- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ സുഖജീവിതം നയിക്കുന്ന ഉതുപ്പ് എവിടെയാണെന്ന് അറിയില്ലെന്ന് സിബിഐ; വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; മുൻകുർ ജാമ്യം നിക്ഷേധിക്കപ്പെട്ടതോടെ ഒത്തു തീർപ്പിനൊരുങ്ങി 200 കോടി തട്ടിച്ച കോട്ടയത്തെ റിക്രൂട്ട്മെന്റുകാരൻ
കൊച്ചി: കുവൈറ്റിൽ സുഖജീവതം നയിക്കുന്ന ഉതുപ്പ് വർഗ്ഗീസ് എവിടെയാണെന്ന് കണ്ടെത്താൻ സിബിഐയ്ക്ക് കഴിയുന്നില്ല. ലുക്ക് ഔട്ട് നോട്ട്‌സ് മാത്രമിറക്കി ഉതുപ്പിനെതിരായ നടപടികൾ കേന്ദ്ര ഏജൻസി ഒതുക്കുകയാണെന്നാണ് ആക്ഷേപം. അതിനിടെ ചോദ്യം ചെയ്യാൻ എത്തിയാൽ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകിയാൽ കേരളത്തിലെത്താമെന്ന നിലപാടിലാണ് ഉതുപ്പ് വർഗ്
കൊച്ചി: കുവൈറ്റിൽ സുഖജീവതം നയിക്കുന്ന ഉതുപ്പ് വർഗ്ഗീസ് എവിടെയാണെന്ന് കണ്ടെത്താൻ സിബിഐയ്ക്ക് കഴിയുന്നില്ല. ലുക്ക് ഔട്ട് നോട്ട്‌സ് മാത്രമിറക്കി ഉതുപ്പിനെതിരായ നടപടികൾ കേന്ദ്ര ഏജൻസി ഒതുക്കുകയാണെന്നാണ് ആക്ഷേപം. അതിനിടെ ചോദ്യം ചെയ്യാൻ എത്തിയാൽ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകിയാൽ കേരളത്തിലെത്താമെന്ന നിലപാടിലാണ് ഉതുപ്പ് വർഗ്ഗീസ്. ഇതുമായി ബന്ധപ്പെട്ട് ഒത്തു തീർപ്പ് ചർച്ചകൾ പുരോഗമിക്കുന്നതായാണ് സൂചന.
ജീവിക്കാൻ വേണ്ടി വിദേശ തൊഴിൽ ആഗ്രഹിച്ച 1200 നഴ്‌സുമാരെ കബളിപ്പിച്ച് 100 കോടി രൂപ തട്ടിയെടുത്തെന്ന കേസ് ലാഘവത്തിലെടുക്കാനാവില്ലെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പു കേസിൽ മൂന്നാംപ്രതിയായ അൽ സറാഫാ കമ്പനി എംഡി ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെ ജസ്റ്റിസ് കെ. ഏബ്രഹാം മാത്യു പ്രതിയുടെ അറസ്റ്റ് തടയണമെന്ന ആവശ്യവും നിരസിച്ചു. ഇതോടെയാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഈ സാഹചര്യത്തിൽ ഉതുപ്പിന് കീഴടങ്ങേണ്ട സാഹചര്യമുണ്ട്. ഇല്ലെങ്കിൽ ഇന്റർപോളിന്റെ സഹായം സിബിഐ തേടും.
ഒന്നാംപ്രതിയായ പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് എൽ. അഡോൾഫസിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തന്നെ മാത്രം കുടുക്കാനാണ് ശ്രമമെന്നുമാണ് ഉതുപ്പ് വർഗ്ഗീസിന്റെ വാദം. ഈ പഴുതുപയോഗിച്ച് രക്ഷപ്പെടാനാണ് നീക്കം. ഒളിവിൽ അല്ലെന്നും താൻ വിദേശത്താണുള്ളതെന്നും വരുത്തി തീർത്ത് നിയമപരമായി രക്ഷപ്പെടാനുള്ള ശ്രമമാണ് ഉതുപ്പ് വർഗ്ഗീസ് നടത്തുന്നത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഇതിന് ലഭിക്കുന്നുണ്ട്. ഉതുപ്പ് എവിടെയാണെന്ന് അറിയില്ലെന്നാണ് സിബിഐയുടെ വാദം.
കുവൈത്ത് സർക്കാർ സർവീസിൽ 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിൽ ഉതുപ്പിന്റെ സ്ഥാപനം വൻ തട്ടിപ്പു നടത്തിയെന്നാണു കേസ്. റജിസ്‌ട്രേഷന്റെ ബലത്തിൽ തൊഴിൽരഹിതരായ നഴ്‌സുമാരെ പ്രതി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന ആരോപണം കോടതിയും പ്രഥമദൃഷ്ട്യാ ശരിവച്ചു. സ്വത്ത് വിറ്റും കൊള്ളപ്പലിശയ്ക്കു കടമെടുത്തുമാണ് ഉദ്യോഗാർഥികളുടെ മാതാപിതാക്കൾ പണം കണ്ടെത്തിയത്. മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ കേസിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുക്കണമെന്ന സുപ്രീംകോടതി വിധി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയാലും തള്ളും. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം.