- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഒരു പത്രലേഖകനെ ജീവച്ഛവമാക്കിയ പൊലീസുകാരനെ മുഖ്യമന്ത്രി അംഗീകരിക്കുമ്പോൾ എന്ത് സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്? റഷീദ് നിരപരാധിയെന്ന് തെളിഞ്ഞാൽ ഏത് സ്ഥാനവും നൽകുന്നതിനും എതിരല്ല: വധശ്രമക്കേസ് പ്രതിയെ എസ് പിയാക്കി പ്രമോഷൻ നൽകിയ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി മാതൃഭൂമി ലേഖകൻ വി ബി ഉണ്ണിത്താൻ
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അറിയാൻ ...... മാതൃഭൂമി ദിനപത്രത്തിന്റെ സീനിയർ ലേഖനായ വി.ബി ഉണ്ണിത്താൻ അങ്ങയെ അറിയിക്കാൻ എഴുന്നത് അനുഭവത്തി ന്റെ തീച്ചൂളയിൽ വെന്ത ജീവിത യാഥാർഥ്യങ്ങൾ പേറുന്ന ആളാണ് അങ്ങ് എന്ന് ഞാൻ വിശ്വസിക്കുന്നു.. 201 1 ഏപ്രിൽ 11 ന് ഞാൻ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ വച്ച് ആക്രമിക്കപ്പെട്ടു. കൊല്ലം സർക്കാർ അതിഥി മന്ദിരത്തിലെ പെൺവാണിഭ കഥയും. കൊല്ലത്ത് സ്റ്റോപ്പില്ലാത്ത രാജധാനി എക്‌സപ്രസ് പിടിച്ചിട്ടതും, പൊലീസിന്റെ നിരവധി അഴിമതികൾ പുറത്തു കൊണ്ടുവരികയും ചെയ്തതിന് പൊലീസ് കൊടുത്ത ക്വട്ടേഷനായിരുന്നു എനിക്ക് നേരെ യുണ്ടായത്. മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് ഞാൻ രക്ഷപ്പെട്ടു. പൊലീസും ക്രൈം ബ്രാഞ്ചും ഒരു DySP ഉൾപ്പെടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു.അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേസ് സി.ബി ഐയ്ക്ക് വിട്ടു.സി.ബി ഐയുടെ ചെനൈ സംഘം DySP അബ്ദുൾ റഷീദിനെയും പിന്നീട് അറസ്റ്റ് ചെയ്തു.റഷീദിനെ അഞ്ചാം പ്രതിയാക്കി സി.ബി ഐ കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.ജയിലിൽ മാസങ്ങളോള
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അറിയാൻ ...... മാതൃഭൂമി ദിനപത്രത്തിന്റെ സീനിയർ ലേഖനായ വി.ബി ഉണ്ണിത്താൻ അങ്ങയെ അറിയിക്കാൻ എഴുന്നത് അനുഭവത്തി ന്റെ തീച്ചൂളയിൽ വെന്ത ജീവിത യാഥാർഥ്യങ്ങൾ പേറുന്ന ആളാണ് അങ്ങ് എന്ന് ഞാൻ വിശ്വസിക്കുന്നു.. 201 1 ഏപ്രിൽ 11 ന് ഞാൻ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ വച്ച് ആക്രമിക്കപ്പെട്ടു. കൊല്ലം സർക്കാർ അതിഥി മന്ദിരത്തിലെ പെൺവാണിഭ കഥയും. കൊല്ലത്ത് സ്റ്റോപ്പില്ലാത്ത രാജധാനി എക്‌സപ്രസ് പിടിച്ചിട്ടതും, പൊലീസിന്റെ നിരവധി അഴിമതികൾ പുറത്തു കൊണ്ടുവരികയും ചെയ്തതിന് പൊലീസ് കൊടുത്ത ക്വട്ടേഷനായിരുന്നു എനിക്ക് നേരെ യുണ്ടായത്. മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് ഞാൻ രക്ഷപ്പെട്ടു.
