- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ത്യകാലം ദുരിതപൂർണം; എല്ലാവരെയും ചിരിപ്പിക്കാൻ മാത്രം ശീലിച്ച രാജപ്പൻ രോഗാവസ്ഥയും ആരെയും അറിയിച്ചില്ല; അവസാനനാളുകളിൽ ലഭിച്ചത് അമ്മയിൽ നിന്നുള്ള പെൻഷൻ മാത്രം; കൊല്ലാതെ കൊന്നു സോഷ്യൽ മീഡിയയും വിവാദങ്ങളും
കോട്ടയം: ടേപ്പ് റെക്കോർഡറുകളിൽ ഒരുകാലത്തു ശ്രോതാക്കളെ കുടുകുടെ ചിരിപ്പിച്ച ശബ്ദമായിരുന്നു വി ഡി രാജപ്പന്റേത്. കാസറ്റുകൾ വിസ്മൃതിയിലായതുപോലെ തന്നെയായിരുന്നു വി ഡി രാജപ്പന്റെ കാര്യവും. മലയാളികൾ ഓർത്തോർത്തു പൊട്ടിച്ചിരിച്ച ഒരുപാടു തമാശകൾ സമ്മാനിച്ച അനുഗൃഹീത കലാകാരന്റെ അന്ത്യനാളുകൾ ദുരിതപൂർണമായിരുന്നു. വിവിധ രോഗങ്ങൾ മൂലം അവശനിലയിൽ ആയിരുന്ന രാജപ്പൻ അടുത്തകാലത്ത് കലാരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എല്ലാവരെയും ചിരിപ്പിക്കാൻ മാത്രം അറിയമായിരുന്ന വി ഡി രാജപ്പൻ തന്റെ രോഗാവസ്ഥയും ആരെയും അറിയിച്ചില്ല. മാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിന്നപ്പോഴും ക്രൂരതയുടെ ചില മുഖങ്ങൾ പതിയിരിക്കുന്ന സോഷ്യൽ മീഡിയ അദ്ദേഹത്തെ പലതവണ കൊല്ലാക്കല ചെയ്തു. താരസംഘടനയായ അമ്മയിൽ നിന്നും പ്രതിമാസം ലഭിക്കുന്ന കൈനീട്ടവും പെൻഷനുമായിരുന്നു അവസാന നാളുകളിലെ അദ്ദേഹത്തിന്റെ വരുമാനം. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയതോടെ രാജപ്പൻ സിനിമാ രംഗത്ത് നിന്ന് പിൻവാങ്ങുകയായിരുന്നു. ഏറ്റുമാനൂരിനു സമീപം പേരൂരിലെ വീട്ടിലായിരുന്നു ഭാര്യ സുലോചനയ്ക

കോട്ടയം: ടേപ്പ് റെക്കോർഡറുകളിൽ ഒരുകാലത്തു ശ്രോതാക്കളെ കുടുകുടെ ചിരിപ്പിച്ച ശബ്ദമായിരുന്നു വി ഡി രാജപ്പന്റേത്. കാസറ്റുകൾ വിസ്മൃതിയിലായതുപോലെ തന്നെയായിരുന്നു വി ഡി രാജപ്പന്റെ കാര്യവും. മലയാളികൾ ഓർത്തോർത്തു പൊട്ടിച്ചിരിച്ച ഒരുപാടു തമാശകൾ സമ്മാനിച്ച അനുഗൃഹീത കലാകാരന്റെ അന്ത്യനാളുകൾ ദുരിതപൂർണമായിരുന്നു.
വിവിധ രോഗങ്ങൾ മൂലം അവശനിലയിൽ ആയിരുന്ന രാജപ്പൻ അടുത്തകാലത്ത് കലാരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എല്ലാവരെയും ചിരിപ്പിക്കാൻ മാത്രം അറിയമായിരുന്ന വി ഡി രാജപ്പൻ തന്റെ രോഗാവസ്ഥയും ആരെയും അറിയിച്ചില്ല. മാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിന്നപ്പോഴും ക്രൂരതയുടെ ചില മുഖങ്ങൾ പതിയിരിക്കുന്ന സോഷ്യൽ മീഡിയ അദ്ദേഹത്തെ പലതവണ കൊല്ലാക്കല ചെയ്തു.
താരസംഘടനയായ അമ്മയിൽ നിന്നും പ്രതിമാസം ലഭിക്കുന്ന കൈനീട്ടവും പെൻഷനുമായിരുന്നു അവസാന നാളുകളിലെ അദ്ദേഹത്തിന്റെ വരുമാനം. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയതോടെ രാജപ്പൻ സിനിമാ രംഗത്ത് നിന്ന് പിൻവാങ്ങുകയായിരുന്നു. ഏറ്റുമാനൂരിനു സമീപം പേരൂരിലെ വീട്ടിലായിരുന്നു ഭാര്യ സുലോചനയ്‌ക്കൊപ്പം അന്ത്യനാളുകൾ അദ്ദേഹം ചെലവഴിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം എട്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രശസ്ത കലാകാരന്മാർ അൽപ്പകാലത്തേയ്‌ക്കെങ്കിലും പൊതുധാരയിൽ നിന്ന് ഒഴിവായി നിന്നാലുണ്ടാകുന്ന അടുത്ത കാലത്തെ ക്രൂരമായ പ്രവണതയ്ക്കു വി ഡി രാജപ്പനും ഇരയായിരുന്നു. നിരവധി തവണയാണു സോഷ്യൽ മീഡിയയിലെ മാനസിക രോഗികൾ വി ഡി രാജപ്പനെ 'കൊന്നത്'.
