കുറവിലങ്ങാട് : കോട്ടയം അതിരൂപതയുടെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ബിഷപ്പ് ചൂളപ്പറമ്പിൽ മെമോറിയൽ ഫുട്ബോൾ മാമാങ്കത്തിന് ഉഴവൂർ ഒ.എൽ.എൽ. ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ പ്രൗഡഗംഭീരമായ തുടക്കം. ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനമാമാങ്കത്തോടനുബന്ധിച്ചുള്ള റാലി ഉഴവൂർ ജോയിന്റ് ആർ.ടി.ഒ. കെ.കെ. സുരേഷ്‌കുമാർ, ഫ്ളാഗ് ഓഫ് ചെയ്തു.

മത്സര ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎ‍ൽഎ. നിർവ്വഹിച്ചു. കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ. തോമസ് ഇടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം കോട്ടയം നാർക്കോട്ടിക് ഡി.വൈ.എസ്‌പി. കെ.എം.സജീവ് നടത്തി. പി.ജെ. എബ്രാഹം, ഫാ. തോമസ് പ്രാലേൽ, കെ.എൻ.ആർ. നമ്പൂതിരി, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൽ. എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, ഗ്രാമപഞ്ചായത്ത് അംഗം ഷേർളി രാജു, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മേഴ്സി ഫിലിപ്പ്, പി.ടി.എ. പ്രസിഡന്റ് കെ.എം. മാത്യു, സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജോസ് എം.ഇടശ്ശേരിയിൽ എന്നിവർ പ്രസംഗിച്ചു.