ഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന 29-ാംമത് ബിഷപ്പ് തറയിൽ വോളിബോൾ ടൂർണമെന്റിൽ സെമി ഫൈനലിൽ കെ. ഇ. കോളജ് മാന്നാനത്തെ പരാജ യപ്പെ ടുത്തി സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം ഫൈനലിൽ പ്രവേശിച്ചു (26-24, 25-23, 25-21).

ഉച്ച കഴിഞ്ഞ് നടന്ന മത്സര ത്തിൽ സെന്റ് പീറ്റേഴ്‌സ് കോളജ് കോലഞ്ചേരി, സെന്റ് തോമസ് കോളജ്പാലായെ പരാജ യപ്പെ ടുത്തി ഫൈനലിൽ പ്രവേശിച്ചു (25-22, 21-25, 25-23, 25-19).രാവിലെ 8 മണിക്ക് നടക്കുന്ന വനിതാ വിഭാഗം ഫൈനലിൽ അസംപ്ഷൻ കോളജ് ചങ്ങനാ ശ്ശേരി, സെന്റ്
സേവ്യേഴ്‌സ് കോളജ് ആലുവയെ നേരിടുന്നു.

പുരുഷ വിഭാഗം ഫൈനലിൽ സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാ പുരം, സെന്റ് പീറ്റേഴ്‌സ് കോളജ്‌കോലഞ്ചേരിയെ നേരിടുന്നുടൂർണമെന്റു കളുടെ സമ്മാന ദാനം ഇന്റർനാഷ ണൽ ബാഡ്മിന്റൺ താരം സനേവ് തോമസും,ഇന്റർനാഷ ണൽ വോളിബോൾ താരം എസ്. എ. മധുവും ചേർന്ന് നിർവ്വഹി ക്കുന്നു.