- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്മ സ്റ്റേജ് ഷോ ജൂൺ രണ്ടാം വാരം മുതൽ
ലണ്ടൻ: യൂണിയൻ ഓഫ് യുകെ (യുക്മ) മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുകെയിലെ പ്രമുഖ പട്ടണങ്ങളിൽ സ്റ്റേജ് ഷോ നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ട് അറിയിച്ചു. ജൂൺ രണ്ടാം വാരം മുതൽ ആരംഭിക്കുന്ന സ്റ്റേജ് ഷോകൾ രണ്ടാഴ്ച നീണ്ടുനിൽക്കും.യുക്മക്കുവേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗർഷോം ടിവി മുഖ്യ പ
ലണ്ടൻ: യൂണിയൻ ഓഫ് യുകെ (യുക്മ) മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുകെയിലെ പ്രമുഖ പട്ടണങ്ങളിൽ സ്റ്റേജ് ഷോ നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ട് അറിയിച്ചു. ജൂൺ രണ്ടാം വാരം മുതൽ ആരംഭിക്കുന്ന സ്റ്റേജ് ഷോകൾ രണ്ടാഴ്ച നീണ്ടുനിൽക്കും.
യുക്മക്കുവേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗർഷോം ടിവി മുഖ്യ പ്രായോചകരായി നടന്നുവരുന്ന ഗർഷോം ടിവി യുക്മ സ്റ്റാർ സിംഗർ സീസൺ ടൂവിന്റെ ഗ്രാൻഡ് ഫിനാലേയുമായി ബന്ധപ്പെട്ടാണു സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നത്.
ഗർഷോം ടിവി എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എട്ടിനു മത്സരങ്ങൾ സംപ്രേഷണം ചെയ്തുവരുന്നു. ഗർഷോം ടിവി റോകു ബോക്‌സിൽ സൗജന്യമായി ലഭിക്കുന്നതാണ്. യുക്മ സ്റ്റാർ സിംഗർ സീസൺ ടുവിന്റെ രണ്ടാമത്തെ സ്റ്റേജിലെ രണ്ട് റൗണ്ട് മത്സരങ്ങളുടെയും ചിത്രീകരണം ബ്രിസ്റ്റോളിൽ ആയിരുന്നു സംഘടിപ്പിച്ചത്. സണ്ണിക്കൊപ്പം സെലിെ്രെബറ്റി ഗസ്റ്റ് ജഡ്ജ് ആയി എത്തിയത് പ്രശസ്ത ഗായികയും സംഗീതജ്ഞയുമായ ലോപ മുദ്രയായിരുന്നു.
ഓൾഡ് ഇസ് ഗോൾഡ്, അന്യഭാഷാ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ. മത്സരങ്ങളിൽ ടോപ് മാർക്ക് നേടിയ ഒമ്പതു പേരാണ് അടുത്ത മത്സരങ്ങളിൽ പങ്കെടുക്കുക. അവരിൽനിന്ന് അഞ്ച് പേരായിരിക്കും. ഗ്രാൻഡ് ഫിനാലേയിൽ എത്തുക.
തികച്ചും പ്രഫഷണലിസത്തോടെ നടത്തുന്ന മത്സരങ്ങൾ മത്സരാർഥികൾക്ക് ഒരുപാട് ആത്മവിശ്വാസം നേടിക്കൊടുക്കുന്നുണ്ട്. തങ്ങളുടെ പാട്ടുകളിലെ പോരായ്മകൾ അപ്പോൾത്തന്നെ മനസിലാക്കുവാനും പിന്നീട് അത് ടെലികാസ്റ്റ് ചെയ്യപ്പെടുമ്പോൾ വീണ്ടും വീണ്ടും കണ്ട് മനസിലാക്കുവാനും സാധിക്കുന്നതിലൂടെ അവരുടെ പാട്ടിന്റെ ഗുണനിലവാരം കൂട്ടാൻ സാധിക്കുന്നു എന്നൊരു പ്രത്യേകതയും കൂടിയുണ്ട്.
ഏറ്റവും കൂടുതൽ ജനപ്രിയരായ ഗായകൻ/ഗായികക്ക് യുക്മ മോസ്റ്റ് പോപ്പുലർ സിംഗർ അവാർഡു നൽകി ആദരിക്കും. യുകെയിലെ പ്രശസ്തമായ നിയമ സഹായ സ്ഥാപനമായ ലോ ആൻഡ് ലോയേഴ്‌സ് സ്‌പോൺസർ ചെയ്തിരിക്കുന്ന അവാർഡ് പ്രശംസാ പത്രവും കാഷ് പ്രൈസും അടങ്ങുന്നതാണ്.
വിവരങ്ങൾക്ക്: സജീഷ് ടോം 07706913887, മാമ്മൻ ഫിലിപ്പ് 07885467034.
റിപ്പോർട്ട്: ജോൺ അനീഷ്