അതിനിടെ, ഏറെ വിവാദങ്ങളും അന്ത്യനാളുകളിൽ ഈ കലാകാരനെ തേടിയെത്തി. ഇദ്ദേഹത്തിനു ചികിത്സ വാഗ്ദാനം ചെയ്തും സഹായം നൽകാമെന്നേറ്റും നിരവധിപ്പേരാണു രാജപ്പനെ തേടിയെത്തിയത്. എന്നാൽ, ഇവരിൽ പലരും വാഗ്ദാനം ചെയ്തതുമാത്രം ബാക്കിയായെന്നായിരുന്നു കുടുംബാംഗങ്ങൾ ആരോപിച്ചത്. കുടുംബത്തിനുവേണ്ടി സർവതും മറന്നു ജീവിച്ച അദ്ദേഹത്തെ കുടുംബാംഗങ്ങളും അവഗണിച്ചുവെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു.
പാരഡിയിലൂടെ ലോകം മുഴുവനുമുള്ള മലയാളികളെ കുടുകുടെ ചിരിപ്പിച്ച വി ഡി രാജപ്പന്റെ ജീവിതം ട്രാജഡിയായിരുന്നു എന്നാണ് പുറത്തുവന്ന വാർത്തകൾ തെളിയിക്കുന്നത്. പരിപാടികൾ അവതരിപ്പിച്ചു കിട്ടുന്ന കാശ് ആദ്യം കാണുന്ന ഏതെങ്കിലും പരിചയക്കാരന്റെ സങ്കടം തീർക്കാന് പോക്കറ്റിൽ വച്ചു കൊടുക്കുന്ന ശീലമുണ്ടായിരുന്നു രാജപ്പന്. മറ്റുള്ളവനെ സഹായിക്കുന്നതിൽ അദ്ദേഹത്തിന് ആവേശം കുറച്ച് കൂടിപ്പോയി എന്നു പറയുന്നതിലും തെറ്റില്ല. പക്ഷേ, കൈയില് കാശുള്ളതുകൊണ്ടായിരുന്നില്ല, ഉള്ളില് കനലെരിയുന്നതുകൊണ്ടു കൂടിയായിരുന്നു രാജപ്പൻ മറ്റുള്ളവരുടെ വേദനകളിലും പങ്കാളിയായത്. നോക്കി വളർത്തിയ സഹോദരങ്ങളിൽ നിന്നും കയ്‌പേറിയ അനുഭവമുണ്ടായെന്നും വാർത്തകൾ വന്നിരുന്നു. കുടുംബവീട്ടിൽ നിന്നുപോലും അന്യനാക്കപ്പെട്ടപ്പോൾ രാജപ്പന്റെ മനസ് തകർന്നു. അതോടെ വി ഡി രാജപ്പന്റെ ജീവിതത്തിലെ അരങ്ങില് നിന്ന് ആളുകളൊഴിഞ്ഞു. ജീവിത വേദിയിൽ ഭാര്യയും മക്കളും മാത്രമായി.
ചെസ്റ്റ് ഇന്ഫക്ഷനായി തുടങ്ങിയ രോഗം, പിന്നീട് പ്രമേഹവും രക്തസമ്മർദ്ദവുമൊക്കെയായി രൂപം മാറി. കാലു രണ്ടിലും നീരുവന്നു. നടക്കാന് വയ്യാത്ത അവസ്ഥയായി. മുട്ടിനു താഴെ തളർച്ച ബാധിച്ചു. പതുക്കെ ഓർമ്മയും രാജപ്പനിൽ നിന്ന് അകലാൻ തുടങ്ങി. ഇതിനിടെയാണ് സഹായവാഗ്ദാനവുമായി പലരും എത്തിയത്. അറിയപ്പെടുന്നവരും അറിയാത്തവരുമായ പലരും സഹായിച്ചു. പലരും സഹായങ്ങൾ വാഗ്ദാനങ്ങളിൽ ഒതുക്കുകയും ചെയ്തു.
ഇതിനിടെയാണ് സോഷ്യൽ മീഡിയയിലും നിരവധി പ്രചാരണങ്ങൾ വന്നത്. വി ഡി രാജപ്പന്റെ ജീവിതം ദുരിതത്തിലാണെന്നു കാണിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. വി ഡി രാജപ്പൻ വൈദ്യുതി പോലുമില്ലാത്ത ലോഡ്ജ് മുറിയിലെ ഏകാന്തതയിൽ ഒറ്റയ്ക്കു കഴിയുകയാണെന്നും വീട്ടുകാരും താരസംഘടനയും കയ്യൊഴിഞ്ഞ ഈ മനുഷ്യനെ സഹായിക്കൂ എന്നുമാണു ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്. ഇതിനെതിരെ കുടുംബാംഗങ്ങൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
- നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ

