യൂറോപ്പ് മലയാളികളുടെ ഹൃദയം കവർന്ന സ്റ്റാർ സിംഗർ 3 യുടെ ഗ്രാൻഡ് ഫിനാലെയിൽ തിരി തെളിയുന്ന യുക്മ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷൻ ജൂൺ 16 ശനിയാഴ്ച ലണ്ടനിൽ വച്ച് നടക്കും.

ഒഡീഷനിൽ പങ്കെടുക്കുന്നവർ മെയ് 23 നു മുമ്പായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 12 നും 20 മദ്ധ്യേ പ്രായമുള്ള ഏതൊരു യൂറോപ്പ് മലയാളിക്കും ഈ റിയാലിറ്റി ഷോയിലേക്ക് അപേക്ഷിക്കാം. ഒഡീഷനിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നവർ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡാൻസ് സ്‌റ്റൈലോ അല്ലെങ്കിൽ രണ്ടു ഡാൻസ് സ്‌റ്റൈലുകൾ ചേരുന്ന ഒരു ഫ്യൂഷനോ അവതരിപ്പിക്കേണ്ടതാണ്. സെമി ക്ലാസിക്കൽ ഡാൻസ്, മറ്റു ഫ്രീ സ്‌റ്റൈൽ ഡാൻസുകൾ എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. എന്നാൽ തനി ക്ളാസിക്കൽ നൃത്തരൂപങ്ങൾ ഒഡീഷനായി പരിഗണിക്കുവാൻ പാടുള്ളതല്ല. സ്‌പെഷ്യൽ ഡാൻസ് കോസ്റ്റിയൂംസ്, പ്രോപ്പർടീസ്, ചമയങ്ങൾ എന്നിവ ഒഡീഷനായി തെരഞ്ഞെടുക്കേണ്ടതില്ല. വിധി നിർണ്ണയം പൂർണ്ണമായും നൃത്താവതരണത്തെ ആശ്രയിച്ചായിരിക്കും.

യുകെയിൽ ലെസ്റ്ററിലും അയർലണ്ടിൽ ഡബ്ലിനിലും സ്വിറ്റസർലന്റിൽ സൂറിച്ചിലുമായിരിക്കും മറ്റു ഒഡീഷനുകൾ നടക്കുക. ഇവയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. യൂറോപ്പിലെ ഈ നാലു നഗരങ്ങളിൽ വച്ച് നടക്കുന്ന ഒഡീഷനുകളിൽ നിന്ന് 20 പേരായിരിക്കും യുക്മ സൂപ്പർ ഡാൻസറിലേക്കു തെരഞ്ഞെടുക്കപ്പെടുക എന്ന് യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ് അറിയിച്ചു. യുകെയിലെയും യൂറോപ്പിലെയും പ്രശ സ്തരായ കൊറിയോഗ്രാഫർമാരും വിധികർത്താക്കളും മീഡിയ പ്രവർത്തകരുമടങ്ങുന്ന വലിയൊരു ശ്രേണിയായിരിക്കും യുക്മയോടൊപ്പം സൂപ്പർ ഡാൻസറിന്റെ പിന്നിൽ പ്രവർത്തിക്കുക എന്ന് യുക്മ നാഷണൽ സെക്രെട്ടറി റോജിമോൻ അറിയിച്ചു.

വളർന്നുവരുന്ന കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും വളർത്തുവാനും വേദി സൃഷ്ടിക്കുന്ന ഈ നൃത്തവേദിയുടെ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ യൂറോപ്പ് മലയാളികളെയും സ്വാഗതം ചെയ്യുന്നതായിസൂപ്പർ ഡാൻസർ ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റര്മാരായ ഡോ. ദീപ ജേക്കബ്, കുഞ്ഞുമോൻ ജോബ് എന്നിവർ അറിയിച്ചു.

മത്സരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181) ചീഫ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ:ദീപ ജേക്കബ് (07792763067 ) കുഞ്ഞുമോൻ ജോബ് (07828976113) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ ഇതിനോടൊപ്പമുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കേണ്ടതാണ്