ബ്രിസ്‌ബെയ്ൻ: ക്യൂൻസ്‌ലാൻഡിൽ കുടിയേറിയിരിക്കുന്ന ഉഴവൂർ നിവാസികളുടെ രണ്ടാമത് കുടുംബസംഗമം സ്പ്രിങ് ഫീൽഡിൽ സംഘടിപ്പിച്ചു.

കുടുംബസംഗമം വാഴപ്പള്ളി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഗൃഹാതുരത്വം വിളിച്ചോതുന്ന ചടങ്ങുകൾ കുടുംബമേളയ്ക്ക് കൊഴുപ്പേകി. നാട്ടിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും കുടിയേറിയ ഉഴവൂർ നിവാസികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത സംഗമം പങ്കെടുത്തവർക്ക് നവ്യാനുഭവമായി. സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

അടുത്ത സംഗമവും ഒരു ദിവസം നീണ്ടു നിൽക്കുന്ന ടൂർ പ്രോഗ്രാമും ഒക്‌ടോബറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.