- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്രവധക്കേസ്: ഭർത്താവ് സൂരജിന്റെ ജാമ്യാപേക്ഷ തള്ളി; മൂന്നുദിവസം അഭിഭാഷകനുമായി ചർച്ച നടത്താൻ ഹൈക്കോടതി അനുമതി
കൊച്ചി: ഉത്ര വധക്കേസ് പ്രതി ഭർത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാൽ വിചാരണയ്ക്ക് മുന്നോടിയായി മൂന്ന് ദിവസം ജയിലിന് പുറത്ത് അഭിഭാഷകനുമായി ചർച്ച നടത്താൻ സൂരജിന് കോടതി അനുമതി നൽകി.നവംബർ 13 മുതൽ മൂന്ന് ദിവസത്തേക്കാണ് അനുമതി. ചർച്ചയ്ക്ക് ശേഷം സൂരജിനെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോകും.
ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൂരജ്. ഓഗസ്റ്റ് 14നാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story