- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി കരിമൂർഖൻ വിഷപ്പാമ്പിനെ ആയുധമാക്കി; ഉത്രാ കൊലക്കേസിൽ സൂരജിനെ നേരിട്ട് ചോദ്യം ചെയ്ത് കോടതി; നാളെ മറുപടി വാദം; പ്രതിയുടെ മറുപടികൾ നിർണ്ണായകമാകും
കൊല്ലം: സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി കരിമൂർഖൻ വിഷപ്പാമ്പിനെ ആയുധമായി ഉപയോഗിച്ച് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ കേസായ അഞ്ചൽ ഉത്ര കൊലക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ്. എസ്. കുമാറിനെ കോടതി നേരിട്ട് ചോദ്യം ചെയ്തു.
കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. വിചാരണ വേളയിൽ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന വായ് മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
ദൃക്സാക്ഷിയില്ലാത്ത കേസിൽ സാഹചര്യങ്ങളെ മാലപോലെ തെളിവുകളുടെ ചങ്ങലക്കണ്ണികളെ കോർത്തിണക്കുന്നതിൽ പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിർണായകമാകും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് കോടതി പ്രതിയെ ചോദ്യം ചെയ്യുന്നത്.
പ്രതി ഭാഗത്തേക്ക് കൂടുതലായി പ്രതിഭാഗം സാക്ഷികളോ തെളിവുകളോ ഇല്ലായെന്ന് സൂരജ് ബോധിപ്പിച്ചതിനാൽ പ്രതിഭാഗം വാദം കോടതി പ്രോസിക്യൂഷനോട് മറുപടി വാദം ജൂലൈ 22 ന് ബോധിപ്പിക്കാൻ ഉത്തരവിട്ടു.