനുള്ള ശ്രമം രക്ഷപ്രവർത്തകർ തുടരുകയാണ്.