- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതിലോലമാക്കിയവർ സംരക്ഷകരുടെ മേലങ്കിയണിയുന്നത് അപഹാസ്യം: വി സി.സെബാസ്റ്റ്യൻ
തൊടുപുഴ: അധികാരത്തിലിരുന്ന നാളുകളിൽ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കി വിദേശസാമ്പത്തിക ഏജൻസികൾക്കും ലോകപൈതൃക സമിതിക്കും തീറെഴുതിക്കൊടുത്ത് ലക്ഷക്കണക്കിന് ജനങ്ങളെ ദുഃഖദുരിതത്തിലാക്കിയവരും ഇതിന് കൂട്ടുനിന്നവരും ഇപ്പോൾ പശ്ചിമഘട്ടജനതയുടെ സംരക്ഷകരായി മേലങ്കിയണിഞ്ഞ് അവതരിച്ചിരിക്കുന്നത് അപഹാസ്യമാണെന്നു ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോലമാക്കി 22 ലക്ഷത്തോളം ജനങ്ങളുടെ നടുവൊടിച്ച് നടുക്കടലിലേയ്ക്ക് വലിച്ചെറിഞ്ഞത് യുപിഎ സർക്കാരാണ്. ഇക്കാലയളവിൽ കേരളത്തിൽ അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരും രാഷ്ട്രീയനാടകങ്ങൾ നടത്തി ജനങ്ങളെ വിഢികളാക്കുകയായിരുന്നു. കർഷകസംരക്ഷകരെന്നു കൊട്ടിഘോഷിച്ച കർഷകപാർട്ടികളും അധികാരസുഖത്തിൽ മലയോരജനതയെ മറന്നു. ഇവരെല്ലാമിപ്പോൾ അന്തിമവിജ്ഞാപനത്തിനായി മുറവിളികൂട്ടുന്നതിനു പിന്നിലുള്ള രാഷ്ട്രീയകുതന്ത്രം പശ്ചിമഘട്ട ജനതയ്ക്കറിയാം. ഇന്നലകളിൽ ചെയ്ത തെറ്റിനും ജനദ്രോഹത്തിനും പരസ്യമായി ക്ഷമാപണം നടത്തുകയാണ് ഇക്കൂട്ടർ ആദ്യ
തൊടുപുഴ: അധികാരത്തിലിരുന്ന നാളുകളിൽ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കി വിദേശസാമ്പത്തിക ഏജൻസികൾക്കും ലോകപൈതൃക സമിതിക്കും തീറെഴുതിക്കൊടുത്ത് ലക്ഷക്കണക്കിന് ജനങ്ങളെ ദുഃഖദുരിതത്തിലാക്കിയവരും ഇതിന് കൂട്ടുനിന്നവരും ഇപ്പോൾ പശ്ചിമഘട്ടജനതയുടെ സംരക്ഷകരായി മേലങ്കിയണിഞ്ഞ് അവതരിച്ചിരിക്കുന്നത് അപഹാസ്യമാണെന്നു ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോലമാക്കി 22 ലക്ഷത്തോളം ജനങ്ങളുടെ നടുവൊടിച്ച് നടുക്കടലിലേയ്ക്ക് വലിച്ചെറിഞ്ഞത് യുപിഎ സർക്കാരാണ്. ഇക്കാലയളവിൽ കേരളത്തിൽ അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരും രാഷ്ട്രീയനാടകങ്ങൾ നടത്തി ജനങ്ങളെ വിഢികളാക്കുകയായിരുന്നു. കർഷകസംരക്ഷകരെന്നു കൊട്ടിഘോഷിച്ച കർഷകപാർട്ടികളും അധികാരസുഖത്തിൽ മലയോരജനതയെ മറന്നു. ഇവരെല്ലാമിപ്പോൾ അന്തിമവിജ്ഞാപനത്തിനായി മുറവിളികൂട്ടുന്നതിനു പിന്നിലുള്ള രാഷ്ട്രീയകുതന്ത്രം പശ്ചിമഘട്ട ജനതയ്ക്കറിയാം. ഇന്നലകളിൽ ചെയ്ത തെറ്റിനും ജനദ്രോഹത്തിനും പരസ്യമായി ക്ഷമാപണം നടത്തുകയാണ് ഇക്കൂട്ടർ ആദ്യമായി ചെയ്യേണ്ടത്. കേന്ദ്രത്തിൽ കോൺഗ്രസിലെ രണ്ടാമനുൾപ്പെടെ എട്ടുമന്ത്രിമാർ അധികാരത്തിലിരുന്നപ്പോൾ അടിച്ചേൽപ്പിച്ച ഇഎസ്എ യ്ക്കെതിരെ ഇന്നലെവരെ ചെറുവിരലനക്കാതെ ഓച്ഛാനിച്ചു നിന്നവർ സർക്കാരിനെതിരെ വാളോങ്ങുന്നതിൽ എന്തർത്ഥമെന്ന് വി സി.സെബാസ്റ്റ്യൻ ചോദിച്ചു.
