- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തരകരാറുകൾ കാർഷികമേഖലയുടെ നടുവൊടിക്കുന്നു: വി സി.സെബാസ്റ്റ്യൻ
ഭരണങ്ങാനം: കാർഷികമേഖലയെ മറന്ന് വാണിജ്യ വ്യവസായ താല്പര്യങ്ങൾക്കായി ഇന്നലെകളിൽ ഇന്ത്യ ഏർപ്പെട്ട ഗാട്ട്, ആസിയാൻ കരാറുകൾ കർഷകരുടെ നടുവൊടിച്ചിരിക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. ഭരണങ്ങാനം ഇൻഫാം വിജ്ഞാനവ്യാപനകേന്ദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന രാജ്യാന്തര കരാറും കാർഷിക മേഖലയും സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വി സി.സെബാസ്റ്റ്യൻ. ബ്രിക്‌സ്, ബിംസ്‌ടെക്, ട്രേഡ് പോളിസി ഫോറം, റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർ.സി.ഇ.പി.), ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പ് (ടി.പി.പി.), ഇതര രാജ്യാന്തര ഉഭയകക്ഷി കരാറുകളിലൂടെ നികുതിരഹിത ഇറക്കുമതിക്കായും ആഗോളവിപണിക്കായും ഇന്ത്യയെ തുറന്നുകൊടുക്കുമ്പോൾ വൻ കാർഷികത്തകർച്ചയെ നാം നേരിടും. ചൈനയുടെ നേതൃത്വത്തിലുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയും അമേരിക്കയുടെ ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പും ഇന്ത്യൻ കാർഷികവിപണിയെ വരും നാളുകളിൽ വരിഞ്ഞുമുറുക്കും. അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ചുള്ള കൃഷിമാറ്റത്തെക്കുറിച്ച് കർഷ
ഭരണങ്ങാനം: കാർഷികമേഖലയെ മറന്ന് വാണിജ്യ വ്യവസായ താല്പര്യങ്ങൾക്കായി ഇന്നലെകളിൽ ഇന്ത്യ ഏർപ്പെട്ട ഗാട്ട്, ആസിയാൻ കരാറുകൾ കർഷകരുടെ നടുവൊടിച്ചിരിക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ഭരണങ്ങാനം ഇൻഫാം വിജ്ഞാനവ്യാപനകേന്ദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന രാജ്യാന്തര കരാറും കാർഷിക മേഖലയും സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വി സി.സെബാസ്റ്റ്യൻ. ബ്രിക്‌സ്, ബിംസ്‌ടെക്, ട്രേഡ് പോളിസി ഫോറം, റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർ.സി.ഇ.പി.), ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പ് (ടി.പി.പി.), ഇതര രാജ്യാന്തര ഉഭയകക്ഷി കരാറുകളിലൂടെ നികുതിരഹിത ഇറക്കുമതിക്കായും ആഗോളവിപണിക്കായും ഇന്ത്യയെ തുറന്നുകൊടുക്കുമ്പോൾ വൻ കാർഷികത്തകർച്ചയെ നാം നേരിടും. ചൈനയുടെ നേതൃത്വത്തിലുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയും അമേരിക്കയുടെ ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പും ഇന്ത്യൻ കാർഷികവിപണിയെ വരും നാളുകളിൽ വരിഞ്ഞുമുറുക്കും. അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ചുള്ള കൃഷിമാറ്റത്തെക്കുറിച്ച് കർഷകർ ഉണർന്നുചിന്തിക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ഇൻഫാം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, ജെയിംസ് സെബാസ്റ്റ്യൻ, വി.ടി.ജോസഫ് എന്നിവർ സംസാരിച്ചു.