- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂരജിന്റെ ക്രൂരത പുനരാവിഷ്കരിച്ചത് ജീവനുള്ള മുർഖനെ ഉപയോഗിച്ച്; ക്യാമറയ്ക്ക് മുന്നിലെ ഡമ്മി പരീക്ഷണത്തിൽ പാമ്പ് കടിച്ചതും ഉത്രയ്ക്ക് കൊത്തു കിട്ടിയ അതേ സ്ഥലത്ത്; മാവീഷിന്റെ മൊഴി അതിനിർണ്ണായകം; ഉത്ര കൊലക്കേസിൽ പാമ്പു പിടിത്ത വിദഗ്ധനും കോടതിയില്ക്ക് മുന്നിൽ എത്തുമ്പോൾ
കൊല്ലം: ഉത്ര കൊലക്കേസ്സിലെ വിചാരണ നിർണ്ണായക ഘട്ടത്തിലേക്ക്. സുപ്രധാന സാക്ഷി വനംവകുപ്പിന്റെ പാമ്പുപിടുത്ത വിദഗ്ധൻ മാവീഷിനെ തിങ്കളാഴ്ച വിസ്തരിക്കും. വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് തിയറി ഡമ്മീപരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചത് മാവീഷാണ്. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെകൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലം എസ് പി യായിരുന്ന എസ് ഹരിശങ്കറിന്റെ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം. 180-ൽപ്പരം സാക്ഷികളുള്ള കേസ്സിൽ ഇതുവരെ 18 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്. പാമ്പിനെകൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന കണ്ടെത്തൽ സ്ഥിരീകരിക്കുന്നതിനായി പൊലീസ് നടത്തിയ ഡമ്മിപരീക്ഷണത്തിൽ മാവീഷിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നു.
ഉത്രയെ കൊല്ലാൻ സൂരജ് പാമ്പിനെ പ്രയോജനപ്പെടുത്തിയത് എങ്ങിനെയായിരുന്നെന്ന് ഡമ്മിപരീക്ഷണത്തിനിടെ കാസർഗോഡ് സ്വദേശിയായ മാവീഷ് ബോദ്ധ്യപ്പെടുത്തിയിരുന്നു. പൊലീസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വനംവകുപ്പാണ് ഡമ്മീപരീക്ഷണത്തിന് പ്രയോജനപ്പെടുത്തുന്നതിനായി മാവീഷിന്റെ പേര് നിർദ്ദേശിച്ചത്. വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ള പാമ്പുപിടുത്ത വിദഗ്ധരുടെ പട്ടികയിലെ പ്രധാനിയും സുവോളജിസ്റ്റുമാണ് ഇദ്ദേഹം.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്ര കൊല്ലപ്പെട്ട രാത്രിയിൽ നടന്ന സംഭവങ്ങൾ പൊലീസ് പുനരാവിഷ്‌കരിക്കുകയായിരുന്നു. ജീവനുള്ള മൂർഖനെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് കണ്ടെത്തൽ സ്ഥാപിക്കുന്നതിൽ നിർണ്ണായകമാവുമെന്നാണ് പ്രൊസിക്യൂഷന്റെ കണക്കുകൂട്ടൽ.
ക്യാമറയ്ക്ക് മുന്നിലായിരുന്നു ഡമ്മിപരീക്ഷണം. ഉത്രയുടെ ശരീരത്തിൽ പാമ്പ കടിയേറ്റതായി കാണപ്പെട്ട സ്ഥലങ്ങളിലാണ് ഡമ്മിപരീക്ഷണിലും മൂർഖൻ കടിച്ചത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.ഇത് കേസ്സിലെ നിർണ്ണായക മാപ്പ് സാക്ഷി , പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ മൊഴികളും അനുബന്ധമായി ലഭിച്ച തെളിവുകളും പൊലീസ് കണ്ടെത്തലിനെ പിൻതുണയ്ക്കുന്നുണ്ട്. പ്ലാസ്റ്റിക് ടിന്നിലാക്കിയാണ് താൻ പാമ്പിനെ സുരജിന്് കൈമാറിയതെന്ന് സുരേഷ് പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.സൂരജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് പ്ലാസ്്റ്റിക് ടിന്ന് കണ്ടെത്തിയിരുന്നു.ഈ ടിന്നിൽ നിന്നും ലഭിച്ച ടി എൻ എ സാമ്പിളും പാമ്പിന്റെ ജഡത്തിൽ നിന്നും ലഭിച്ച ഡി എൻ എ സാമ്പിളും ഒന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പൊലീസ് കണ്ടെത്തുകയും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു.
വാവാ സുരേഷും പൊലീസിന്റെ സാക്ഷിപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വിവിധയിനം പാമ്പുകളുടെ കടിയേറ്റാൽ മനുഷ്യശരീരത്തിൽ ഉണ്ടാവുന്ന അവസ്ഥകളെക്കുറിച്ചുള്ള വിശദീകരണത്തിനായിട്ടാണ് പ്രൊസിക്യൂഷൻ വാവാ സുരേഷിന്റെ സേവനം വിനയോഗിച്ചിട്ടുള്ളത്. പാമ്പുപിടുത്തത്തിനിടെ വ്യത്യസ്ത ഇനത്തിൽപ്പെട്ട വിഷാപ്പാമ്പുകളിൽ നിന്നും വാവ സുരേഷിന് പലതവണ കടിയേറ്റിട്ടുണ്ട്.തക്കസമയത്ത് വിദഗ്ധ ചികത്സ ലഭിച്ചതിനാൽമാത്രമാണ് ജീവൻ രക്ഷപെട്ടത്.
മൂർഖൻ കടിച്ചാൽ അസഹനീയമായ വേദന അനുഭവപ്പെടുമെന്നും എത്ര ഉറക്കത്തിലാണെങ്കിലും കടിയേൽക്കുന്ന ആൾ അസ്വസ്തത പ്രകടിപ്പിക്കുമെന്നും വാവ സുരേഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാമ്പിന്റെ കടിയേറ്റിട്ടും ഉത്ര ഉറക്കമുണർന്നിരുന്നില്ലന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി.പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഇതിന്റെ കാരണം വ്യക്തമായത്.
ശീരത്തെ ദുർബ്ബലമാക്കുന്ന തരത്തിൽ ഉത്രയുടെ ഉള്ളിൽ മയക്കുമരുന്ന് എത്തിയതായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
തലവേദനയ്ക്ക് ഡോക്ടർമാർ സാധാരണയായി കുറിച്ചുനൽകുന്ന ഗുളിക കൂടുതൽ അളവിൽ സൂരജ് ജ്യൂസ്സിൽ ചേർത്ത് നൽകുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.ജ്യൂസ് വേണ്ടെന്ന് ഉത്ര പറഞ്ഞെങ്കിലും സൂരജ് നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നെന്ന സാക്ഷിമൊഴിയും അന്വേഷക സംഘത്തിന് ലഭിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.