കഴിഞ്ഞ ഏഴു വർഷത്തോളമായി പശ്ചിമഘട്ടജനത അനുഭവിക്കുന്ന ജീവിതപ്രതിസന്ധിയാണ് അതിരൂക്ഷമായി ഇന്നും തുടരുന്നത്. രണ്ടാം കരടുവിജ്ഞാപനത്തിനെത്തുടർന്ന് അന്തിമവിജ്ഞാപനം അട്ടിമറിക്കപ്പെടുമെന്ന് ഇൻഫാം മാസങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചപ്പോൾ പലരും നിസാരമായി കണ്ടു. ഇപ്പോൾ ചിലർ നടത്തുന്ന കോലാഹലങ്ങളിൽ വിശ്വാസമർപ്പിക്കുവാൻ അത്ര വിഡികളല്ല മലയോരജനത. കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന രാഷ്ട്രീയ കാപഠ്യവും അവസരവാദനിലപാടുകളും പശ്ചിമഘട്ടജനതയ്ക്കുമുമ്പിൽ വിലപ്പോവില്ല.
യുഡിഎഫ് സർക്കാർ സമർപ്പിച്ച ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ടും തള്ളിക്കളയ ണമെന്നാണ് ഇൻഫാമിന്റെ നിലപാട്. ഇ.എസ്.എ.യുടെ അടിസ്ഥാനഘടകം വില്ലേജാണെന്നാണ് കേന്ദ്രസർക്കാരും ലോകപൈതൃകസമിതിയും പലതവണ വ്യക്തമാക്കിയിരിക്കുന്നത്. ഇത് രാജ്യാന്തര ലിഖിതനിയമവുമാണ്. വില്ലേജിനുള്ളിലുള്ള ചതുപ്പുനിലങ്ങളും പാറക്കൂട്ടങ്ങളും ഇ.എസ്.എ.യായി കണക്കാക്കുമ്പോൾ ആ വില്ലേജുതന്നെ പരിസ്ഥിതിലോലവില്ലേജായി മാറുകയാണ്. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് നമ്മെ വൻചതിക്കുഴിയിലേയ്ക്കാണ് തള്ളിയിട്ടതെന്നുള്ളത് മലയോരജനത തിരിച്ചറിയണം. കോട്ടയം ജില്ലയിലെ നാലുവില്ലേജുകൾ പരിസ്ഥിതി ലോലത്തിൽ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇൻഫാം പലതവണ സൂചിപ്പിച്ചതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്.
കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളിൽ പെടുന്ന കേരളത്തിലെ 123 വില്ലേജുകൾ തത്വത്തിൽ പരിസ്ഥിതിലോലമായി അംഗീകരിച്ചുകൊണ്ട് പരിസ്ഥിതിസംരക്ഷണ ആക്ട് 1986 സെക്ഷൻ 5 പ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2013 നവംബർ 13ൽ ഇറക്കിയ മാർഗ്ഗനിർദ്ദേശ ഉത്തരവ് ഇപ്പോൾ നിലനിൽക്കുകയാണ്. കരടുവിജ്ഞാപനത്തേക്കാളും സർക്കാർ നടപടികളിലും കോടതി വ്യവഹാരങ്ങളിലും ലോകപൈതൃകസമിതിയിലും ഈ ഉത്തരവിനാണ് പിൻബലം.അതുകൊണ്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുടന്തൻ ന്യായങ്ങളുമായി അന്തിമവിജ്ഞാപനം അനന്തമായി നീട്ടുന്നത്.
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾക്കൊള്ളുന്ന വില്ലേജുകൾ പരിപൂർണ്ണമായി ഒഴിവാക്കി സംരക്ഷിത വനമേഖല മാത്രം ഇ.എസ്.എ.യിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ സ്വാഗതാർഹമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക ജനകീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും പശ്ചിമഘട്ടജനതയുടെ സംരക്ഷണത്തിനായി സംസ്ഥാനസർക്കാരിന്റെ ഈ നിർദ്ദേശം നടപ്പിലാക്കുവാൻ വിഘടിച്ചുനിന്ന് പ്രക്ഷോഭം നടത്താതെ ഒറ്റക്കട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുവാൻ തയ്യാറാകണമെന്നും കാലങ്ങളായി തുടരുന്ന ഈ ജനകീയ പ്രശ്നത്തിന്റെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുവാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.