പൊലീസും ക്രൈം ബ്രാഞ്ചും ഒരു DySP ഉൾപ്പെടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു.അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേസ് സി.ബി ഐയ്ക്ക് വിട്ടു.സി.ബി ഐയുടെ ചെനൈ സംഘം DySP അബ്ദുൾ റഷീദിനെയും പിന്നീട് അറസ്റ്റ് ചെയ്തു.റഷീദിനെ അഞ്ചാം പ്രതിയാക്കി സി.ബി ഐ കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.ജയിലിൽ മാസങ്ങളോളം കിടന്ന റഷീദ് ഇപ്പോൾ ജാമ്യത്തിലാണ്.2015 ൽ DYSP റഷീദിന്റെ സസ്‌പെൻഷൻ അന്നത്തെ ആദ്യന്തര മന്ത്രി രമേശ് ചെന്നിത്തല പിൻവലിച്ചു.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും ആവും പോലെക്കെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടും റഷീദ് പരാജയപ്പെട്ടിരുന്നു.അവർ തള്ളിയ ആവശ്യം രമേശ് ചെന്നിത്തല നടത്തി കൊടുത്തു.വി എം സുധീരൻ മുതൽ കോടിയേരി വരെ അതിനെ എതിർത്തിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് കഴിഞ്ഞ വർഷം അങ്ങ് ആഭ്യന്തര വകുപ്പ് ചുമതലയോടെ സംസ്ഥാന മുഖ്യമന്ത്രിയായി എത്തുന്നത്. അങ്ങ് എത്തി രണ്ട് മാസത്തിനുള്ളിൽ അങ്ങേയക്കൊപ്പം റഷീദ് കൊച്ചിയിൽ പൊലീസ് ഓഫീസർമാരുടെ ഒരു ചടങ്ങിൽ വേദി പങ്കിട്ടു.ഇത് മാധ്യമങ്ങൾ വാർത്തയും ആക്കി. കൊലപാതക ശ്രമക്കേസിലെ പ്രധാന ' പ്രതിയാണ് റഷീദ് എന്ന് മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് ചില മാധ്യമങ്ങൾ അതിനെ വാർത്തയാക്കി.ശേഷം രണ്ട് മാസത്തിനുള്ളിൽ അങ്ങ് റഷീദിനെ കൊല്ലത്ത് DySP ആക്കി നിയമിച്ചു.
അതും വാർത്തയായപ്പോൾ അങ്ങ് മിണ്ടിയില്ല. ഇപ്പോഴിതാ വീണ്ടും ക്രിമിനൽ കേസിലെ പ്രതിയായ റഷീദിനെ അങ്ങ് എസ്‌പി ആക്കിയിരിക്കുന്നു. കേരളത്തിലെ മുഴുവൻ പത്ര സമൂഹത്തോടുള്ള ഒരു വെല്ലുവിളിയായിട്ടേ ഇതിനെ കരുതാൻ കഴിയുന്നുള്ളൂ. കോടതി വിധി വന്ന് റഷീദ് നിരപരാധിയെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് എത് സ്ഥാനവും നൽകുന്നതിന് ആരും എതിരല്ല. പക്ഷേ അങ്ങ് അരോടോ വാശി തീർക്കുന്നത് പോലെയാണ് റഷീദിന് സ്ഥാനങ്ങൾ നൽകുന്നത് എന്ന് പറയാതെ വയ്യ. ശരിക്ക് വേണ്ടി മാത്രമെ ഇന്നേവരെ പത്രപ്രവർത്തനം നടത്തിയിട്ടുള്ളൂ, രാജധാനി എക്സ്‌പ്രസ് റഷീദ് പിടിച്ചു നിർത്തി എന്ന വാർത്ത കൊടുത്തതിന് ക്വട്ടേഷൻ കൊടുക്കാൻ തയ്യാറായ ഇദ്ദേഹത്തെ എസ്‌പിയാക്കിയാൽ എങ്ങനെയിരിക്കും.
നാട്ടിൽ ശരിയും ന്യായവും പുലരുമെന്ന് അങ്ങ് നിരന്തരം പറയുന്നുണ്ട്. ഒരു പത്രലേഖകനെ ജീവച്ഛവമാക്കിയ പൊലീസുകാരനെ മുഖ്യമന്ത്രി അംഗീകരിക്കുമ്പോൾ എന്ത് സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്.ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും എന്ത് വിലയാണുള്ളത്. കേരളത്തിലെ പത്രസമൂഹം പെയ്ഡ് ന്യൂസിന് പിന്നാലെ പോകുന്നവരല്ല. ശരിയുടെ പക്ഷത്താണ് ഇന്നും കേരളത്തിലെ ഭൂരിഭാഗം പത്രലേഖകരും. അങ്ങയുടെ തിരുമാനം പത്രസമൂഹത്തെയാകമാനം നൊമ്പരപ്പെടുത്തിയിരിക്കുന്നു. ഒരു റഷീദാണോ, കേരളത്തിലെ പത്രസമുഹമാണോ മൂല്യവത്തായതെന്ന് മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങ് ആലോചിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങൾ ഒരിക്കലും ചരിത്രപരമായ മണ്ടത്തരമാകരുത്. തെറ്റ് എന്ന് ബോധ്യമാകുന്ന കാര്യങ്ങൾ തിരുത്തും എന്ന് അങ്ങ് പറയാറുണ്ട്.. എങ്കിൽ റഷീദിനെപ്പോലെ ഒരു കൊടും ക്രിമിനലിനെ എസ്‌പി യാക്കിയതും തിരുത്താൻ തയ്യാറാകണമെന്ന് അങ്ങയോട് വിനയത്തോടെ അപേക്ഷിക്കുന്നു.