- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ്; സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്ന് ത്രിവേന്ദ്ര റാവത്ത്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ് ബാധ. ത്രിവേന്ദ്ര റാവത്ത് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ഞാൻ ആരോഗ്യവാനായിരിക്കുന്നു, ലക്ഷണങ്ങളില്ല. - ട്വീറ്റിലൂടെ റാവത്ത് അറിയിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് മന്ത്രി രേഖാ ആര്യയ്ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി രണ്ട് തവണ ക്വാറന്റൈനിൽ പോയിരുന്നു.
മറുനാടന് ഡെസ്ക്
Next Story